കൊട്ടിയൂര്‍ ശിവക്ഷേത്രം
റൂട്ട്:- തലശ്ശേരിയില്‍ നിന്നും 64 കിമി വടക്കുകിഴക്ക് കൂത്ത് പറമ്പ് -പേരാവൂര്‍ - മണത്തണ - കണിച്ചാര്‍ കേളകം വഴി .കണ്ണൂരില്‍ നിന്നും മട്ടന്നൂര്‍ ഇരിട്ടി -പേരാവൂര്‍ -മണത്തണ -കണിച്ചാര്‍ -കേളകം വഴി 70 കിമി. ഉത്സവ കാലത്ത് ഇഷ്ടം പോലെ ബസ്സുകള്‍
|
ഉത്സവദിവസങ്ങളില്‍ തിരക്ക് കുറഞ്ഞ ഒരു ദിവസം |
ഐതിഹ്യം
ദക്ഷപ്രജാപതി ഇവിടെവെച്ച് ധാരാളം യാഗങ്ങള്‍ നടത്തയിരുന്നു ഒരിക്കല്‍ നടത്തിയ ബൃഹസ്പതി ഹവനത്തിനു മകളെയോ ഭര്‍ത്താവായ പരമശിവനെയോ ക്ഷണിച്ചില്ല ശിവന്റെ വാക്കുകള്‍ അവഗണിച്ച സതീദേവി യാഗത്തിനെത്തിനെത്തി .ദക്ഷനാല്‍ അപമാനിക്കപ്പെട്ട് സതീദേവി ആത്മാഹൂതി ചെയ്തു .വിവരമറിഞ്ഞ ശിവന്‍ ക്രുദ്ധനായി ജഡ പിടിച്ചുവലിച്ചു .ഭദ്രകാളിയും വീരഭദ്രനും ജന്മമെടുത്തു .ശിവന്റെ ആഗ്രഹമനുസരിച്ച് ദക്ഷന്റെ യാഗം മുടക്കുകയും ദക്ഷനെ വീരഭദ്രന്‍ വാളിനിരയാക്കുകയും ചെയ്തു ഭയചകിതരായ ദേവന്മാരും ഋഷികളും ബ്രമാവിനെ സമീപിക്കുകയും ചെയ്തു ബ്രമ്മാവും ,ദേവന്മാരും,ഋഷികളും ചേര്‍ന്നുള്ള സ്തുതിയില്‍ സംപ്രീതനായ ശിവന്‍ ദക്ഷന് ജീവന്‍ തിരിച്ച് നല്‍കുകയും (വീരഭദ്രന്‍ വെട്ടിയെറിഞ്ഞ ദക്ഷന്റെ തല കാണാത്തതുകൊണ്ട് പകരം ഒരു ആടിന്റെ തലയും വെച്ചുകൊടുത്തു )യാഗം പൂര്‍ത്തിയാക്കാന്‍അനുഗ്രഹിക്കുകയും ചെയ്തു അതിനുശേഷം ഈ സ്ഥലം പരിപൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടു
വളരെക്കാലത്തിനുശേഷം കുറിച്ച്യര്‍ അവിടെ വേട്ടക്കെത്തി .അവരുടെ അമ്പ് കൊണ്ട ഒരു കല്ലില്‍നിന്നും രക്തം ചീറ്റുന്നത് കണ്ടു ഭയചകിതരായ അവര്‍ അതിനടുത്തുള്ള ഇല്ലത്തിലെ കാരണവരോടും പ്രമുഖ നായര്‍ തറവാട്ടുകാരോടും വിവരം പറഞ്ഞു തന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് കുഴിച്ചപ്പോള്‍ അവിടെ ശിവന്റെ സ്വയംഭൂ വിഗ്രഹം കണ്ടു ആ സ്ഥലമാണ് അക്കരകൊട്ടിയൂര്‍ ഇവിടെ എത്തിച്ചേരുക പ്രയാസമായതിനാല്‍ 3കിമി അകലെ മറ്റൊരു ക്ഷേത്രം പണിയിച്ചു -ഇക്കരകൊട്ടിയൂര്‍ -
|
ഇക്കരകൊട്ടിയൂര്‍ ശിവക്ഷേത്രം സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അഗ്രമ മണ്ടപത്തോടെയുള്ള നാലുകെട്ടിന്റെ ആകൃതിയിലാണ് ക്ഷേത്രം നാലുകെട്ടിനു മൂന്നു പ്രവേശന ദ്വാരങ്ങള്‍ ഇരുവശത്തും മുറികളുണ്ട് ആഗ്ര മണ്ഡപത്തിന്റെ മച്ചില്‍ പാര്‍വതീസ്വയംവരം,അഷ്ടദിക്പാലകര്‍,അനന്തശയനം ഹിമവാന്റെ തപസ്സ് തുടങ്ങിയ ദാരുശില്‍പങ്ങള്‍ അക്കരകൊട്ടിയൂരില്‍ ഉത്സവസമയത്തു പാര്‍വതീ,പരമേശ്വര വിഗ്രങ്ങള്‍ അവിടേക്ക് കൊണ്ടുപോകുന്നു ഈ കാലത്ത്ഒഴികെ ത്രികാലപൂജയുണ്ട് അപ്പം പുഷ്പാഞ്ജലി,ശര്‍ക്കര പായസം കൂവളമാല എന്നീ വഴിപാടുകള്‍ |
