2012 ഒക്‌ടോബർ 9, ചൊവ്വാഴ്ച

മുട്ടന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം

മുട്ടന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം  

റൂട്ട്:- കണ്ണൂര്‍-   ഇരിക്കൂര്‍  റൂട്ട് മുട്ടന്നൂര്‍ സ്റ്റോപ്പ്‌  അഞ്ചു മിനുട്ട് നടക്കാനുണ്ട്  






പ്രതിഷ്ഠ   ശ്രീകൃഷ്ണന്‍ ,വേട്ടക്കൊരുമകനും ഊര്‍പഴശ്ശിയും (തുല്യ പ്രാധാന്യം

ഗണപതി, ശാസ്താവ് ,  വനദുര്‍ഗ്ഗ   എന്നീ ഉപ ദേവതകളും 


മുന്‍പ് മുന്നൂറിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരട്ട ശ്രീകൊവിലുകള്‍ഉണ്ടായിരുന്ന ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു അത് നശിച്ചു പോയി സമീപത്തുള്ള (മൂന്നു കിമി അകലെയുള്ള) മലോക്കാവില്‍ സ്വര്‍ണ പ്രശ്നം വെച്ചപ്പോള്‍ ഇവിടെയും വിളക്ക്  വെക്കണമെന്ന ധാരണയായി പതിനൊന്നു വര്‍ഷങ്ങള്‍ കൊണ്ട് ക്ഷേത്രം ഇപ്പോഴുള്ള രൂപത്തിലായി  സമീപ വാസിയായ വേണു മാസ്റ്റര്‍  

ഇതിന്പിറകിലുള്ള സജീവ സാന്നിധ്യമായിരുന്നു  
മഹോത്സവം മെയ്‌   പത്ത്  മുതല്‍  മൂന്ന് ദിവസങ്ങള്‍ 

2012 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

പാലയാട് കയനാടത്ത് കാവുള്ള പുതിയപുരയില്‍ ശ്രീ ഭഗവതി ക്ഷേത്രം

പാലയാട് കയനാടത്ത് കാവുള്ള പുതിയപുരയില്‍ ശ്രീ ഭഗവതി ക്ഷേത്രം 

റൂട്ട്:- തലശ്ശേരി-അണ്ടല്ലുര്‍കാവ് റൂട്ടില്‍ കയനാടത്ത് കാവ് സ്റ്റോപ്പ്‌ കണ്ണൂരില്‍ നിന്ന് തലശ്ശേരി റൂട്ടില്‍ മീത്തലെ പീടിക സ്റ്റോപ്പ്‌ അണ്ടല്ലുര്‍ കാവ് റൂട്ടില്‍    കയനാടത്തുകാവ് സ്റ്റോപ്പ്‌

ഗുരു, ഭഗവതി, ശാക്തേയ ദേവി  എന്നീ പ്രതിഷ്ഠകള്‍ 

പ്രധാന വഴിപാടുകള്‍ പൂയ്യവെക്കല്‍,നിറമാല, നിറവിളക്ക്,മുഴുനിറവിളക്ക് ,ഗുളികന്‍ പൂയ്യ,ഗുളികന് തേങ്ങമുട്ട്



തിറകള്‍  ശാസ്തപ്പന്‍, ഭൈരവന്‍, ഗുളികന്‍ കാരണവര്‍, നാഗ രാജാവ് ,നാഗ ഭഗവതി ശ്രീ പോര്‍ക്കിലീ ഭഗവതി

കോട്ടയം രാജാവിന്റെയും ചിറക്കല്‍ തമ്പുരാന്റെയും ആരാധനാ മൂര്‍ത്തികള്‍ അണ്ടല്ലൂര്‍ കാവിന്റെ പരിസരത്തില്‍ പറ്റാത്തത് കൊണ്ട് അവിടെ നിന്ന് ഒരു കി.മി മാറി പ്രതിഷ്ഠകള്‍.തിറതുടര്‍ച്ചയായി നടത്താന്‍ തുടങ്ങിയിട്ട് പതിമൂന്നു കൊല്ലങ്ങള്‍ കഴിഞ്ഞു  

