2011, നവംബർ 25, വെള്ളിയാഴ്‌ച

ശ്രീ പടുവിലായിക്കാവ് ദൈവത്താര്‍ ക്ഷേത്രം

ശ്രീ  പടുവിലായിക്കാവ്  ദൈവത്താര്‍  ക്ഷേത്രം
പടുവിലായിക്കാവ്  വടക്കേ മലബാറിലെ പ്രശസ്തമായ നാല് ദൈവത്താര്‍ ക്ഷേത്രങ്ങളില്‍ ഒന്ന്
  
റൂട്ട്:-കണ്ണൂര്‍ അഞ്ചരകണ്ടി  ചാമ്പാട് -വേങ്ങാട് റൂട്ടില്‍ പടുവിലായി ജംക്ഷനില്‍ നിന്നും മുന്നൂറുമീറ്റര്‍ 
(തലശ്ശേരിയില്‍ നിന്നും പതിനെട്ട് കിമി )

പ്രതിഷ്ഠ ദൈവത്താര്‍ വളരെ പഴയത്
ഉപ ദേവന്‍മാര്‍ ഗണപതി ,വേട്ടക്കൊരുമകന്‍
ദര്‍ശനസമയം രാവിലെ അഞ്ചര മുതല്‍ പത്ത് വരെ വൈകുന്നേരം അഞ്ചു മുതല്‍ എട്ട് വരെ 

ഉത്സവം വൃശ്ചികം ഒന്ന് മുതല്‍ ഏഴു വരെ 
പാട്ടുത്സവം  

മറ്റൊരു ചിത്രം (ശ്രീകോവില്‍,ഉപ ദേവന്മാര്‍,പാട്ടുപുര, ചുറ്റബലം,കല്യാണമണ്ഡപം,അഗ്രശാല,ഊട്ടുപുര,തന്ത്രി മഠം,ഗോപുരം, അറപ്പുര,ഓഫിസ്)

പാട്ടുല്‍സവത്തിന്റെ അവസാന  ദിവസമായ വൃശ്ചികം ഏഴിനു വൈകീട്ട്  സന്ധ്യയാവാറായപ്പോള്‍ ആദ്യ നാളികേരം പി. കെ കുഞ്ഞിക്കണ്ണന്‍ നബിയാര്‍  തേങ്ങ പിടിക്കാനായി ഒരുങ്ങിനിന്ന വാല്യക്കാരുടെ ഇടയിലേക്ക് എറിഞ്ഞു കൊടുത്തു .നാളികേരം കൈക്കലാക്കി കിഴക്കെ മതിലിലുടക്കാന്‍ വാല്യക്കാര്‍ തമ്മില്‍ കടുത്ത മത്സരം നടന്നു .പതിനഞ്ച്‌മിനുട്ട് നേരം നീണ്ടുനിന്ന മല്‍പ്പിടുത്തത്തിനൊടുവില്‍ വാല്യക്കാരില്‍ഒരാളായ    വാണിദാസാണ്  കിഴക്കേ മതിലില്‍ ആദ്യ നാളികേരമുടച്ചത്. രണ്ടാമത്തെ നാളികേരത്തിനു  കൂടുതല്‍ മത്സരവും സമയവുംവേണ്ടിവന്നു.  വിപിന്‍ വിജയനാണ് ഇതില്‍ വിജയിച്ചത്.തേങ്ങകള്‍ ജന്മാശാരി കടഞ്ഞെടുത്ത് ക്ഷേത്രത്തില്‍ എള്ളെണ്ണയില്‍ വൃശ്ചികം ഒന്നിന് ഇട്ടുവെക്കും. ഇതാണ് ഏഴാം തീയ്യതി   തേങ്ങപിടിക്ക്ഉപയോഗിക്കുന്നത് .തിടമ്പ് നൃത്തത്തിനു ശേഷമാണ് തേങ്ങ പിടുത്തം.
ഉത്സവത്തിന്റെ സമാപന ഇനമായ തേങ്ങ പിടുത്തം 
   
