2012, നവംബർ 30, വെള്ളിയാഴ്‌ച

മാമ്പ വിളയാറോട്ട് ശ്രീ മഹാവിഷ്ണുക്ഷേത്രം

മാമ്പ വിളയാറോട്ട് ശ്രീ  മഹാവിഷ്ണുക്ഷേത്രം
  
റൂട്ട്:- കണ്ണൂര്‍  ചക്കരക്കല്ല്  മുഴപ്പാല റൂട്ടില്‍ മുഴപ്പാല സ്റ്റോപ്പില്‍ നിന്ന് പതിനഞ്ച് മിനിറ്റ് നടന്നാല്‍ മതി
പ്രതിഷ്ഠകള്‍     കുചേലനെ അനുഗ്രഹിച്ച ഭാവത്തിലുള്ള ശ്രീകൃഷ്ണന്‍  ,വനദുര്‍ഗ്ഗ

Photo
ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടു വരെ 
പശ്ചാത്തലചരിത്രം  
സ്വര്‍ണ്ണപ്രശ്നത്തില്‍കണ്ടത്1640വര്‍ഷത്തെ 
പഴക്കം.
പണ്ട് ഇവിടം കൊടുംകാട് ആയിരുന്നു.
ആരോ നശിപ്പിച്ച  ക്ഷേത്രത്തിന്റെ അടയാളമായ
ഒരു തറയുണ്ടായിരുന്നു.സ്ഥലമുടമക്ക് ധാരാളം പ്രശ്നങ്ങള്‍ഉണ്ടായപ്പോള്‍ പ്രശ്നംവെച്ച്ദൈവികസാന്നിധ്യംമനസ്സിലായപ്പോള്‍നാട്ടുകാരുടെഒരുകമ്മിറ്റി
രൂപികരിച്ചുസ്ഥലംവിട്ടു കൊടുത്തു1981ല്‍ പ്രവര്‍ത്തനം തുടങ്ങി 2005ല്‍ പ്രതിഷ്ഠകള്‍നടത്തി.പഴയഒരുദേവിക്ഷേത്രംഇതിനടുത്തുണ്ടായിരുന്നതായി
പ്രശ്നത്തില്‍  കണ്ടത് കൊണ്ടാണ് വന ദുര്‍ഗ്ഗയുടെ പ്രതിഷ്ഠ വേണ്ടി വന്നത്.
നാഗതറയുടെ പണി നടക്കുന്നുണ്ട്.ഗോശാലയില്‍ ഇരുപത്തിയേഴു പശുക്കള്‍ 
ഇപ്പോഴുണ്ട് ശാന്തിക്കാരന്‍ തമ്പുരാന്‍ എന്നറിയപ്പെടുന്നു (പൂര്‍ത്തിയായിട്ടില്ല)
Photo
വനദുര്‍ഗ്ഗ 
ഉത്സവം  ഏപ്രില്‍ ഇരുപത്തി മൂന്നു മുതല്‍ ഇരുപത്തിയെട്ടു വരെ   
വഴിപാടുകള്‍ ഇരുപത്തിയാറ് എണ്ണം 
മാസത്തില്‍ മൂന്നു ദിവസം അന്ന ദാനം 
ഭരണം പ്രസിഡണ്ട്‌ മാമ്പ  വിളയാറോട്ട്മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി മാമ്പ  

2012, നവംബർ 29, വ്യാഴാഴ്‌ച

ശ്രീ കനകച്ചേരി മുത്തപ്പക്ഷേത്രം
റൂട്ട്:- വലിയന്നൂര്‍ ചെക്കിക്കുളം റൂട്ടില്‍  മീത്തലെ കാനച്ചേരി സ്റ്റോപ്പ്‌ 
പ്രതിഷ്ഠ മുത്തപ്പന്‍