ഉത്സവം മീനം ഇരുപത്തിനാല് -ഇരുപത്തിയേഴ്

പ്രതിഷ്ഠ ദിനം മീനം ഇരുപത്തി നാല് 

 

2012 ഒക്‌ടോബർ 6, ശനിയാഴ്‌ച

കാനചേരിചെറു പുതുക്കോടി കാക്കോട് പരദേവത സ്ഥാനം ഏച്ചുര്‍ 
റൂട്ട്:- വലിയന്നൂര്‍ ചെക്കിക്കുളം റൂട്ടില്‍ താഴെ കാനചെരി സ്റ്റോപ്പ്‌ അഞ്ചു മിനുട്ട് നടക്കാനുണ്ട് \

പതിനെട്ടു കൊല്ലങ്ങള്‍ക്ക് ശേഷം ഈ കൊല്ലം വീണ്ടുംതെയ്യം  അടിയന്തിരം നടന്നു 
ഏപ്രില്‍ 27,28,29(എന്നീ ദിവസങ്ങളില്‍)ഭൈരവാദി 
പഞ്ച മൂര്‍ത്തികള്‍ 


ഫോട്ടോ എടുത്തത് ഏപ്രില്‍ മുപ്പതിന് 

2012 ഒക്‌ടോബർ 5, വെള്ളിയാഴ്‌ച

ശ്രീ ശാസ്താംകോട്ടം ശിവക്ഷേത്രം

ശ്രീ  ശാസ്താംകോട്ടം ശിവക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ റൂട്ടില്‍ വാരം സ്റ്റോപ്പില്‍ നിന്നും കടാങ്കോട്ട് റോഡില്‍ മുക്കാല്‍ കിമി നടന്നാല്‍ മതി 



ശാസ്താംക്ഷേത്ര വിഗ്രഹം സ്വയം ഭൂവാന്നു
ദര്‍ശന സമയം രാവിലെ ആറ്‌ മുതല്‍ പത്ത് വരെ വയികുന്നേരംഅഞ്ചു മുതല്‍ എട്ടു വരെ


പ്രതിഷ്ഠകള്‍  ശിവന്‍,ശാസ്താവ്, ഗണപതി, ഭഗവതി 
പ്രധാന വഴിപാടുകള്‍  മൃത്യഞജയ  ഹോമം, പുഷ്പാഞ്ജലി,ശര്‍ക്കര പായസം,സോമേശ്വരപൂജ 


കൈകൊട്ടിയതിന്നു  ശേഷം മാത്രമേ പ്രാര്‍ത് ന പാടുള്ളൂശ്രീകോവില്‍,നമസ്കാരമണ്ഡപം,ചുറ്റബലം,നടപ്പന്തല്‍ ഉപദേവന്മാര്‍,അഗ്രശാല,ഓഫീസ്,കുളംകിണര്‍തുടങ്ങിയവയുണ്ട് 


ഉത്സവം
ജനുവരി ഇരുപത്തി ആറ്‌ ഏഴ്- എട്ടു
ഒന്നാം ദിവസം തിരു അത്താഴ അരി അളവ് അടുത്ത ദിവസം തിടമ്പ് എഴുന്നള്ളിക്കല്‍ മൂന്നാം ദിവസം തിരു അത്താഴ പൂജ ,വലിയ ഗുരുതി, ശ്രീഭൂതബലി 

