2012 ജൂൺ 23, ശനിയാഴ്‌ച


ശ്രീ  മാണിയൂര്‍  സുബ്രമണ്യക്ഷേത്രം

റൂട്ട്:- കണ്ണൂരില്‍ നിന്നും ഇരുപതു കിമി അകലെ ചെക്കിക്കുളത്ത്

മുഖ്യപ്രതിഷ്ഠ  ബാലസുബ്രമണ്യന്‍ (പഴക്കമുണ്ട് ദ്വിതല ക്ഷേത്രം )
പൂജാ സമയം രാവിലെ ആറ് മുതല്‍ പതിനൊന്നു വരെ വയ്കുന്നേരം ആറ് മുതല്‍ എട്ടു വരെ


വേറിട്ടഅഗ്രമണ്ഡപത്തിനകത്താന്നു വലിയബലിക്കല്ല്.
പ്രധാന വഴിപാടുകള്‍  ശര്‍ക്കര പായസം,വെള്ള നിവേദ്യം,പുഷ്പാഞ്ജലി 
ഉത്സവം വൃശ്ചികത്തിലെ  കാര്‍ത്തിക

തൊട്ടടുത്ത ശ്രീകൃഷ്ണ ക്ഷേത്രത്തിലും സൂര്യനാരായണ ക്ഷേത്രത്തിലും കൂടി തിരുമേനിക്ക് പൂജകള്‍ ചെയ്യാനുണ്ട് 
കണ്ടതും കേട്ടതും ചോള കാലഘട്ടത്തിലെതാന്നു മുഖ്യ  പ്രതിഷ്ഠ    ഒരു ഋഷിയാന്നു പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യം 
മുഖമണ്ഡപത്തോടെയുള്ള ശ്രീകോവിലിന്നു രണ്ടു അന്തരാളങ്ങള്‍ പടിഞ്ഞാറ് മുഖം,വ്യാളി മുഖത്തോടെയുള്ളസോപാനത്തിന്നു നാല് പടികള്‍. പുറത്തെ അന്തരാളത്തിന്റെ തെക്ക് ഭാഗത്ത് ഗണപതി, ദക്ഷിണാമൂര്‍ത്തി


സാമൂഹ്യദ്രോഹികള്‍ ചെയ്തപണി പുറം ചുമരില്‍ കാണാം 
 വടക്ക് കിഴക്കായി സൂര്യ നാരായണ പ്രതിഷ്ഠ .അയ്യപ്പന്നും ഭൂത ഗണങ്ങള്‍ക്കുംവടക്ക് പടിഞ്ഞാറായി തറകള്‍
                   
  ശാസ്താവ് വനശാസ്ഥാവായതിനാല്‍ മേല്ക്കൂരയില്ല


ശ്രീകൃഷ്ണന് വേറെ തന്നെ ശ്രീകോവിലും നമസ്കാര മണ്ഡപവും

 .

                      
സൂര്യനാരായണ പ്രതിഷ്ഠയുള്ള അപൂര്‍വ ക്ഷേത്രങ്ങളിലൊന്ന്   സൂര്യനാരായണ പുന പ്രതിഷ്ഠയുടെ പ്രവര്‍ത്തനം പുരോഗമിച്ചു വരുന്നു .

 ക്ഷേത്ര ചുമരുകള്‍ കൊത്ത്പണിക്ക്  പ്രസിദ്ധമായിരുന്നു സാമൂഹ്യ വിരുദ്ധന്മാര്‍ എല്ലാം നശിപ്പിച്ചു കളഞ്ഞു വിഗ്രഹങ്ങള്‍അടിച്ചു തകര്‍ത്തുകളഞ്ഞു.  ക്ഷേത്രത്തിന്റെ മുന്നിലായി നല്ല കുളമുണ്ട് ശരിയായ നാട്ടിന്‍പുറമായതിനാല്‍ സാമ്പത്തിക പരാധീനതകള്‍ കാണാനുണ്ട്   




