2012 നവംബർ 26, തിങ്കളാഴ്‌ച

കൊറ്റാളി ഭഗവതി ക്ഷേത്രം 
റൂട്ട്:-കണ്ണൂരില്‍ നിന്നും  തളിപ്പറമ്പ് ഹൈവേയില്‍ പള്ളിക്കുളം സ്റ്റോപ്പ്‌ പതിനഞ്ചു മിനുട്ട് നടന്നാല്‍ മതി 




പ്രതിഷ്ഠ പുതിയ ഭഗവതി 
പൂരമഹോല്‍സവം പ്രധാനം
 
 മാര്‍ച്ച്‌ 29 മുതല്‍ ഏപ്രില്‍ വരെ 
പുതിയ ഭഗവതിയുടെ വാള്‍ എഴുന്നള്ളിക്കല്‍ 

2012 നവംബർ 24, ശനിയാഴ്‌ച

എരിപുരം ശ്രീകൃഷ്ണ ക്ഷേത്രം

എരിപുരം ശ്രീകൃഷ്ണ ക്ഷേത്രം 

റൂട്ട്:- പഴയങ്ങാടിയില്‍ നിന്നും പയ്യന്നൂര്‍ റൂട്ടില്‍ ഒരുകിമി അകലെ എരിപുരത്ത്

പ്രതിഷ്ഠ ശ്രീകൃഷ്ണന്‍ ഇരുപതാം നൂറ്റാണ്ട്  
95ല്‍ പുന-പ്രതിഷ്ഠ  നടന്നു 
 
പടിപ്പുര 98ല്‍ വിജയന്‍ സമര്‍പ്പിച്ചു 


മണ്ഡലകാലം ആഘോഷിക്കുന്നു  

2012 നവംബർ 23, വെള്ളിയാഴ്‌ച

ശ്രീ കുന്നാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം പള്ളിക്കുന്ന്

ശ്രീ കുന്നാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം  പള്ളിക്കുന്ന് 

റൂട്ട് :-കണ്ണൂരില്‍ നിന്ന് അഞ്ച് കിമി വടക്ക്പടിഞ്ഞാറ് കൃഷ്ണമേനോന്‍ കോളേജു ജംഗ്ഷന് വഴി രണ്ടു കിമി  പടിഞ്ഞാറ്‌അംബിക റോഡില്‍ 
പടിഞ്ഞാറ്‌ മുഖമായ ജല ദുര്‍ഗ്ഗയാന്നു പ്രധാന  പ്രതിഷ്ഠ 
ദര്‍ശന സമയം  രാവിലെ  ആറ്മുതല്‍പത്ത് വരെ 
വൈകുന്നേരം  ആറുമുതല്‍ എട്ടുവരെ 

വഴിപാടുകള്‍  പുഷ്പാഞ്ജലി ,ശര്‍ക്കര പായസം ,ജലധാര ,രുദ്രപൂജ 

ഉത്സവം ശിവരാത്രി ,തയിപ്പുയം ,നവരാത്രി,മണ്ഡലകാലം
ചരിത്രം പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്നു 
പ്രധാന പ്രതിഷ്ഠയുടെതെക്കായി മേല്ക്കൂരയില്ലാത്ത നമസ്കാര മണ്ഡപത്തോടെയുള്ള വൃത്താകൃതിയിലുള്ള ശിവക്ഷേത്രം ഏറ്റവും പഴക്കമുള്ളത് 
സുബ്രമണ്യക്ഷേത്രം കോലത്തിരി നിര്‍മ്മിച്ചതാന്നു.സമച്ചതുരാകൃതി യിലുള്ള ദ്വിതല ശ്രീകോവില്‍ 


ഏറ്റവും ഭംഗിയുള്ളതും ശക്തിയുള്ളതും പ്രതിഷ്ഠ ജല ദുര്‍ഗ്ഗയുടെതാന്നു. 
ജല ദുര്‍ഗ്ഗ  ഒരു കുളത്തിന്റെ നടുവിലാന്നു. പിരമിഡ് ആകൃതിയിലാന്നുമേല്ക്കൂര .

