2013, ജനുവരി 19, ശനിയാഴ്‌ച

അരവത്ത് ഭൂതനാഥ ക്ഷേത്രം ക്ഷേത്രം

അരവത്ത് ഭൂതനാഥ ക്ഷേത്രം  

 
അരവത്ത് ഭൂതനാഥ ക്ഷേത്രം 

രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും 300 മീറ്റര്‍ അകലെ  രാജരാജേശ്വര ക്ഷേത്രത്തിന്റെ  ഒരു ഉപ ക്ഷേത്രം ഭൂത ഗണത്തില്‍ പ്രധാനികളില്‍ ഒന്നാണ് പ്രതിഷ്ഠ


വാസുദേവപുരം വിഷ്ണു ക്ഷേത്രം

വാസുദേവപുരം വിഷ്ണു ക്ഷേത്രം 
റൂട്ട്:- തളിപ്പറമ്പ് ചിറവക്കില്‍ രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്നും 400 മീറ്റര്‍ 

രാവിലെയും വൈകുന്നേരവും  5.30 മുതല്‍ 8.30 വരെ നട തുറന്നിരിക്കും 


ഉത്സവമില്ല 


ശ്രീ തെരുര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

ശ്രീ തെരുര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍- മട്ടന്നൂര്‍ റൂട്ടില്‍ തെരുര്‍ ബസ്‌ സ്റ്റോപ്പ്‌ 


പ്രതിഷ്ഠ മുച്ചിലോട്ട് ഭഗവതി (പതിനെട്ടാം നൂറ്റാണ്ടിലെ പ്രതിഷ്ഠ )
സംക്രമ  ദിവസങ്ങളില്‍ നിവേദ്യ പൂജ 

പൂരം, പുത്തരി, കാര്‍ത്തിക ,ഉത്സവ ദിവസങ്ങള്‍ ഓണം, വിഷു എന്നിവ പ്രധാന ദിവസങ്ങള്‍ 
ഉത്സവം കളിയാട്ടം  മകരം മൂന്നു മുതല്‍ അഞ്ച് വരെ 
കണ്ണങ്കാട്ട് ഭഗവതി

തെയ്യങ്ങള്‍ മുച്ചിലോട്ടു ഭഗവതി ,കണ്ണങ്കാട്ട് ഭഗവതി ,പുലിയൂര്‍ കാളി ,പുലിയൂര്‍ കണ്ണന്‍ ,നരബില്‍ ഭഗവതി, ചാമുണ്ടി

ഈ വര്‍ഷം ജനവരി പതിനാലിന് പുന-പ്രതിഷ്ഠ നടന്നു 
നാഗസ്ഥാനം 

ശ്രീ പുത്തലത്ത്‌ വിഷ്ണു മൂര്‍ത്തി ക്ഷേത്രം തെരൂര്‍


                                                  ശ്രീ പുത്തലത്ത്‌ വിഷ്ണു മൂര്‍ത്തി   ക്ഷേത്രം തെരൂര്‍

                                                     റൂട്ട്:കണ്ണൂര്‍ മട്ടന്നൂര്‍ റൂട്ടില്‍ തെരുര്‍ സ്റ്റോപ്പ്‌ ഇവിടെ നിന്ന് ഒരു കിമിനടക്കാനുണ്ട്      

          
                                                               ഭൈരവാദി പഞ്ചമൂര്ത്തികലാണ്പ്രതിഷ്ഠകള്‍
                                                                          സംക്രമദിവസങ്ങളില്‍മാത്രം പൂജ
                        നൂറ്റിയിരുപതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാരണവന്മാരുടെ കൂടെ കാള      കാട്ടില്ലത്ത് നിന്നും വന്നു ചേര്‍ന്ന മൂര്‍ത്തികള്‍
ചാമുണ്ടിത്തറ 

പെരുമാടം കുടുംബത്തിന്റെ താണ്‌ 
 ക്ഷേത്രം 
 കുഞ്ഞിരാമന്‍ നമ്പിയാര്‍ നല്‍കിയ വിവരങ്ങള്‍ 
120 വര്‍ഷങ്ങള്‍ പഴക്കം കഴിഞ്ഞ കൊല്ലം പുന-പ്രതിഷ്ഠ കഴിഞ്ഞു 
ഉത്സവം കുംഭം  3,4 തീയ്യതികളില്‌  തിറ 
തെയ്യങ്ങള്‍ ഭൈരവന്‍ വിഷ്ണു മൂര്‍ത്തി ,കരുവാള്‍ ഭഗവതി ,ഉച്ചിട്ട ,കുട്ടിച്ചാത്തന്‍ 2013, ജനുവരി 15, ചൊവ്വാഴ്ച

kovoor Mahaavishnu kshethram Pattaannoor

Route:- കണ്ണൂര്‍  ഇരിക്കൂര്‍  റോഡ്‌  - നായാട്ടുപാറ സ്റ്റോപ്പില്‍ നിന്നും   1km  പടിഞ്ഞാറ് 

