2015, ഫെബ്രുവരി 1, ഞായറാഴ്‌ച

വയത്തൂർ കാളിയാർ ക്ഷേത്രം


റൂട്ട് കണ്ണൂർ -ഇരിട്ടി -ഉളിക്കൽ  ഇവിടെ നിന്നും 1.75 കിമി   റോഡ്‌ 
ഊട്ടുൽസവം കൌണ്ടർ 


പശ്ചാത്തലം ശിവന്റെയും പാർവതിയുടെയും  സ്വയംഭൂ വിഗ്രഹങ്ങളുള്ള 

അപൂർവ  ക്ഷേത്രങ്ങളിൽ ഒന്ന് അജ്ഞാതനായ ഒരു ശിവഭക്തൻ

  രണ്ട്പേർ  തന്റെ ജപമുറിയിൽ  കടന്നതായി കണ്ടു .ഒരക്ഷരം പോലും 

ഉരിയാടാതെ തിരിച്ചു പോകുന്നതും കണ്ടു .അവരെ പിന്തുടർന്നു 

നോക്കിയെങ്കിലും അവരെകാണാതാവുകയും അതിനു പകരം രണ്ടു 

ശിലകൾ  കാണുകയും ചെയ്തു .ദൈവിക സാന്നിധ്യം മനസ്സിലാക്കിയ ആ 

ശിവഭക്തൻ  അവിടെ പണിത ക്ഷേത്രമാന്നിതെന്നു ഐതിഹ്യം 

പാശുപതാസ്ത്രലബ്ധിക്കായി  തപസ്സ്ചെയ്യുന്ന അർജുനനെ  

അനുഗ്രഹിക്കാൻ  പാർവതി  സമേതനായി കിരാതരൂപത്തിൽ   

കുടകിലെ കാലിയാർ  മലയിൽ  നിന്നും ഇവിടെ വന്ന ശിവ 

പാർവതിമാർ  പയ്യാവൂരിലേക്ക് പോയി എന്ന് സങ്കല്പം .ആദിമൂലസ്ഥാനം 

കുടകിലായതിനാൽ  കുടക് വംശജർക്ക് ഈ 

ദേവസ്ഥാനവുമായിബന്ധമുണ്ട്

 .ഈ ക്ഷേത്രത്തിന്റെപരമാധികാരികള്‍പണ്ട്കുടകുരാജാക്കന്മാരായിരുന്നു

 കർണാടക അതിർത്തിക്ക്  അടുത്തായതുകൊണ്ട് കൂടുതൽ  ഭക്തരും 

കർണാടകയിൽ  നിന്നാണ്.

ഈ ക്ഷേത്രത്തിനു വെളിച്ചപ്പാട് ഉണ്ട്.

മുഖ്യപ്രതിഷ്ഠ കിരാതമൂർത്തിയായ  ശിവൻ 

ദർശന സമയം  രാവിലെ ആറ്മുതല്‍ പന്ത്രണ്ട്‌വരെ 

വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ 


പ്രധാന വഴിപാടുകൾ  നിറമാല, വലിയവട്ടളം   പ്രഥമൻ 
വിശേഷ ദിവസങ്ങൾ

 ഊട്ടുൽസവം  ധനു ഇരുപത്തിയെട്ട്  മുതൽ  മകരം പന്ത്രണ്ട്‌ വരെ 

 ,മകരം പതിമൂന്നു തെയ്യം തിടമ്പ് എഴുന്നള്ളത്ത്‌   

 ശിവരാത്രി
മേടം പന്ത്രണ്ട്‌ വരെ വിഷുമഹോൽസവം  ,കർക്കടകത്തിൽ നിറ , ചിങ്ങത്തിൽ പുത്തരി

മണ്ഡലകാലം 

വയത്തൂർ കാളിയാർ ക്ഷേത്രം