മടപ്പുരക്കല്‍  കുടുംബത്തിന്റെതാണ് ക്ഷേത്രം

2012, നവംബർ 27, ചൊവ്വാഴ്ച

സുന്ദരേശ്വര ശിവക്ഷേത്രം തളാപ്പ് കണ്ണൂര്‍                                                                                                                                                            
സുന്ദരേശ്വര ശിവക്ഷേത്രം തളാപ്പ് കണ്ണൂര്‍                  

റൂട്ട്:- കണ്ണൂരില്‍ നിന്നും 6കിമി കണ്ണൂര്‍ -തളിപ്പറബ്‌ റൂട്ടില്‍ A .K .G ഹോസ്പിറ്റല്‍ സ്റ്റോപ്പ്‌ എതിര്‍ വശത്തുള്ള റോഡില്‍ക്കൂടി 7മിനുട്ട് നടന്നാല്‍ മതി 

ശ്രീ നാരായണഗുരു പുന - പ്രതിഷ്ഠ നടത്തിയ ക്ഷേത്രം 
അഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ള ഒരു ഭദ്രകാളി പ്രതിഷ്ഠ ഉണ്ടായിരുന്നു.  നിണബലി അടക്കം ധാരാളം അനാചാരങ്ങള്‍ നടന്നിരുന്നു .അവ ഉപേക്ഷിക്കുവാന്‍ ശ്രീ നാരായണഗുരു ഭക്തരെ പ്രേരിപ്പിച്ചു .
ക്ഷേത്രക്കുളം  ധാരാളം കുട്ടികള്‍ ഇപ്പോള്‍ ഇവിടെനിന്നു നീന്തല്‍ അഭ്യ സിക്കുന്നുണ്ട് 

1916ഏപ്രില്‍ പതിനൊന്നിനു  ഗുരു പ്രതിഷ്ഠ നടത്തിയ ശിവനാണ് ഇപ്പോള്‍ ശ്രീകോവിലില്‍ ഉള്ളത്( മധുര മീനാക്ഷി ക്ഷേത്രത്തിലെ സുന്ദരേശ്വരന്റെ മാതൃകയിലെ ശിവന്‍ )

പ്രധാന വഴിപാടുകള്‍ ശര്‍ക്കരപ്പായസം ,തൃമധുരം ,പുഷ്പാഞ്ജലി 

ദര്‍ശനസമയം രാവിലെ 5.00-12.00 വൈകുന്നേരം 5.00-8.00
അയ്യപ്പന്‍,സുബ്രമണ്യന്‍,പാര്‍വതി പ്രതിഷ്ഠകള്‍ നാലംബലത്തിനകത്ത് 


ഗുരുമന്ദിരം 

 1936 ല്‍ ദീപസ്തംഭം സമര്‍പ്പിച്ചു 1991 ല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു 
മീനത്തിലെ പൂയം മുതല്‍ 8 ദിവസങ്ങള്‍ മീന മഹോത്സവം   2012, നവംബർ 26, തിങ്കളാഴ്‌ച

ശ്രീ കുന്നാവ് മുച്ചിലോട്ടു ഭഗവതീ ക്ഷേത്രം

ശ്രീ കുന്നാവ് മുച്ചിലോട്ടു ഭഗവതീ ക്ഷേത്രം 

റൂട്ട്- കുന്നാവുദുര്‍ഗ്ഗ ഭഗവതീ ക്ഷേത്രത്തില്‍ നിന്നും 100മീ അകലെ 

പ്രതിഷ്ഠ മുച്ചിലോട്ടു ഭഗവതി
 പത്തൊന്‍പതാം നൂറ്റാണ്ട്‌ 
സംക്രമ ദിവസങ്ങള്‍ ,നവരാത്രി 

മറ്റ് ഹിന്ദു വിശേഷ ദിവസങ്ങള്‍ 
വിഷ്ണുമൂര്‍ത്തി മതിലിനു വെളിയില്‍ 
പിള്ളിമാടം 
ഗുരുസ്ഥാനം 