അക്കരകൊട്ടിയൂര്‍
തറകള്‍ മാത്രം
ഉത്സവകാലത്ത് 34താത്കാലിക ഷെഡുകള്‍ കെട്ടുന്നു.മണിത്തറതാത്കാലികമായി
മേഞ്ഞതായിരിക്കും. അമ്മാറക്കല്‍ മേല്ക്കൂരയില്ല വലിയ ഒരു ഓലക്കുട മാത്രം( സതീദേവി ദേഹത്യാഗം ചെയ്ത സ്ഥലം )
വീരഭദ്രന്‍ ഉപയോഗിച്ച വാള്‍ പടിഞ്ഞാറ് മുഖമായ തറയില്‍ .മണി ത്തറക്ക് തെക്കായി ഭണ്ഡാരത്തറ. തിരുവഞ്ചിറക്ക് പണ്ടത്തെ പേര് രുധിരഞ്ചിറ എന്നായിരുന്നു. ദക്ഷന്റെ രക്തം പ്രവഹിക്കുന്നതായിരുന്നു എന്ന് സങ്കല്‍പം
ഉത്സവം നടത്താന്‍ ബാദ്ധ്യസ്ഥരായ വിവിധ സമുദായക്കാര്‍ ഒരേ സ്ഥലത്ത് താമസിക്കുന്നത് ഇവിടത്തെ ഒരു സവിശേഷതയാണ് വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെ നൂറുകണക്കിന് അവകാശികള്‍ അണിനിരക്കുന്ന അപൂര്‍വ ഉത്സവമാണ് കൊട്ടിയൂരിലെ വൈശാഖോത്സവം
മേടമാസത്തിലെ വിശാഖത്തിനു ഇക്കര കൊട്ടിയൂരില്‍ പ്രക്കൂഴം അതേദിവസം ആയില്ലാര്‍കാവില്‍ ശുദ്ദി ഇതിന്റെ പ്രസാദം അപ്പട അതിനു കൈപ്പ് അനുഭവപ്പെടുന്നവര്‍ ഒരു കൊല്ലത്തിനിടയില്‍ മരിക്കുമെന്ന് വിശ്വാസമുണ്ട് അന്ന് കരിബന ഗോപുരത്തില്‍ നിന്ന് പുറപ്പെടുന്ന പരിചാരകരും ഊരാളരും നീരെഴുന്നള്ളത്തിനു മുന്പായി ഇക്കര കൊട്ടിയൂരില്‍ എത്തുന്നു
|
നെയ്യാട്ടവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ 2-6-12 |
|
ഭണ്ഡാരംഎഴുന്നള്ളത്തിനു മണത്തണ ഭഗവതിയുടെ അനുഗ്രഹം |
ഭണ്ഡാരം എഴുന്നള്ളിപ്പ് 3-6-12
|
തിരുവോണാരാധന പൊന്നിന്‍ ശിവേലി 8-6-12 |
|
ഇളന്നീര്‍ വെപ്പിന്നായി തയ്യാറായി നില്‍ക്കുന്നവര്‍ |
|
|
|
ഇളന്നീര്‍വെപ്പ് 10-6-12 |
|
ഇളന്നീരാട്ടത്തിന്നായി ഇളന്നീര് കൂട്ടിയിട്ടിരിക്കുന്നു 10-6-12
|
പൂര്‍ത്തിയായിട്ടില്ല
|
രോഹിണി ആരാധനക്ക് എത്തിയവര്‍ 18-6-12 |
|
20-6-12 മാതൃഭുമി ഫോട്ടോ |
|
തിരുവാതിര വലിയവട്ടളം പായസത്തോടനുബന്ധിച്ച ശീവേലി മാതൃഭുമി ഫോട്ടോ |
ഫോട്ടോകള്‍ ജയന്ത്,സുധീഷ് ,നിമ്മിരാജ്,ദീപാംകുരന്‍ rijindamu, maathrubhumiഎന്നിവരില്‍നിന്നും കിട്ടിയിരുന്നു
|
ശീവേലി 23-6-12 മാതൃഭൂമി |
|
24-6-12മാതൃഭൂമി ഫോട്ടോ ആനകള്‍ മടങ്ങുന്നതിനു മുമ്പായി അവകാശികള്‍ മധുരം നല്‍കുന്നു |
|
വാളാട്ടം 27-6-12 maathrubhumiphoto |
|
kalabhaattattm28-6-12maathrubhumiphoto |
എന്തുകൊണ്ടാണ് ഭണ്ഡാരം എഴുന്നെള്ളത്ത് അക്കരെ കൊട്ടിയൂര്‍ എത്തുന്നതുവരെയും, തുടര്‍ന്ന് മകം നാളിനു ശേഷവും സ്ത്രീകള്‍ക്ക് ദര്‍ശനം അനുവദിക്കാത്തത്..? ആചാരപരമായ കാരണം അറിയാന്‍ ആഗ്രഹമുണ്ട്.
മറുപടിഇല്ലാതാക്കൂ