 പ്രതിഷ്ഠ  മഹാവിഷ്ണു (പതിനൊന്നാം നൂറ്റാണ്ടിലെതാണ് ) 

ശ്രീകോവില്‍ സമചതുര  ഏകതല ഘടന 

ദര്‍ശന സമയം രാവിലെ  5.30am-8.30am   വൈകുന്നേരം 5.30-7.45 
                                                
വഴിപാടുകള്‍   പുഷ്പാഞ്ജലി ,ശര്‍ക്കരപായസം, നെയ്‌ വിളക്ക്......

    പ്രതിഷ്ടാദിനം   നവംബര്‍  17
ഉത്സവം ജനുവരി 12,13,14

 ക്ഷേത്ര ഘടന 
ശ്രീകോവില്‍,നമസ്കാരമണ്ഡപം,ഗോപുരം(2ചെറിയ),ഓഫീസ്,കുളം ,വാതില്മാടം  ,തിടപ്പള്ളി , 250 പേര്‍ക്കിരിക്കാവുന്ന ഊട്ടുപുര 

ഭരണം     പ്രസിഡന്റ്‌  കോവൂര്‍  മഹാവിഷ്ണുക്ഷേത്രകമ്മിറ്റി പട്ടാന്നൂര്‍ 
                9 പേരുള്ള കമ്മിറ്റി 
ചരിത്രം ഉദയവര്‍മന്‍ എന്ന രാജാവ് വിഷ്ണു ഭക്തര്‍ക്ക് നിര്‍മ്മച്ചു നല്‍കിയ ക്ഷേത്രം .ഇവര്‍ക്കും  ആള്‍വാര്‍മാര്‍ക്കും ക്ഷേത്രം ഭരിക്കാനുള്ള അവകാശം നല്‍കുന്നതായി ശ്രീകോവിലിന്റെ വാതില്‍ക്കലുള്ള പുരാതന രേഖ പറയുന്നു 
(വട്ടെഴുത്ത്  M .G .S നാരായണന്‍ വിശദീകരിച്ചത്  നില നിര്‍ത്തിയിട്ടുണ്ട് )
ആദികാലത്ത് പത്ത് ഊരാളന്മാര്‍ ഉണ്ടായിരുന്നു .താന്ത്രിക , വേദ ,പുരാണ പരിശീലനങ്ങളും നടന്നിരുന്നു .ഒരിക്കല്‍ ശ്രീകോവില്‍ ഒഴിച്ച് ബാക്കിയെല്ലാം കത്തിപ്പോയിരുന്നു.ഭരണക്കാര്‍ തമ്മിലടിച്ചു പിരിഞ്ഞു .അപ്പോള്‍ ഒരു കുടുംബത്തിനു മാത്രമായി ക്ഷേത്ര കാര്യങ്ങളില്‍ ശ്രദ്ധ. വരുമാനം കുറഞ്ഞപ്പോള്‍ ക്ഷേത്രം അടച്ചിട്ടു.ദുര്‍നിമ്മിത്തങ്ങള്‍ പലതും കണ്ടപ്പോള്‍ നാട്ടുകാര്‍ സംഘടിച്ചു മഹാവിഷ്ണു ക്ഷേത്ര സംരക്ഷണ സമിതി രൂപികരിച്ചു .പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍  വളരെ ഭംഗിയായി നടന്നു .


ക്ഷേത്രത്തെപറ്റിയുള്ള വിവരങ്ങള്‍ നല്‍കിയ ശ്രീ K .T Harischandran Nambiar  (13-1-2013അയ്യപ്പന്‍ കാവ്  പട്ടാന്നൂര്‍ 
റൂട്ട് :-കണ്ണൂര്‍ -ഇരിക്കൂര്‍ റൂട്ടില്‍ നായാട്ടുപാറ ബസ്‌ സ്റ്റോപ്പ്‌ .ഇവിടെ നിന്ന് 20 മിനുട്ട് നടക്കാനുണ്ട് 
ഗണപതിയും അയ്യപ്പനും ആണ് പ്രതിഷ്ഠകള്‍  
നിത്യപൂജ ഇല്ല 
ധനു പത്തിനും സംക്രമ ദിവസങ്ങളിലും രാവിലെ  നട തുറന്നു പൂജയുണ്ട് 
കോവൂര്‍ ചാത്തോത്ത് എന്നകുടുംബത്തിന്റെതാണ് ക്ഷേത്രം 
മകരം 18നു വാര്‍ഷിക പൂജ 
പഴക്കം അറിയില്ല 20 വര്‍ഷത്തിനു മുംബ്‌  പുന- പ്രതിഷ്ഠ നടന്നു 
സമീപവാസിയായ ശ്രീമതി പുഷ്പ നല്‍കിയ വിവരങ്ങള്‍ (13-1-13)