പള്ളിക്കുന്ന് പാലം പൊട്ടന്‍ ദൈവസ്ഥാനം

പള്ളിക്കുന്ന് പാലം പൊട്ടന്‍ ദൈവസ്ഥാനം 
റൂട്ട്:- പള്ളിക്കുന്ന് പാലം പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് ദുര്‍ഗ്ഗ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക് റോഡ്‌ സൈഡില്‍ ബോര്‍ഡ്‌ ഉണ്ട് 
50വര്‍ഷം മുന്‍പ് ഏറ്റുകാരന്‍ കുമാരന്റെ കൂടെ പുളിങ്ങോത്തുനിന്നു അരയാക്കണ്ടി വീട്ടില്‍ വന്ന ദൈവം 

ദീപാരാധനയും മറ്റ് ചില പൂജകളും  (ഭക്ടരുടെ നേര്‍ച്ചയായി  )
സംസാര ശേഷി ഇല്ലാത്ത കുട്ടികള്‍ ഉള്ള വീട്ടില്‍ നിന്നും മാതാപിതാക്കള്‍ പൂജകള്‍ക്കായി എത്തുന്ന സ്ഥാനം  

പൊടിക്കുണ്ട് കൊറ്റാളി പുതിയ റോഡ്‌ മുത്തപ്പന്‍ ക്ഷേത്രം

പൊടിക്കുണ്ട് കൊറ്റാളി പുതിയ റോഡ്‌ മുത്തപ്പന്‍ ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍ തളിപ്പറമ്പ് റൂട്ടില്‍ പള്ളിക്കുളം സ്റ്റോപ്പ്‌ കൊറ്റാളിഭഗവതി ക്ഷേത്രം റോഡില്‍ കൂടി അഞ്ച്  മിനുട്ട് നടക്കാനുണ്ട് 

 15 വര്‍ഷത്തെ പഴക്കം 
വെള്ളിയാഴ്ച പൈങ്കുറ്റി
നിത്യവും ദീപാരാധന ശ്രീ രാഘവനാണ് മടയന്‍ 
തുലാം9നു പുത്തരി 

ജനുവരി 30 ഉത്സവം
കൊറ്റാളി ഭഗവതി ക്ഷേത്രം 
റൂട്ട്:-കണ്ണൂരില്‍ നിന്നും  തളിപ്പറമ്പ് ഹൈവേയില്‍ പള്ളിക്കുളം സ്റ്റോപ്പ്‌ പതിനഞ്ചു മിനുട്ട് നടന്നാല്‍ മതി 
പ്രതിഷ്ഠ പുതിയ ഭഗവതി 
പൂരമഹോല്‍സവം പ്രധാനം
 
