ശ്രീ ഏച്ചുര്കോട്ടം (കിരാതമൂര്‍ത്തി ക്ഷേത്രം ഏച്ചുര്‍ )
റൂട്ട് കണ്ണൂര്‍ വലിയന്നൂര്‍ ചെക്കിക്കുളം റൂട്ടില്‍ കോട്ടം സ്റ്റോപ്പ് എട്ടു മിനുട്ട് നടക്കാനുണ്ട്
പ്രതിഷ്ഠ കിരാതമൂര്‍ത്തി (പഞ്ചലോഹം )
സാളഗ്രം ,ലക്ഷ്മിദേവി ,ഭദ്രകാളി ,ഗുരു,നാഗം,ബ്രമ്മരക്ഷസ്സ് എന്നീ പ്രതിഷ്ഠകളും
ദര്‍ശന സമയം രാവിലെ അഞ്ച് മുപ്പത് മുതല്‍ ഒന്‍പതു മുപ്പത് വരെ വൈകുന്നേരം അഞ്ചര മുതല്‍ ഏഴര വരെ
പ്രധാന വഴിപാടുകള്‍ നെയ്യമൃത് ,പുഷ്പാഞ്ജലി
ഉത്സവം കുംഭം സംക്രമം മുതല്‍ ഒന്‍പത് ദിവസങ്ങള്‍
പ്രതിഷ്ഠ ദിനം കുംഭം പതിനെട്ടിന്
വളരെ പഴക്കം പറയപ്പെടുന്നു പയ്യാവൂര്‍ ക്ഷേത്രത്തിലെ ഉത്സവവിഗ്രഹം ഇവിടെയുണ്ടായിരുന്ന ആലോരംബന് കുറുപ്പ് കുടുംബത്തിലെ ഒരംഗവും ഇരുവാങ്കി കുടുംബത്തിലെ ചില അംഗങ്ങളും ചേര്‍ന്ന് ഒരു കാളപ്പുറത്ത് ഇവിടെയുള്ള ഭഗവതീ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു
തന്റെ വീട്ടിനു മുന്‍പിലുള്ള അരയാല്‍ മരത്തില്‍ വയത്തൂര് കാളിയാരുടെ സാന്നിധ്യം അനുഭവപ്പെട്ട കുറുപ്പ് ഒരു പ്രശ്നം വെച്ചു .തന്റെ വീട് ശ്രീകോവില്‍ ആക്കിമാറ്റി .പയ്യാവൂരെ താഴെ കാവിന്റ(വിഗ്രഹം എടുത്ത കാവിന്റെ ) ആകൃതിയായിരുന്നു വീടിനു .
പില്ക്കാലത്ത് പൂജകള്‍ ശരിയാംവണ്ണം നടക്കാതായി .ദേവ പ്രശ്നം നടത്തിയപ്പോള്‍ രണ്ടു മുന്‍ തന്ത്രിമാര്‍ ബ്രംമ രക്ഷസ്സായി വിഗ്രഹത്തെ ബാധിച്ചതായി കണ്ടു .1960 ല്‍ ബാധകള്‍ ഒഴിപ്പിച്ച് 1987ല്‍ നവീകരണകലശം നടത്തി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