2013, ജനുവരി 9, ബുധനാഴ്‌ച

വടക്കെയില്‍ ശ്രീ ഭഗവതി ക്ഷേത്രം പള്ളിക്കുന്ന്

വടക്കെയില്‍ ശ്രീ ഭഗവതി ക്ഷേത്രം പള്ളിക്കുന്ന് 
റൂട്ട്:- പള്ളിക്കുന്നില്‍ നിന്ന് കാനത്തൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്ക് ആദി ശങ്കരന്‍ പ്രത്ഷ്ടിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു

തകര്‍ന്നടിഞ്ഞ ക്ഷേത്രത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ കാണാനുണ്ടായിരുന്നു 15 വര്ഷം മുന്‍പ്‌ ബാലാലയ പ്രതിഷ്ഠ നടന്നു 

ഭഗവതി,മൂകാംബിക, സരസ്വതി, മഹാലക്ഷ്മി എനീ സങ്കല്‍പ്പങ്ങള്‍ 

നിത്യവും ദീപാരാധന ഉണ്ട് 

പ്രേമദാസന്‍ ക്ഷേത്ര കാര്യങ്ങള്‍ നോക്കുന്നു 

2013, ജനുവരി 4, വെള്ളിയാഴ്‌ച

ചാലയില്‍ മഹാവിഷ്ണു ക്ഷേത്രം കല്ലൂര്‍ മട്ടന്നൂര്‍ 

റൂട്ട്:- മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റല്‍   റോഡില്‍കൂടി അഞ്ച്മിനുട്ട് നടന്നാല്‍ മൃഗാസ്പത്രിയായി. അവിടെ   നിന്ന് അഞ്ച് മിനുട്ട് കട്ട്‌ റോഡില്‍കൂടി നടക്കണം  

മുഖ്യ പ്രതിഷ്ഠ ചാലയപ്പന്‍ (മഹാവിഷ്ണു)


ഉപ പ്രതിഷ്ഠകള്‍ ഗണപതി, ദക്ഷിണാമൂര്‍ത്തി,അയ്യപ്പന്‍,ഭഗവതി 
  

പട്ടാന്നൂര്‍ -കൊളപ്പ ശ്രീ മഹാവിഷ്ണു ക്ഷേത്രം

പട്ടാന്നൂര്‍ -കൊളപ്പ ശ്രീ മഹാവിഷ്ണു ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍ -ഇരിക്കൂര്‍ റൂട്ടില്‍ കൊളപ്പ ബസ്‌ സ്റ്റോപ്പ്‌ ഇവിടെ നിന്നും 5 മിനുട്ട് നടക്കാനുണ്ട് 

1700 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നശിച്ചു പോയ ഒരു വലിയ ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു എന്ന്  സ്വര്‍ണ പ്രശ്നത്തില്‍ കണ്ടു ഒരു നമ്പൂതിരി ഇല്ലത്തിന്റെതായിരുന്നു ഇപ്പോഴുള്ള സ്ഥലം അവര്‍ അത് കമ്മിറ്റിക്ക് കൈമാറി 2005 ല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി രണ്ടു വര്ഷം മുന്‍പ് പുന പ്രതിഷ്ഠ നടന്നു 
മഹാവിഷ്ണു ,അയ്യപ്പന്‍ എന്നീ പ്രതിഷ്ഠകള്‍ 
പൂജകള്‍ രാവിലെ മാത്രം 
വൈകുന്നേരം സമീപ വാസികള്‍ വിളക്ക് നടക്ക് പുറത്ത് കത്തിച്ചു വെക്കുന്നു 
മണിക്കിണറും മറ്റും 

തന്ത്രി തരണനെല്ലൂര്‍ ഇല്ലം 
ശാന്തിക്കാരന്‍ പഴയ നമ്പൂതിരി ഇല്ലത്ത് നിന്നും 
പ്രതിഷ്ടാദിനം മിഥുനം 4,5 
ഉത്സവം ഡിസംബര്‍ 24 25
വഴിപാടുകള്‍ 
വിവരങ്ങള്‍ നല്‍കിയത് സമീപ വാസിയായ ശ്രീ കുമാരന്‍