 മാര്‍ച്ച്‌ 29 മുതല്‍ ഏപ്രില്‍ വരെ 
പുതിയ ഭഗവതിയുടെ വാള്‍ എഴുന്നള്ളിക്കല്‍ 

2012, നവംബർ 24, ശനിയാഴ്‌ച

എരിപുരം ശ്രീകൃഷ്ണ ക്ഷേത്രം

എരിപുരം ശ്രീകൃഷ്ണ ക്ഷേത്രം 

റൂട്ട്:- പഴയങ്ങാടിയില്‍ നിന്നും പയ്യന്നൂര്‍ റൂട്ടില്‍ ഒരുകിമി അകലെ എരിപുരത്ത്

പ്രതിഷ്ഠ ശ്രീകൃഷ്ണന്‍ ഇരുപതാം നൂറ്റാണ്ട്  
95ല്‍ പുന-പ്രതിഷ്ഠ  നടന്നു 
 
പടിപ്പുര 98ല്‍ വിജയന്‍ സമര്‍പ്പിച്ചു 


മണ്ഡലകാലം ആഘോഷിക്കുന്നു  

2012, നവംബർ 23, വെള്ളിയാഴ്‌ച

ശ്രീ കുന്നാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം പള്ളിക്കുന്ന്

ശ്രീ കുന്നാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം  പള്ളിക്കുന്ന് 

റൂട്ട് :-കണ്ണൂരില്‍ നിന്ന് അഞ്ച് കിമി വടക്ക്പടിഞ്ഞാറ് കൃഷ്ണമേനോന്‍ കോളേജു ജംഗ്ഷന് വഴി രണ്ടു കിമി  പടിഞ്ഞാറ്‌അംബിക റോഡില്‍ 
പടിഞ്ഞാറ്‌ മുഖമായ ജല ദുര്‍ഗ്ഗയാന്നു പ്രധാന  പ്രതിഷ്ഠ 
ദര്‍ശന സമയം  രാവിലെ  ആറ്മുതല്‍പത്ത് വരെ 
വൈകുന്നേരം  ആറുമുതല്‍ എട്ടുവരെ 

വഴിപാടുകള്‍  പുഷ്പാഞ്ജലി ,ശര്‍ക്കര പായസം ,ജലധാര ,രുദ്രപൂജ 

ഉത്സവം ശിവരാത്രി ,തയിപ്പുയം ,നവരാത്രി,മണ്ഡലകാലം
ചരിത്രം പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്നു 
പ്രധാന പ്രതിഷ്ഠയുടെതെക്കായി മേല്ക്കൂരയില്ലാത്ത നമസ്കാര മണ്ഡപത്തോടെയുള്ള വൃത്താകൃതിയിലുള്ള ശിവക്ഷേത്രം ഏറ്റവും പഴക്കമുള്ളത് 
സുബ്രമണ്യക്ഷേത്രം കോലത്തിരി നിര്‍മ്മിച്ചതാന്നു.സമച്ചതുരാകൃതി യിലുള്ള ദ്വിതല ശ്രീകോവില്‍ 


ഏറ്റവും ഭംഗിയുള്ളതും ശക്തിയുള്ളതും പ്രതിഷ്ഠ ജല ദുര്‍ഗ്ഗയുടെതാന്നു. 
ജല ദുര്‍ഗ്ഗ  ഒരു കുളത്തിന്റെ നടുവിലാന്നു. പിരമിഡ് ആകൃതിയിലാന്നുമേല്ക്കൂര .

1908 ല്‍ ശ്രീ നാരായണഗുരു സന്ദര്‍ശിച്ചു
 
1958ല്‍ചിറക്കല്‍രാജവംശത്തില്‍നിന്നുംH.R&C.Edepartment ഏറ്റെടുത്തു 

അകത്തെ ബലിവട്ടത്തിനകത്ത് ഉള്ള ഭദ്രകാളിക്കും  അയ്യപ്പനും  നമസ്കാര മണ്ഡപങ്ങള്‍ രണ്ടു ശ്രീകോവിലുകളും സമഷഡ് ഭുജാകൃതിയില്‍ 
അയ്യപ്പന്‍ സമീപത്ത് ഒരു വലിയ ചിറ ഉണ്ട് .
ശ്രീ  കാനത്തൂര്‍  മഹാവിഷ്ണുക്ഷേത്രം  പള്ളിക്കുന്ന് 

റൂട്ട്:- ഗവ :വിമെന്‍സ് കോളേജ് സ്റ്റോപ്പില്‍ നിന്നുമൊരു കിമി പടിഞ്ഞാറ്  

പ്രതിഷ്ഠ മഹാവിഷ്ണു  വാമനാവതാരം 
ഗണപതി ,ശാസ്താവ് 
ഉത്സവത്തിന്റെ ഭാഗമായ താഴികക്കുടം പ്രതിഷ്ഠ ( മാതൃഭുമി ഫോട്ടോ )

