ശ്രീ ശാസ്താംകോട്ടം ശിവക്ഷേത്രം
റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ റൂട്ടില്‍ വാരം സ്റ്റോപ്പില്‍ നിന്നും കടാങ്കോട്ട് റോഡില്‍ മുക്കാല്‍ കിമി നടന്നാല്‍ മതി
ദര്‍ശന സമയം രാവിലെ ആറ് മുതല്‍ പത്ത് വരെ വയികുന്നേരംഅഞ്ചു മുതല്‍ എട്ടു വരെ |
പ്രതിഷ്ഠകള്‍ ശിവന്‍,ശാസ്താവ്, ഗണപതി, ഭഗവതി
കൈകൊട്ടിയതിന്നു
ശേഷം മാത്രമേ പ്രാര്‍ത് ന
പാടുള്ളൂശ്രീകോവില്‍,നമസ്കാരമണ്ഡപം,ചുറ്റബലം,നടപ്പന്തല്‍
ഉപദേവന്മാര്‍,അഗ്രശാല,ഓഫീസ്,കുളംകിണര്‍തുടങ്ങിയവയുണ്ട്
ഉത്സവം
ജനുവരി ഇരുപത്തി ആറ് ഏഴ്- എട്ടു
ഒന്നാം ദിവസം തിരു അത്താഴ അരി അളവ് അടുത്ത ദിവസം തിടമ്പ് എഴുന്നള്ളിക്കല്‍ മൂന്നാം ദിവസം തിരു അത്താഴ പൂജ ,വലിയ ഗുരുതി, ശ്രീഭൂതബലി
പണ്ട് വാരത്ത് ധാരാളം ബ്രാമണന്‍മ്മാര്‍ താമസിച്ചിരുന്നു മതപരമായ പല
ചടങ്ങുകളും നടന്നിരുന്നു ഇതിന്റെ മൂന്നു കിമി അകലെ പ്രശസ്ഥമായ
വിഷ്ണുക്ഷേത്രം ഉണ്ടായിരുന്നു
സത്യപരീക്ഷണം
നടന്നിരുന്ന സ്ഥലമാണിത് തര്‍ക്കം ഉണ്ടായാല്‍ വാരത്ത് കൂനന്‍ എന്ന
മുതലയുണ്ടായിരുന്ന വാരം പുഴയില്‍ ഇരു പാര്‍ട്ടികളും മുങ്ങണമായിരുന്നു കളവു
പറഞ്ഞ ആളെ മുതല പിടിക്കും ഊരാളന്‍മാര്‍ തമ്മില്‍ എപ്പൊഴുംവഴക്കായിരുന്നു
ദുര്‍മന്ത്രവാദം ചെയ്തു ആ വംശം കുറ്റിയറ്റ് പോയി ടിപ്പുവിന്റെ
പടയോട്ടക്കാലത്ത് സ്വര്‍ണം മുഴുവന്‍ ആരോ തട്ടിക്കൊണ്ടു പോയി വിഗ്രഹം മാത്രം
ബാക്കിവെച്ചു കയരളത്തെ ശേഖര ഇല്ലക്കാരായിരുന്നു ഊരാള്ര്‍
1973ല്‍നാട്ടുകാരുടെ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി 1985ല്‍ നവീകരണ
കലശംനടന്നു
ഇപ്പോള്‍ കൊടിമരത്തിന്റെ പണി നടന്നു കൊണ്ടിരിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