2012, സെപ്റ്റംബർ 22, ശനിയാഴ്‌ച

ശ്രീ കളരിവാതുല്‍ക്കല്‍ ഭഗവതിക്ഷേത്രം


ശ്രീ കളരിവാതുല്‍ക്കല്‍ ഭഗവതിക്ഷേത്രം 
ഇടവം പത്തിന് പെരുംകളിയാട്ടം
വടക്കേ മലബാറിലെ  (കൊല്ലവര്‍ഷം )  അവസാന തെയ്യം 
റൂട്ട് :കണ്ണൂരില്‍ നിന്ന് എട്ടുകിമി തെക്ക്(വളപട്ടണം  ടോള്‍ ജങ്ങ്ഷനില്‍നിന്ന് കിരിയാട്  റോഡില്‍ )
പരശുരാമന്‍ പ്രതിഷ്ഠിച്ചുഎന്ന് പറയപ്പെടുന്നു പണ്ട് വടക്കേഇല്ലത്തിന്റെതായിരുന്നു.ചിറക്കല്‍രാജവംശത്തിന്നുനല്‍കേണ്ടി വന്നു. പ്രതാപകാലത്ത് 1.8ലക്ഷം സേര്‍നെല്ല് സ്വന്തമായുംരണ്ടുലക്ഷം സേര്‍ നെല്ല് പാട്ടമായും കിട്ടാറുണ്ടായിരുന്നുഇപ്പോള്‍ മൂന്നു ഏക്രസ്ഥലമുണ്ട് 
  
ആയിരം നായന്മാരുടെയും നാലു നമ്പൂതിരിമാരുടെയും കളരി ദേവതയായിരുന്നു പിന്നീട്  ചിറക്കല്‍ രാജ വംശത്തിന്റെ പരദേവതയായി ഇവിടത്തെ  പ്രതിഷ്ഠ  രുരുജിത്തവിധാനത്തിലുള്ള ഭദ്രകാളിയാന്നു 

ദര്‍ശനസമയംരാവിലെ അഞ്ചുമണിമുതല്‍ഉച്ചവരെ 
വൈകുന്നേരം ആറുമുതല്‍ എട്ടുവരെ വരെ ശക്തിപൂജ വൈകുന്നേരം ആറുമണിക്കും,അത്താഴപൂജ രാത്രി എട്ടു മണിക്കും 
വൃശ്ചികത്തില്‍ എല്ലാ തിങ്കളും ശിവനു    പ്രദോഷ പൂജഗണപതിക്ക്‌വിനായകചതുര്‍ത്തിക്ക് ഗണപതിഹോമം 
                                                       എല്ലാ ദിവസവും രാവിലെഖഡ്ഗം
സപ്തമാത്രക്കളുടെ മണ്ഡപത്തില്‍ കൊണ്ടു വെക്കുകയും ശക്തിപൂജക്ക് ശേഷം തിരിച്ചു കൊണ്ടു വെക്കുകയും ചെയ്യുന്നു 
പ്രധാന വഴിപാടുകള്‍  പുഷ്പാഞ്ജലി ,ശക്തി പൂജ ,കൂട്ട്പായസം ,നിറമാല, വലിയപൂജ 
ഉത്സവം  മീനത്തില്‍ കാര്‍ത്തികക്ക് തുടങ്ങി ഒന്‍പതുദിവസംപൂരോല്‍സവം പുല്ലാഞ്ഞിപൂക്കള്‍  കൊണ്ടുള്ള പൂക്കളം സവിശേഷതയാന്നു ഉത്സവനാളുകളില്‍ ഉത്സവ വിഗ്രഹം വളപട്ടണം കോട്ട വരെ കൊണ്ടു പോകുന്നു ഏഴാം ദിവസം ശിവെശ്വരം,കടലായിക്ഷേത്രങ്ങളില്‍ലുംപൂരദിവസം ചിറക്കല്‍ ചിറയില്‍ പൂരംകുളി അവസാനദിവസം രാവിലെ മൂന്നു മണിക്ക് ഘോഷത്തോടെ വിഗ്രഹം വെടിക്കെട്ട്‌ തറയില്‍ എത്തിക്കുന്നു വെടിക്കെട്ടിന്നു ശേഷം വിഗ്രഹം തിരിച്ചു       ശ്രീകോവിലില്‍ എത്തിക്കുന്നു.
നവരാത്രി,പാട്ടുത്സവംശിവരാത്രി,വിഷുവിളക്ക്,
ഇടവപ്പത്തിന്നു പെരുംകളിയാട്ടം 
ഭഗവതിയുടെ തിരുമുടി പണി തീര്‍ന്നപ്പോള്‍ 

നിറപുത്തരി കര്‍ക്കടകത്തില്‍