പ്രധാന ആഘോഷം  വൃശ്ചികം 7,8,9(നവംബര്‍ 22,23,24) ഏകാദശി ഉത്സവം  
2500  വര്‍ഷത്തിലധികം പഴക്കം 
ഒരു ഐതിഹ്യം  പരശുരാമാനാല്‍ പ്രതിഷ്ഠ നടത്തപ്പെട്ടു.ഒരുവെള്ളപൊക്കക്കാലത്ത് വിഗ്രഹം കടലിലേക്ക്‌ ഒലിച്ചുപോയി. വര്‍ഷങ്ങള്‍ക്ക്‌ശേഷം ഒരു മീന്‍ പിടുത്തക്കാരന്നു  അത് കിട്ടുകയും അയാള്‍ അത് കാട്ടുമാടം ഇല്ലം നമ്പൂതിരിയെ ഏല്‍പ്പിക്കുകയും ചെയ്തു. കഥ കേട്ടറിഞ്ഞ ചിറക്കല്‍ രാജാവ് ക്ഷേത്രം പണിതു


ഒരേക്രസ്ഥലത്ത് നിറഞ്ഞു നില്‍ക്കുന്ന ശ്രീകോവില്‍,നമസ്കാരമണ്ഡപം,ഉപപ്രതിഷ്ഠകള്‍,ചുറ്റബലം,നടപ്പന്തല്‍, കിണര്‍, കുളം എന്നിവയടങ്ങിയതാന്നു ക്ഷേത്ര ഘടന 
ദുര്‍ഗ്ഗ 
മഹാവിഷ്ണുവിന്റെകൃഷ്ണ ശിലാ  വിഗ്രഹത്തിന്റെ ഇടത്ത് കൈ പൊട്ടിയതിനാല്‍വെള്ളി പൂശിയിട്ടുണ്ട് സോപാനത്തില്‍കൊബനാനയുണ്ട്
ശാസ്താവ് 
  ദര്‍ശനസമയം രാവിലെനാല്മുപ്പത്‌ മുതല്‍പതിനൊന്നുവരെവൈകുന്നേരംആറ്നാല്പത്തിയഞ്ചു മുതല്‍ ഒന്‍പതു നാല്പത്തിയഞ്ചു വരെ
ബ്രമ്മരക്ഷസ്സ്  സ്ഥാനം വെളിയില്‍ 

പ്രധാന വഴിപാടുകള്‍ പാല്‍പായസം, പുഷ്പാഞ്ജലി, നിറമാല 


2012, നവംബർ 22, വ്യാഴാഴ്‌ച

ശ്രീ മുകാംബിക ക്ഷേത്രം പള്ളിക്കുന്ന്


ശ്രീ  മുകാംബിക ക്ഷേത്രം  പള്ളിക്കുന്ന് 
 റൂട്ട് :- കൃഷ്ണമേനോന്‍    കോളേജ് ജുങ്ങ്ഷനില്‍  ഒരു കിമി പടിഞ്ഞാറ് 
ഗണപതി യുടെ സ്ഥാനം ചുറ്റുമതിലിന് പുറത്താണ് 
ക്ഷേത്രക്കുളം എല്‍ ആകൃതിയിലാന്നു

മഹിഷാസുര മര്‍ദ്ദിനിയായ മൂകാ0ബികയാന്നു പ്രധാന പ്രതിഷ്ഠ   
പരശുരാമാനാല്‍ പ്രതിഷ്ട്ടിതം എന്ന് പറയപ്പെടുന്നു 

കൊല്ലൂര്‍  മുകാംബിക ക്ഷേത്ര ത്തിന്റെ രീതിയിലാന്നു പൂജകള്‍ രാവിലെ സരസ്വതി ഉച്ചക്ക് ലക്ഷ്മി രാത്രി  ദുര്‍ഗ്ഗ 
ആഗ്രഹ നിവൃത്തിക്ക് ഇവിടെ വന്നു ഭജിച്ചാല്‍ മതിയത്രെ 
നാഗത്തറ 