പുരാണത്തിലെ രംഗങ്ങള്‍ ചുമരിലും മച്ചിലുമായി കാണാം
                                               
                                                    
ഭരണം സെക്രട്ടറി ശ്രീ സുബ്രമണ്യ ക്ഷേത്ര കമ്മിറ്റി ചെക്കികുളം 670592

2012 ജൂൺ 15, വെള്ളിയാഴ്‌ച

കൊട്ടിയൂര്‍ ശിവക്ഷേത്രം


കൊട്ടിയൂര്‍ ശിവക്ഷേത്രം                    

റൂട്ട്:- തലശ്ശേരിയില്‍ നിന്നും 64    കിമി വടക്കുകിഴക്ക്‌ കൂത്ത് പറമ്പ്  -പേരാവൂര്‍ - മണത്തണ - കണിച്ചാര്‍ കേളകം വഴി .കണ്ണൂരില്‍ നിന്നും മട്ടന്നൂര്‍ ഇരിട്ടി -പേരാവൂര്‍ -മണത്തണ -കണിച്ചാര്‍ -കേളകം വഴി 70   കിമി. ഉത്സവ കാലത്ത് ഇഷ്ടം പോലെ ബസ്സുകള്‍ 

ഉത്സവദിവസങ്ങളില്‍ തിരക്ക് കുറഞ്ഞ ഒരു ദിവസം 
ഐതിഹ്യം
 ദക്ഷപ്രജാപതി ഇവിടെവെച്ച് ധാരാളം യാഗങ്ങള്‍ നടത്തയിരുന്നു ഒരിക്കല്‍ നടത്തിയ ബൃഹസ്പതി ഹവനത്തിനു മകളെയോ ഭര്‍ത്താവായ പരമശിവനെയോ ക്ഷണിച്ചില്ല ശിവന്റെ വാക്കുകള്‍ അവഗണിച്ച സതീദേവി യാഗത്തിനെത്തിനെത്തി .ദക്ഷനാല്‍ അപമാനിക്കപ്പെട്ട്‌ സതീദേവി ആത്മാഹൂതി ചെയ്തു .വിവരമറിഞ്ഞ ശിവന്‍ ക്രുദ്ധനായി ജഡ  പിടിച്ചുവലിച്ചു .ഭദ്രകാളിയും വീരഭദ്രനും ജന്മമെടുത്തു .ശിവന്റെ ആഗ്രഹമനുസരിച്ച് ദക്ഷന്റെ യാഗം മുടക്കുകയും ദക്ഷനെ വീരഭദ്രന്‍ വാളിനിരയാക്കുകയും ചെയ്തു ഭയചകിതരായ ദേവന്മാരും ഋഷികളും ബ്രമാവിനെ സമീപിക്കുകയും ചെയ്തു ബ്രമ്മാവും ,ദേവന്മാരും,ഋഷികളും ചേര്‍ന്നുള്ള  സ്തുതിയില്‍ സംപ്രീതനായ ശിവന്‍ ദക്ഷന് ജീവന്‍ തിരിച്ച് നല്‍കുകയും (വീരഭദ്രന്‍ വെട്ടിയെറിഞ്ഞ ദക്ഷന്റെ തല കാണാത്തതുകൊണ്ട് പകരം ഒരു ആടിന്റെ തലയും  വെച്ചുകൊടുത്തു )യാഗം പൂര്‍ത്തിയാക്കാന്‍അനുഗ്രഹിക്കുകയും ചെയ്തു അതിനുശേഷം ഈ സ്ഥലം പരിപൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടു 


                     വളരെക്കാലത്തിനുശേഷം കുറിച്ച്യര്‍  അവിടെ വേട്ടക്കെത്തി .അവരുടെ അമ്പ്   കൊണ്ട ഒരു കല്ലില്‍നിന്നും രക്തം ചീറ്റുന്നത് കണ്ടു ഭയചകിതരായ അവര്‍ അതിനടുത്തുള്ള ഇല്ലത്തിലെ കാരണവരോടും പ്രമുഖ നായര്‍ തറവാട്ടുകാരോടും വിവരം പറഞ്ഞു തന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് കുഴിച്ചപ്പോള്‍ അവിടെ ശിവന്റെ സ്വയംഭൂ വിഗ്രഹം കണ്ടു ആ സ്ഥലമാണ്‌ അക്കരകൊട്ടിയൂര്‍ ഇവിടെ എത്തിച്ചേരുക പ്രയാസമായതിനാല്‍ 3കിമി അകലെ മറ്റൊരു ക്ഷേത്രം പണിയിച്ചു -ഇക്കരകൊട്ടിയൂര്‍ -
ഇക്കരകൊട്ടിയൂര്‍ ശിവക്ഷേത്രം സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അഗ്രമ മണ്ടപത്തോടെയുള്ള നാലുകെട്ടിന്റെ ആകൃതിയിലാണ് ക്ഷേത്രം നാലുകെട്ടിനു മൂന്നു പ്രവേശന ദ്വാരങ്ങള്‍ ഇരുവശത്തും മുറികളുണ്ട് ആഗ്ര മണ്ഡപത്തിന്റെ  മച്ചില്‍ പാര്‍വതീസ്വയംവരം,അഷ്ടദിക്പാലകര്‍,അനന്തശയനം ഹിമവാന്റെ തപസ്സ് തുടങ്ങിയ ദാരുശില്‍പങ്ങള്‍ അക്കരകൊട്ടിയൂരില്‍ ഉത്സവസമയത്തു പാര്‍വതീ,പരമേശ്വര വിഗ്രങ്ങള്‍ അവിടേക്ക് കൊണ്ടുപോകുന്നു ഈ കാലത്ത്ഒഴികെ ത്രികാലപൂജയുണ്ട് അപ്പം പുഷ്പാഞ്ജലി,ശര്‍ക്കര പായസം കൂവളമാല എന്നീ വഴിപാടുകള്‍ 