പ്രധാന  വഴിപാടുകള്‍ പുഷ്പാഞ്ജലി,ശര്‍ക്കരപായസം,ഒറ്റ നിവേദ്യം ,ചുറ്റുവിളക്ക് 

അഞ്ചരക്കണ്ടിയില്‍ നിന്നും രണ്ടര കിമി തെക്ക് കിഴക്ക്. സാധാരണവ്യാളിമുഖത്തോടെയുള്ളസോപാനം.ശ്രീകോവിലിന്റെതുടര്‍ച്ചയായി ചെറിയഗണപതിക്ഷേത്രം.നമസ്കാരമണ്ഡപത്തിന്റെസ്ഥാനത്ത്പാട്ടൂട്ട്‌.തന്ത്രിമഠംചുറ്റബലത്തിനകത്താണ്.അറപ്പുരയും  ഓഫീസും ചുറ്റബലത്തിന് പുറത്താണ് ടിപ്പുവിന്റെ കാലത്ത് അഗ്നിക്കിരയാക്കപ്പെട്ടിരുന്നു എന്ന്  പറയപ്പെടുന്നു.  
പടുവിലാക്കാവ് തിടമ്പ്  നൃത്തത്തില്‍നിന്നും

2011, നവംബർ 21, തിങ്കളാഴ്‌ച

കല്ല്യാശ്ശേരി ശ്രീ മണക്കുളങ്ങര ചുഴലി ഭഗവതീ ക്ഷേത്രം

കല്ല്യാശ്ശേരി  ശ്രീ മണക്കുളങ്ങര ചുഴലി  ഭഗവതീ  ക്ഷേത്രം 
റൂട്ട്:- കല്ല്യാശ്ശേരി  ഹയര്‍ സെക്കന്ററി സ്കൂളില്‍ അരകിലോമീറ്റെര്‍ കിഴക്കുമാറി 

പശ്ചാത്തല ചരിത്രം ചെറുകുന്ന് പ്രദേശത്തെ ആയിരംതെങ്ങു  കടപ്പുറത്ത് ആര്യനാട്ടില്‍ നിന്നും വന്ന ഒരു പായിക്ക പ്പലില്‍  വന്ന സാധനങ്ങുളുടെ കൂട്ടത്തില്‍ ഒരു ദേവീ വിഗ്രഹം കൂടെയുണ്ടായിരുന്നു ചിറക്കല്‍ തമ്പുരാന്‍ വിഗ്രഹം ഉപചാരപൂര്‍വ്വം നിലവറയില്‍ സൂക്ഷിച്ചു സാമന്തനായ കരക്കാട്ടിടത്തില്‍ നായനാര്‍ താന്‍ നിര്‍മ്മിച്ച ദേവീ ക്ഷേത്രത്തിലേക്ക് ഒരു വിഗ്രഹത്തിന്നായി ചിറ്റോത്തിടത്ത്തില്‍ ഗുരുക്കളെ ചിറക്കല്‍ കോവിലകത്തേക്കു അയച്ചു ഗുരുക്കള്‍ രാജാവ്  അറിയാതെ ഇ വിഗ്രഹമെടുത്ത്‌ സ്ഥലം വിട്ടു രാജാവ് നിലവറയില്‍ എത്തിയപ്പോള്‍ അവിടെ തലേ ദിവസത്തെ അപേക്ഷിച്ച് വെളിച്ചം കുറഞ്ഞ കാര്യം ശ്രദ്ധിച്ചു പുതിയ വിഗ്രഹത്തിന്റെ അഭാവവും ശ്രദ്ധിച്ചു ദേവീ വിഗ്രഹത്തിന്റെ തേജസ്സും ചൈതന്യവും തിരിച്ചറിഞ്ഞ തമ്പുരാന്‍ വിഗ്രഹം തിരിച്ചുകിടാന്‍ പടയാളികളെ അയച്ചു ആയുധ ധാരികള്‍ പിന്തുടരുന്നത് കണ്ട ഗുരുക്കള്‍     ഓട്ടം          തുടങ്ങി വളപട്ടണം പുഴയിലെ ചക്കസ്സൂപ്പി കടവിനടുത്ത് നിന്ന് നീന്തി മറുകരയെത്തി ശുദ്ധമായ ഒരുസ്ഥലത്ത് വിഗ്രഹം കുറച്ചു സമയത്തേക്ക് സൂക്ഷിച്ചു  ക്ഷീണം തീര്‍ത്തു ആ സ്ഥലത്ത് പിന്നീട് ഒരു ദേവേ ക്ഷേത്രം ഉയര്‍ന്നു വന്നു (ചേരിക്കല്‍vഭഗവതീ ക്ഷേത്രം) വിഗ്രഹവുമെടുത്ത്  യാത്ര തുടര്‍ന്ന ഗുരുക്കള്‍ പടയാളികളെ വീണ്ടും കണ്ടപ്പോള്‍ വീണ്ടും ഓടി അവിടെ വസ്ത്രം അലക്കി ഉണക്കാനിട്ടത്‌ കണ്ടു  അതിനടിയില്‍ വിഗ്രഹം ഒളിപ്പിച്ചു  മറ്റൊരു സ്ഥലത്ത് ഒളിച്ചു നിന്നു പടയാളികള്‍ ആളെക്കാണാതെ മടങ്ങിയപ്പോള്‍ ഗുരുക്കള്‍ വിഗ്രഹവുമായി രക്ഷപ്പെട്ടു പിറ്റേന്ന് വസ്ത്രം എടുക്കാന്‍വന്നവര്‍  ആസ്ഥലത്ത്  പ്രഭാ വലയം കാണുകയും അവിടമാകം പ്രകമ്പനം കൊള്ളുന്നതായി അവര്‍ക്ക് തോന്നുകയും ചെയ്തു ഭയചകിതരായ അവര്‍ നാട്ടു പ്രമാണിമാരെ വിവരമറിയിച്ചു ഒരു പ്രശ്ന ചിന്തക്ക് ശേഷം അവിടെ പൂജാദികള്‍ തുടങ്ങി തുടക്കത്തില്‍ ഭഗവതിയുടെ ആയുധങ്ങള്‍ മാത്രമായിരുന്നു പ്രതിഷ്ഠ   വിഗ്രഹം പിന്നീട് പ്രതിഷ്ടിച്ചു