ദര്‍ശന സമയം രാവിലെ നാലുമുതല്‍ പതിനൊന്നു വരെ വൈകുന്നേരം നാലുമുതല്‍ എട്ടുവരെ 

വഴിപാടുകള്‍  അലങ്കാരപൂജ ,രക്ത പുഷ്പാഞലി,ശര്‍ക്കര പായസം ,നിറമാല ,ഗുരുതി
വലിയ ബലിക്കല്ല് ചുറ്റബലത്തിന്നു പുറത്താന്നു 
   നമസ്കാര മണ്ഡപത്തിന്റെമച്ചിലുള്ളദേവി,ആന,കാള,പൂക്കള്‍ എന്നിവയുടെകൊത്തുപണികള്‍ആകര്‍ഷകങ്ങ ളാണ് 
പ്രതിഷ്ഠകള്‍  മൂകാംബിക ശിലാവിഗ്രഹം ,ശിവപര്‍വതിമാര്‍ക്ക് രൂപമൊന്നുമില്ല,വടക്കേ ഭഗവതി യുടേത് പഞ്ചലോഹം ,ഗണപതി ,നാഗങ്ങള്‍ ശിലാ വിഗ്രഹങ്ങള്‍ 
വടക്കേ ഭഗവതിക്ക് ചോറ്റാനിക്കര ഭഗവതിയുടെ സങ്കല്പമാന്നു

2012, നവംബർ 21, ബുധനാഴ്‌ച

പാനൂര്‍ അയ്യപ്പക്ഷേത്രം

പാനൂര്‍  അയ്യപ്പക്ഷേത്രം 

റൂട്ട്:- പാന്നൂരില്‍ ഇലക്ട്രിക്‌ ഓഫീസിനു എതിര്‍ വശത്തുള്ള കട്ട്‌ റോഡില്‍കൂടി മൂന്നു മിനുട്ട് നടന്നാല്‍ മതി 
പ്രതിഷ്ഠ അയ്യപ്പന്‍ 


 ഇരുപത്തിയഞ്ച് കൊല്ലം മുന്‍പ് പ്രതിഷ്ഠ നടന്നു   

2012, നവംബർ 20, ചൊവ്വാഴ്ച

വടുകുന്ദ ശിവക്ഷേത്രം മാടായി

വടുകുന്ദ ശിവക്ഷേത്രം മാടായി 
റൂട്ട്:- പഴയങ്ങാടിയില്‍ നിന്നും 2കിമി വടക്ക് കിഴക്ക് മാടായിപ്പാറയില്‍ 
സ്വയംഭൂവായ ശിവനാണ് പ്രതിഷ്ഠ
1789ല്‍ ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം 18 വര്‍ഷത്തോളം കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു 1970ല്‍  സര്‍ക്കാര്‍ ഏറ്റെടുത്തു78ല്‍വിപുലമായകമ്മിറ്റി രൂപീകൃതമായി 1972ല്‍ പുന
പ്രതിഷ്ടക്ക് മുമ്പായി മുഖമണ്ഡപത്തോടെയുള്ള ശ്രീകോവില്‍ ,ഗണപതിശ്രീകോവില്‍ , അയ്യപ്പന്‍ശ്രീകോവില്‍ , ശിവഭൂതങ്ങള്‍ നമസ്കാര മണ്ഡപം,ചുറ്റബലം ,അഗ്രശാല, നടപ്പന്തല്‍ എന്നിവ പൂര്‍ത്തിയായിരുന്നു 


ദര്‍ശനസമയം രാവിലെ  5.30-11.30
വൈകുന്നേരം             5.30-7.30 


മാടായിപ്പാറയിലെ തടാകം 

പ്രധാന വഴിപാടുകള്‍ മൃത്യുഞയ ഹോമം ,പുഷ്പാഞ്ജലി ത്രികാലപൂജ ,എണ്ണവിളക്ക് നെയ്യമൃത് ,ശര്‍ക്കരപായസം

പുറം ചുമര്‍ ധനുവിലെ തിരുവാതിര മുതല്‍ 8ദിവസം ഉത്സവം