പണ്ട് വാരത്ത് ധാരാളം ബ്രാമണന്‍മ്മാര്‍  താമസിച്ചിരുന്നു മതപരമായ പല ചടങ്ങുകളും നടന്നിരുന്നു ഇതിന്റെ മൂന്നു കിമി അകലെ പ്രശസ്ഥമായ വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നു
സത്യപരീക്ഷണം നടന്നിരുന്ന സ്ഥലമാണിത് തര്‍ക്കം ഉണ്ടായാല്‍ വാരത്ത് കൂനന്‍ എന്ന മുതലയുണ്ടായിരുന്ന വാരം പുഴയില്‍ ഇരു പാര്‍ട്ടികളും മുങ്ങണമായിരുന്നു കളവു പറഞ്ഞ ആളെ മുതല പിടിക്കും ഊരാളന്‍മാര്‍ തമ്മില്‍ എപ്പൊഴുംവഴക്കായിരുന്നു ദുര്‍മന്ത്രവാദം ചെയ്തു ആ വംശം കുറ്റിയറ്റ് പോയി ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സ്വര്‍ണം മുഴുവന്‍ ആരോ തട്ടിക്കൊണ്ടു പോയി വിഗ്രഹം മാത്രം ബാക്കിവെച്ചു കയരളത്തെ ശേഖര ഇല്ലക്കാരായിരുന്നു ഊരാള്ര്‍   1973ല്‍നാട്ടുകാരുടെ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി  1985ല്‍ നവീകരണ കലശംനടന്നു



 ഇപ്പോള്‍ കൊടിമരത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു 

2012 ഒക്‌ടോബർ 4, വ്യാഴാഴ്‌ച

ശ്രീ  സംഗമേശ്വര  ക്ഷേത്രം  എളയാവൂര്‍ 
റൂട്ട് :-കണ്ണൂര്‍ മേലെ ചൊവ്വ -മുണ്ടയാട് റൂട്ടില്‍ മുണ്ടയാടില്‍നിന്നും ഒന്നര കിമി കിഴക്ക്
  പ്രതിഷ്ഠ  ഭരതന്‍ 

പശ്ചാത്തല ചരിത്രം പണ്ട് ഇവിടെയുള്ള ഒരു ബ്രാമണന്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് അവിടവിടത്തെ ചൈതന്യം തന്റെ ശംഖില്‍ ആവാഹിച്ച്നാട്ടില്‍ തന്റെ കുടുംബ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു 


വടക്ക് നിന്ന് ക്ഷേത്ര സഞ്ചാരം തുടങ്ങി ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ശംഖു കൈയില്‍നിന്ന് വീഴുകയും ചൈതന്യം അവിടെയുള്ള വിഗ്രഹത്തില്‍ ലയിച്ചു ചേരുകയും അന്ന് മുതല്‍ ഇരിഞ്ഞാലക്കുടയുള്ള പ്രതിഷ്ഠ സംഗമേശ്വരന്‍ എന്ന് അറിയപ്പെടുകയും ചെയ്തു 
ദേവ ചൈതന്യം  മനസ്സിലാക്കിയ നമ്പൂതിരി തിരിച്ചു നാട്ടിലെത്തി സംഗമേശ്വരന്നു ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ സമര്‍പ്പിച്ചു ഇരിഞാലക്കുടയുള്ള അതേ സങ്കല്പവും രീതികളുമാന്നു ഇവിടെ പണ്ട് എളയാവൂരില്‍ നാല്പതു ഇല്ലങ്ങള്‍ ഉണ്ടായിരുന്നു ഇപ്പോള്‍ ഒന്ന് മാത്രം 

ശ്രീകോവില്‍ സമചതുര ദ്വിതലമാന്നു സോപാനത്തിന്റെ മുകളില്‍ വ്യാളിമുഖം,ചുമരില്‍ ചില കൊത്ത് പണികളും കാണാം  
 പ്രതിഷ്ഠകള്‍ പ്രധാനപ്രതിഷ്ഠയായഭരതന്പുറമേനാലംബലത്തിനകത്ത്ഗണപതിപ്രതിഷ്ഠയുണ്ട് മഹാവിഷ്ണു,ശ്രീകൃഷ്ണന്‍,ഭഗവതി(ദുര്‍ഗ)എന്നീഉപദേവതമാര്‍
  നാഗത്തറയില്‍
 മൂന്നു ഫണങ്ങള്‍ ഉള്ള സര്‍പ്പം 