                                അക്കരകൊട്ടിയൂര്‍ 
തറകള്‍  മാത്രം 
ഉത്സവകാലത്ത് 34താത്കാലിക ഷെഡുകള്‍ കെട്ടുന്നു.മണിത്തറതാത്കാലികമായി 
മേഞ്ഞതായിരിക്കും. അമ്മാറക്കല്‍ മേല്ക്കൂരയില്ല വലിയ ഒരു ഓലക്കുട മാത്രം( സതീദേവി ദേഹത്യാഗം ചെയ്ത സ്ഥലം )

വീരഭദ്രന്‍ ഉപയോഗിച്ച വാള്‍ പടിഞ്ഞാറ് മുഖമായ തറയില്‍ .മണി ത്തറക്ക് തെക്കായി ഭണ്ഡാരത്തറ. തിരുവഞ്ചിറക്ക് പണ്ടത്തെ  പേര് രുധിരഞ്ചിറ എന്നായിരുന്നു. ദക്ഷന്റെ രക്തം പ്രവഹിക്കുന്നതായിരുന്നു എന്ന് സങ്കല്‍പം 
ഉത്സവം നടത്താന്‍ ബാദ്ധ്യസ്ഥരായ വിവിധ സമുദായക്കാര്‍ ഒരേ സ്ഥലത്ത് താമസിക്കുന്നത് ഇവിടത്തെ ഒരു സവിശേഷതയാണ് വനവാസികള്‍ തൊട്ട് നമ്പൂതിരിമാര്‍ വരെ നൂറുകണക്കിന് അവകാശികള്‍ അണിനിരക്കുന്ന അപൂര്‍വ ഉത്സവമാണ് കൊട്ടിയൂരിലെ വൈശാഖോത്സവം 
മേടമാസത്തിലെ വിശാഖത്തിനു ഇക്കര കൊട്ടിയൂരില്‍ പ്രക്കൂഴം അതേദിവസം ആയില്ലാര്‍കാവില്‍ ശുദ്ദി  ഇതിന്റെ പ്രസാദം അപ്പട അതിനു കൈപ്പ് അനുഭവപ്പെടുന്നവര്‍ ഒരു കൊല്ലത്തിനിടയില്‍ മരിക്കുമെന്ന് വിശ്വാസമുണ്ട്‌ അന്ന് കരിബന ഗോപുരത്തില്‍ നിന്ന് പുറപ്പെടുന്ന പരിചാരകരും ഊരാളരും നീരെഴുന്നള്ളത്തിനു മുന്പായി ഇക്കര കൊട്ടിയൂരില്‍ എത്തുന്നു







                                               



നെയ്യാട്ടവുമായി ബന്ധപ്പെട്ട  ചടങ്ങുകള്‍ 2-6-12


ഭണ്ഡാരംഎഴുന്നള്ളത്തിനു മണത്തണ ഭഗവതിയുടെ അനുഗ്രഹം 


ഭണ്ഡാരം എഴുന്നള്ളിപ്പ്  3-6-12


തിരുവോണാരാധന പൊന്നിന്‍ ശിവേലി 8-6-12



ഇളന്നീര്‍ വെപ്പിന്നായി തയ്യാറായി നില്‍ക്കുന്നവര്‍ 

ഇളന്നീര്‍വെപ്പ് 10-6-12
ഇളന്നീരാട്ടത്തിന്നായി ഇളന്നീര് കൂട്ടിയിട്ടിരിക്കുന്നു  10-6-12

പൂര്‍ത്തിയായിട്ടില്ല 










രോഹിണി ആരാധനക്ക് എത്തിയവര്‍  18-6-12



20-6-12 മാതൃഭുമി ഫോട്ടോ 
തിരുവാതിര വലിയവട്ടളം പായസത്തോടനുബന്ധിച്ച ശീവേലി മാതൃഭുമി ഫോട്ടോ 

