2012, മേയ് 17, വ്യാഴാഴ്‌ച

ശ്രീ പാലോട്ട്‌കാവ് അഴീക്കോട്

ശ്രീ പാലോട്ട്‌കാവ്  വിഷ്ണുക്ഷേത്രം അഴീക്കോട് 
റൂട്ട്:- കണ്ണൂര്‍ അഴീക്കോട് റൂട്ടില്‍ വാന്‍കുളത്ത് വയല്‍ സ്റ്റോപ്പ്‌ ഏകദേശം പത്ത് മിനുട്ട് നടക്കാനുണ്ട്
വിഷു സംക്രമം   തൊട്ടു എട്ട് ദിവസം വിഷു     വിളക്ക്മഹോത്സവം  

പ്രതിഷ്ഠ മഹാവിഷ്ണു മത്സ്യ മൂര്‍ത്തി പതിനൊന്നാം നൂറ്റാണ്ട്‌

സംക്രമ ദിവസങ്ങളില്‍ സംക്രമപൂജ 

പാലോട്ട് ദൈവം  മഹാവിഷ്ണുവിന്റെ കിരീടം പരമേശ്വരന്റെ അറിവോടെ ഗംഗ ഇളക്കുകയും അത് അലകടലിലൂടെ വന്നു അഴിക്കോട്ട് അടുക്കുകയും ചെയ്തു 

.കരുമാനചാക്കാട്ടു ദിവ്യനും ചങ്ങാതിയായ പെരുംതട്ടാനും മത്സ്യം പിടിക്കാന്‍ ചെന്നപ്പോള്‍ അവര്‍ക്ക് ആ കിരിടം ലഭിച്ചു പ്രശ്നം മുഖേനെ വൈഷ്ണവ സാന്നിധ്യം മനസ്സിലാക്കി ആ മുത്തു കിരീടം വെച്ച് പൂജിക്കാന്‍ ഒരു സ്ഥാനം പണിയിച്ചു 


.പലാഴിക്കോട്ട് ദൈവമാണ് പാലോട്ട് ദൈവമായത് പാലാഴിക്കോട്ട്ദൈവം പിന്നീട്  തെക്കുംബാട് എന്നാ പുരയില്‍ എഴുന്നള്ളിയത്രെ 

പണ്ട് ഇവിടെ യാഗം നടന്നിരുന്നതിന്റെ ഓര്‍മ്മക്കായി ഉത്സവ ദിവസങ്ങളില്‍ സ്ത്രീകള്‍ക്ക് തിരുമുറ്റത്ത് പ്രവേശനമില്ല
മഹാവിഷ്ണുവിന്റെ മത്സ്യാവതാരം ചൈതന്യ പ്രഭയോടെ സാന്നിധ്യം കൊള്ളുന്ന ദൈവത്താറീശ്വര സന്നിധാനമാണ് ശ്രീ അഴീക്കോട് പാലോട്ടു കാവ് പാലോട്ടുകാവുകളുടെ മൂലസ്ഥാനം ആണ് ഈ കാവ് 
 തിറകള്‍ ദൈവത്താര്‍, അങ്കക്കാരന്‍,കുണ്ടാടി ചാമുണ്ടി,കുറത്തിയമ്മ,ഇളവില്ല്,കരിവില്ല്,   നെല്ല്കുത്തിപ്പോതി 

പണ്ട് യാഗം നടന്ന സ്ഥലം ആയതുകൊണ്ട് വിഷു വിളക്ക് ഉത്സവ സമയത്ത് സ്ത്രീകള്‍ക്ക് തിരുമുറ്റത്ത് പ്രവേശനമില്ല അതുകൊണ്ട് തെയ്യങ്ങളുടെ ഫോട്ടോ എടുക്കാന്‍ 
കഴിഞ്ഞു  
തുലാമാസത്തിലെ ചാമുണ്ഡി ,കുറത്തി തെയ്യങ്ങള്‍ 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