1908 ല്‍ ശ്രീ നാരായണഗുരു സന്ദര്‍ശിച്ചു
 
1958ല്‍ചിറക്കല്‍രാജവംശത്തില്‍നിന്നുംH.R&C.Edepartment ഏറ്റെടുത്തു 

അകത്തെ ബലിവട്ടത്തിനകത്ത് ഉള്ള ഭദ്രകാളിക്കും  അയ്യപ്പനും  നമസ്കാര മണ്ഡപങ്ങള്‍ രണ്ടു ശ്രീകോവിലുകളും സമഷഡ് ഭുജാകൃതിയില്‍ 
അയ്യപ്പന്‍ 



സമീപത്ത് ഒരു വലിയ ചിറ ഉണ്ട് .
ശ്രീ  കാനത്തൂര്‍  മഹാവിഷ്ണുക്ഷേത്രം  പള്ളിക്കുന്ന് 

റൂട്ട്:- ഗവ :വിമെന്‍സ് കോളേജ് സ്റ്റോപ്പില്‍ നിന്നുമൊരു കിമി പടിഞ്ഞാറ്  

പ്രതിഷ്ഠ മഹാവിഷ്ണു  വാമനാവതാരം 
ഗണപതി ,ശാസ്താവ് 
ഉത്സവത്തിന്റെ ഭാഗമായ താഴികക്കുടം പ്രതിഷ്ഠ ( മാതൃഭുമി ഫോട്ടോ )

പ്രധാന ആഘോഷം  വൃശ്ചികം 7,8,9(നവംബര്‍ 22,23,24) ഏകാദശി ഉത്സവം  
2500  വര്‍ഷത്തിലധികം പഴക്കം 
ഒരു ഐതിഹ്യം  പരശുരാമാനാല്‍ പ്രതിഷ്ഠ നടത്തപ്പെട്ടു.ഒരുവെള്ളപൊക്കക്കാലത്ത് വിഗ്രഹം കടലിലേക്ക്‌ ഒലിച്ചുപോയി. വര്‍ഷങ്ങള്‍ക്ക്‌ശേഷം ഒരു മീന്‍ പിടുത്തക്കാരന്നു  അത് കിട്ടുകയും അയാള്‍ അത് കാട്ടുമാടം ഇല്ലം നമ്പൂതിരിയെ ഏല്‍പ്പിക്കുകയും ചെയ്തു. കഥ കേട്ടറിഞ്ഞ ചിറക്കല്‍ രാജാവ് ക്ഷേത്രം പണിതു


ഒരേക്രസ്ഥലത്ത് നിറഞ്ഞു നില്‍ക്കുന്ന ശ്രീകോവില്‍,നമസ്കാരമണ്ഡപം,ഉപപ്രതിഷ്ഠകള്‍,ചുറ്റബലം,നടപ്പന്തല്‍, കിണര്‍, കുളം എന്നിവയടങ്ങിയതാന്നു ക്ഷേത്ര ഘടന 
ദുര്‍ഗ്ഗ 
മഹാവിഷ്ണുവിന്റെകൃഷ്ണ ശിലാ  വിഗ്രഹത്തിന്റെ ഇടത്ത് കൈ പൊട്ടിയതിനാല്‍വെള്ളി പൂശിയിട്ടുണ്ട് സോപാനത്തില്‍കൊബനാനയുണ്ട്
ശാസ്താവ് 
  ദര്‍ശനസമയം രാവിലെനാല്മുപ്പത്‌ മുതല്‍പതിനൊന്നുവരെവൈകുന്നേരംആറ്നാല്പത്തിയഞ്ചു മുതല്‍ ഒന്‍പതു നാല്പത്തിയഞ്ചു വരെ
ബ്രമ്മരക്ഷസ്സ്  സ്ഥാനം വെളിയില്‍ 

പ്രധാന വഴിപാടുകള്‍ പാല്‍പായസം, പുഷ്പാഞ്ജലി, നിറമാല 


2012 നവംബർ 22, വ്യാഴാഴ്‌ച

ശ്രീ മുകാംബിക ക്ഷേത്രം പള്ളിക്കുന്ന്


ശ്രീ  മുകാംബിക ക്ഷേത്രം  പള്ളിക്കുന്ന് 
 റൂട്ട് :- കൃഷ്ണമേനോന്‍    കോളേജ് ജുങ്ങ്ഷനില്‍  ഒരു കിമി പടിഞ്ഞാറ് 




ഗണപതി യുടെ സ്ഥാനം ചുറ്റുമതിലിന് പുറത്താണ് 
ക്ഷേത്രക്കുളം എല്‍ ആകൃതിയിലാന്നു









മഹിഷാസുര മര്‍ദ്ദിനിയായ മൂകാ0ബികയാന്നു പ്രധാന പ്രതിഷ്ഠ   
പരശുരാമാനാല്‍ പ്രതിഷ്ട്ടിതം എന്ന് പറയപ്പെടുന്നു 