ഫോട്ടോകള്‍ ജയന്ത്,സുധീഷ്‌ ,നിമ്മിരാജ്,ദീപാംകുരന്‍ rijindamu, maathrubhumiഎന്നിവരില്‍നിന്നും കിട്ടിയിരുന്നു 


ശീവേലി 23-6-12 മാതൃഭൂമി


24-6-12മാതൃഭൂമി ഫോട്ടോ ആനകള്‍ മടങ്ങുന്നതിനു മുമ്പായി അവകാശികള്‍ മധുരം നല്‍കുന്നു 


വാളാട്ടം 27-6-12  maathrubhumiphoto


kalabhaattattm28-6-12maathrubhumiphoto







2012 മേയ് 19, ശനിയാഴ്‌ച

അക്ലിയത്ത് ശിവക്ഷേത്രം

അക്ലിയത്ത്  ശിവക്ഷേത്രം 
റൂട്ട്:- കണ്ണൂരില്‍ നിന്നും എട്ടു കിമി വടക്ക് വാന്‍ കുളത്ത് വയല്‍ ജങ്ങ്ഷന്‍ (കണ്ണൂര്‍ അഴിക്കല്‍ ഫെറി റോഡ്‌ )   

പതിനൊന്നാം നൂറ്റാണ്ടില്‍ തുടക്കം 
പശ്ചാത്തലം കേനോത്ത് ഗുരുക്കളും ഒരു നമ്പൂതിരിയും കൂടി വയത്തൂര്‍ കാളിയാര്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍പോയി


മടങ്ങി വരുമ്പോള്‍ ഒരു ചെറിയ കിളി ഗുരുക്കളുടെ തൊപ്പിക്കുടയില്‍ കയറിപ്പറ്റി ആ കിളി ഗുരുക്കളുടെ കൂടെ കേനോത്തുള്ള വീട്ടിലെത്തി 


കുട ഇറയത്ത്‌ വെച്ചപ്പോള്‍ കിളി ഒരു ഇലഞ്ഞി മരത്തില്‍ ചെന്നിരുന്നു വിചിത്രമായ രീതിയില്‍ ചിലക്കാന്‍ തുടങ്ങി കുട എടുത്തുമാറ്റാന്‍ പലതവണ ശ്രമിച്ചിട്ടും പൊക്കാന്‍ കഴിഞ്ഞില്ല


 കിളിയുടെ നിറുത്താതെയുള്ള കരച്ചിലും കുട പൊക്കാന്‍കഴിയാത്തതും  തമ്മില്‍ ബന്ധമുണ്ടെന്നും ഏതോ ഒരു ശക്തിയുടെ പ്രഭാവം കാരണ മായിരിക്കുമെന്നും കരുതി ഒരു പ്രശ്നം വെച്ചുനോക്കിയപ്പോള്‍ 


 വയത്തൂര്‍ കാളിയാര്‍ തന്റെ കൂടെവന്നിരുന്നു   എന്നും മനസ്സിലായി തന്റെ കളരിയില്‍ കുടംബ പര ദേവതകളുടെ 
സമീപത്തായി കാളിയാരെയും പ്രതിഷ്ഠിച്ചു


ഗുരുക്കളും  നബൂതിരിയുംമറ്റുള്ളവരുടെ സഹായത്തോടെ ഒരു ക്ഷേത്രം നിര്‍മ്മിചു 
'ആ കിളി എത്തിയ ' ലോപിച്ച് അക്ലിയത്ത് ആയി


കിരാതമൂര്‍ത്തിയാണ് പ്രധാന പ്രതിഷ്ഠ 

കളരി ഭഗവതി ,അയ്യപ്പന്‍ ,ഗണപതി എന്നീ പ്രതിഷ്ഠ കളുംകൂടിയുണ്ട്  


വഴിപാടുകള്‍    പുഷ്പാഞ്ജലി,ധാര, വെള്ളനിവേദ്യം നെയ്യ് അമൃത്,മൃത്യജ്ഞയ ഹോമം, കറുകഹോമം

മകരത്തില്‍ മൂന്നു ദിവസം ആരാധന ഉത്സവം 



ഉത്സവസമയത്തു നെയ്യ് അഭിഷേകമാണ് പ്രധാന വഴിപാട് അര്‍ജുനനുമായുള്ള യുദ്ധ സമയത്ത്ള്ള
ക്ഷീണം മാറ്റിയതാണത്(നായന്മാരുടെ അവകാശമാണ് നെയ്യ് )
കിരാതാര്‍ജുനവിജയത്തെ അടിസ്ഥാനമാക്കി അര്‍ജുനന്‍ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങള്‍ ഭംഗിയായി കൊത്തി വെച്ചിട്ടുണ്ട് 
 