മതില്‍ക്കെട്ടിന്നു വെളിയിലായി വിഷ്ണുമൂര്‍ത്തിയുടെ പ്രതിഷ്ഠയുണ്ട്
ഭരത,വിഷ്ണു,കൃഷ്ണ,ഭഗവതി,അയ്യപ്പ വിഗ്രഹങ്ങള്‍ എല്ലാം ശിലയില്‍ തീര്‍ത്തതാന്നു  ശ്രീകൃഷ്ണന് നമസ്കാര മണ്ടപമുണ്ട് വിഷ്ണുവിന്നു ഇല്ല
ദര്‍ശന സമയം രാവിലെ അഞ്ചു മുതല്‍ പതിനൊന്നു വരെ വയികുന്നേരംഅഞ്ചു മുപ്പതു മുതല്‍ ഏഴു മുപ്പതു വരെ
നൂറോളംവഴിപാടുകള്‍ഉണ്ട്പ്രധാനവഴിപാടുകള്‍   നെയ്പായസം,,ശര്‍ക്കരപായസം,പാല്‍പായസം,പുഷ്പാഞ്ജലി 
ഉത്സവം മീനത്തിലെ പൂയ്യം  മുതല്‍ നാല് ദിവസത്തേക്ക് 
ഭഗവതിക്ക് കളമെഴുത്തും പാട്ടും,നൃത്തവും ഈ ദിവസങ്ങളില്‍ 
  മാസത്തില്‍ ഒരു ദിവസം അന്ന ദാനമുണ്ട് മണ്ഡലകാലം ആചരിക്കാറുണ്ട്‌

2012 ഒക്‌ടോബർ 3, ബുധനാഴ്‌ച

ശ്രീ മുത്തപ്പന്‍ ക്ഷേത്രം കുടുക്കിമൊട്ട

ശ്രീ മുത്തപ്പന്‍ ക്ഷേത്രം  കുടുക്കിമൊട്ട

റൂട്ട്:- കണ്ണൂര്‍-ഇരിട്ടി  /ഇരിക്കൂര്‍ റൂട്ടില്‍ കുടുക്കിമൊട്ട സ്റ്റോപ്പ്‌
  

പ്രതിഷ്ഠ മുത്തപ്പന്‍ ഇരുപതിലധികം വര്‍ഷം പഴക്കം 
ഗുളികന്‍ സ്ഥാനവും ഉണ്ട് 
 
ദിവസവു രാവിലെയും, വൈകുന്നേരവും ദീപാരാധന 
ഉത്സവം ഫെബ്രുവരി ആറ്,ഏഴു തീയ്യതികളില്‍  
ഗുളികന്‍ തിറയും ഉണ്ടാകാറുണ്ട്  
ശ്രീ രാജീവനാണ് പൂജാരി  