കൊല്ലൂര്‍  മുകാംബിക ക്ഷേത്ര ത്തിന്റെ രീതിയിലാന്നു പൂജകള്‍ രാവിലെ സരസ്വതി ഉച്ചക്ക് ലക്ഷ്മി രാത്രി  ദുര്‍ഗ്ഗ 
ആഗ്രഹ നിവൃത്തിക്ക് ഇവിടെ വന്നു ഭജിച്ചാല്‍ മതിയത്രെ 
നാഗത്തറ 

ദര്‍ശന സമയം രാവിലെ നാലുമുതല്‍ പതിനൊന്നു വരെ വൈകുന്നേരം നാലുമുതല്‍ എട്ടുവരെ 

വഴിപാടുകള്‍  അലങ്കാരപൂജ ,രക്ത പുഷ്പാഞലി,ശര്‍ക്കര പായസം ,നിറമാല ,ഗുരുതി
വലിയ ബലിക്കല്ല് ചുറ്റബലത്തിന്നു പുറത്താന്നു 
   നമസ്കാര മണ്ഡപത്തിന്റെമച്ചിലുള്ളദേവി,ആന,കാള,പൂക്കള്‍ എന്നിവയുടെകൊത്തുപണികള്‍ആകര്‍ഷകങ്ങ ളാണ് 
പ്രതിഷ്ഠകള്‍  മൂകാംബിക ശിലാവിഗ്രഹം ,ശിവപര്‍വതിമാര്‍ക്ക് രൂപമൊന്നുമില്ല,വടക്കേ ഭഗവതി യുടേത് പഞ്ചലോഹം ,ഗണപതി ,നാഗങ്ങള്‍ ശിലാ വിഗ്രഹങ്ങള്‍ 
വടക്കേ ഭഗവതിക്ക് ചോറ്റാനിക്കര ഭഗവതിയുടെ സങ്കല്പമാന്നു

2012 നവംബർ 21, ബുധനാഴ്‌ച

പാനൂര്‍ അയ്യപ്പക്ഷേത്രം

പാനൂര്‍  അയ്യപ്പക്ഷേത്രം 

റൂട്ട്:- പാന്നൂരില്‍ ഇലക്ട്രിക്‌ ഓഫീസിനു എതിര്‍ വശത്തുള്ള കട്ട്‌ റോഡില്‍കൂടി മൂന്നു മിനുട്ട് നടന്നാല്‍ മതി 
പ്രതിഷ്ഠ അയ്യപ്പന്‍ 


 ഇരുപത്തിയഞ്ച് കൊല്ലം മുന്‍പ് പ്രതിഷ്ഠ നടന്നു   

2012 നവംബർ 20, ചൊവ്വാഴ്ച

വടുകുന്ദ ശിവക്ഷേത്രം മാടായി

വടുകുന്ദ ശിവക്ഷേത്രം മാടായി 
റൂട്ട്:- പഴയങ്ങാടിയില്‍ നിന്നും 2കിമി വടക്ക് കിഴക്ക് മാടായിപ്പാറയില്‍ 
സ്വയംഭൂവായ ശിവനാണ് പ്രതിഷ്ഠ
1789ല്‍ ടിപ്പുവിന്റെ പടയോട്ടത്തിനു ശേഷം 18 വര്‍ഷത്തോളം കാലം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു 1970ല്‍  സര്‍ക്കാര്‍ ഏറ്റെടുത്തു78ല്‍വിപുലമായകമ്മിറ്റി രൂപീകൃതമായി 1972ല്‍ പുന
പ്രതിഷ്ടക്ക് മുമ്പായി മുഖമണ്ഡപത്തോടെയുള്ള ശ്രീകോവില്‍ ,ഗണപതിശ്രീകോവില്‍ , അയ്യപ്പന്‍ശ്രീകോവില്‍ , ശിവഭൂതങ്ങള്‍ നമസ്കാര മണ്ഡപം,ചുറ്റബലം ,അഗ്രശാല, നടപ്പന്തല്‍ എന്നിവ പൂര്‍ത്തിയായിരുന്നു 


ദര്‍ശനസമയം രാവിലെ  5.30-11.30
വൈകുന്നേരം             5.30-7.30 


മാടായിപ്പാറയിലെ തടാകം 

പ്രധാന വഴിപാടുകള്‍ മൃത്യുഞയ ഹോമം ,പുഷ്പാഞ്ജലി ത്രികാലപൂജ ,എണ്ണവിളക്ക് നെയ്യമൃത് ,ശര്‍ക്കരപായസം

പുറം ചുമര്‍ 



ധനുവിലെ തിരുവാതിര മുതല്‍ 8ദിവസം ഉത്സവം