മകരം പതിമൂന്നിനു അക്ക്ളിയത്തപ്പനും പുതിയ കാവ് ഭഗവതിയും തമ്മിലുള്ള കൂടികാഴ്ചയും പ്രധാനപ്പെട്ടതാണ് വടക്ക് ഭാഗത്ത് വലിയ കുളവും നെയ്യ് അമൃതിനു വേറെ കെട്ടിടവും ഉണ്ട്

2012 മേയ് 17, വ്യാഴാഴ്‌ച

ശ്രീ പാലോട്ട്‌കാവ് അഴീക്കോട്

ശ്രീ പാലോട്ട്‌കാവ്  വിഷ്ണുക്ഷേത്രം അഴീക്കോട് 
റൂട്ട്:- കണ്ണൂര്‍ അഴീക്കോട് റൂട്ടില്‍ വാന്‍കുളത്ത് വയല്‍ സ്റ്റോപ്പ്‌ ഏകദേശം പത്ത് മിനുട്ട് നടക്കാനുണ്ട്
വിഷു സംക്രമം   തൊട്ടു എട്ട് ദിവസം വിഷു     വിളക്ക്മഹോത്സവം  

പ്രതിഷ്ഠ മഹാവിഷ്ണു മത്സ്യ മൂര്‍ത്തി പതിനൊന്നാം നൂറ്റാണ്ട്‌

സംക്രമ ദിവസങ്ങളില്‍ സംക്രമപൂജ 

പാലോട്ട് ദൈവം  മഹാവിഷ്ണുവിന്റെ കിരീടം പരമേശ്വരന്റെ അറിവോടെ ഗംഗ ഇളക്കുകയും അത് അലകടലിലൂടെ വന്നു അഴിക്കോട്ട് അടുക്കുകയും ചെയ്തു 

.കരുമാനചാക്കാട്ടു ദിവ്യനും ചങ്ങാതിയായ പെരുംതട്ടാനും മത്സ്യം പിടിക്കാന്‍ ചെന്നപ്പോള്‍ അവര്‍ക്ക് ആ കിരിടം ലഭിച്ചു പ്രശ്നം മുഖേനെ വൈഷ്ണവ സാന്നിധ്യം മനസ്സിലാക്കി ആ മുത്തു കിരീടം വെച്ച് പൂജിക്കാന്‍ ഒരു സ്ഥാനം പണിയിച്ചു 


.പലാഴിക്കോട്ട് ദൈവമാണ് പാലോട്ട് ദൈവമായത് പാലാഴിക്കോട്ട്ദൈവം പിന്നീട്  തെക്കുംബാട് എന്നാ പുരയില്‍ എഴുന്നള്ളിയത്രെ 

പണ്ട് ഇവിടെ യാഗം നടന്നിരുന്നതിന്റെ ഓര്‍മ്മക്കായി ഉത്സവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് തിരുമുറ്റത്ത് പ്രവേശനമില്ല
മഹാവിഷ്ണുവിന്റെ മത്സ്യാവതാരം ചൈതന്യ പ്രഭയോടെ സാന്നിധ്യം കൊള്ളുന്ന ദൈവത്താറീശ്വര സന്നിധാനമാണ് ശ്രീ അഴീക്കോട് പാലോട്ടു കാവ് പാലോട്ടുകാവുകളുടെ മൂലസ്ഥാനം ആണ് ഈ കാവ് 
 തിറകള്‍ ദൈവത്താര്‍, അങ്കക്കാരന്‍,കുണ്ടാടി ചാമുണ്ടി,കുറത്തിയമ്മ,ഇളവില്ല്,കരിവില്ല്,   നെല്ല്കുത്തിപ്പോതി 

പണ്ട് യാഗം നടന്ന സ്ഥലം ആയതുകൊണ്ട് വിഷു വിളക്ക് ഉത്സവ സമയത്ത് സ്ത്രീകള്‍ക്ക് തിരുമുറ്റത്ത് പ്രവേശനമില്ല അതുകൊണ്ട് തെയ്യങ്ങളുടെ ഫോട്ടോ എടുക്കാന്‍ 
കഴിഞ്ഞു  
തുലാമാസത്തിലെ ചാമുണ്ഡി ,കുറത്തി തെയ്യങ്ങള്‍