2012 സെപ്റ്റംബർ 22, ശനിയാഴ്‌ച

ശ്രീ കളരിവാതുല്‍ക്കല്‍ ഭഗവതിക്ഷേത്രം


ശ്രീ കളരിവാതുല്‍ക്കല്‍ ഭഗവതിക്ഷേത്രം 
ഇടവം പത്തിന് പെരുംകളിയാട്ടം
വടക്കേ മലബാറിലെ  (കൊല്ലവര്‍ഷം )  അവസാന തെയ്യം 
റൂട്ട് :കണ്ണൂരില്‍ നിന്ന് എട്ടുകിമി തെക്ക്(വളപട്ടണം  ടോള്‍ ജങ്ങ്ഷനില്‍നിന്ന് കിരിയാട്  റോഡില്‍ )
പരശുരാമന്‍ പ്രതിഷ്ഠിച്ചുഎന്ന് പറയപ്പെടുന്നു പണ്ട് വടക്കേഇല്ലത്തിന്റെതായിരുന്നു.ചിറക്കല്‍രാജവംശത്തിന്നുനല്‍കേണ്ടി വന്നു. പ്രതാപകാലത്ത് 1.8ലക്ഷം സേര്‍നെല്ല് സ്വന്തമായുംരണ്ടുലക്ഷം സേര്‍ നെല്ല് പാട്ടമായും കിട്ടാറുണ്ടായിരുന്നുഇപ്പോള്‍ മൂന്നു ഏക്രസ്ഥലമുണ്ട് 
  
ആയിരം നായന്മാരുടെയും നാലു നമ്പൂതിരിമാരുടെയും കളരി ദേവതയായിരുന്നു പിന്നീട്  ചിറക്കല്‍ രാജ വംശത്തിന്റെ പരദേവതയായി ഇവിടത്തെ  പ്രതിഷ്ഠ  രുരുജിത്തവിധാനത്തിലുള്ള ഭദ്രകാളിയാന്നു 

ദര്‍ശനസമയംരാവിലെ അഞ്ചുമണിമുതല്‍ഉച്ചവരെ 
വൈകുന്നേരം ആറുമുതല്‍ എട്ടുവരെ വരെ ശക്തിപൂജ വൈകുന്നേരം ആറുമണിക്കും,അത്താഴപൂജ രാത്രി എട്ടു മണിക്കും 
വൃശ്ചികത്തില്‍ എല്ലാ തിങ്കളും ശിവനു    പ്രദോഷ പൂജഗണപതിക്ക്‌വിനായകചതുര്‍ത്തിക്ക് ഗണപതിഹോമം 
                                                       എല്ലാ ദിവസവും രാവിലെഖഡ്ഗം
സപ്തമാത്രക്കളുടെ മണ്ഡപത്തില്‍ കൊണ്ടു വെക്കുകയും ശക്തിപൂജക്ക് ശേഷം തിരിച്ചു കൊണ്ടു വെക്കുകയും ചെയ്യുന്നു 
പ്രധാന വഴിപാടുകള്‍  പുഷ്പാഞ്ജലി ,ശക്തി പൂജ ,കൂട്ട്പായസം ,നിറമാല, വലിയപൂജ 
ഉത്സവം  മീനത്തില്‍ കാര്‍ത്തികക്ക് തുടങ്ങി ഒന്‍പതുദിവസംപൂരോല്‍സവം പുല്ലാഞ്ഞിപൂക്കള്‍  കൊണ്ടുള്ള പൂക്കളം സവിശേഷതയാന്നു ഉത്സവനാളുകളില്‍ ഉത്സവ വിഗ്രഹം വളപട്ടണം കോട്ട വരെ കൊണ്ടു പോകുന്നു ഏഴാം ദിവസം ശിവെശ്വരം,കടലായിക്ഷേത്രങ്ങളില്‍ലുംപൂരദിവസം ചിറക്കല്‍ ചിറയില്‍ പൂരംകുളി അവസാനദിവസം രാവിലെ മൂന്നു മണിക്ക് ഘോഷത്തോടെ വിഗ്രഹം വെടിക്കെട്ട്‌ തറയില്‍ എത്തിക്കുന്നു വെടിക്കെട്ടിന്നു ശേഷം വിഗ്രഹം തിരിച്ചു       ശ്രീകോവിലില്‍ എത്തിക്കുന്നു.
നവരാത്രി,പാട്ടുത്സവംശിവരാത്രി,വിഷുവിളക്ക്,
ഇടവപ്പത്തിന്നു പെരുംകളിയാട്ടം 
ഭഗവതിയുടെ തിരുമുടി പണി തീര്‍ന്നപ്പോള്‍ 

നിറപുത്തരി കര്‍ക്കടകത്തില്‍