പ്രതിഷ്ഠ ചുഴലി ഭഗവതി അറന്നൂറു  വര്‍ഷംപഴക്കം
 
ദര്‍ശനസമയം രാവിലെ അഞ്ചു മുപ്പത്‌ മുതല്‍ പതിനൊന്നു വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടു വരെ 

പ്രധാനദിവസങ്ങള്‍  
ചിങ്ങം പുത്തരി                                 കുംഭം ശിവരാത്രി
കന്നി നവരാത്രി ആഘോഷം                മേടം     പാട്ടുത്സവം
വൃശ്ചികം  കാര്‍ത്തിക വിളക്ക്               കര്‍ക്കിടകം  നിറ
 ഉത്സവം മേടം പന്ത്രണ്ട്‌മുതല്‍ഞ്പതിനഞ്ചു വരെ  

ആദ്യം ചെറിയ ഭഗവതിയെ   സന്ദര്‍ശിക്കണം ഗുരുസ്ഥാനം,ഊര്‍ പഴശ്ശി വേട്ടക്കൊരുമകന്‍ സ്ഥാനം എന്നിവ  രണ്ട്നാഗത്തറകള്‍ (തെക്ക് പടിഞ്ഞാറും, വടക്കുകിഴക്കും )വനദുര്‍ഗ്ഗയായചുഴലി 
ഭഗവതിയാണ് പ്രതിഷ്ഠ എങ്കിലും ശ്രീകോവിലിനു മേല്ക്കൂരയുണ്ട് രണ്ട് കുളങ്ങളും   ചിറയുമാണ്‌ ആദ്യം കാണുക
1969ല്‍നാട്ടുകാരുടെ കമ്മിറ്റി ഉണ്ടാക്കി 
തന്ത്രി പുതുശ്ശേരി ഇല്ലം ശാന്തിക്കാരന്‍ മലയാള ബ്രാമണന്‍

2011, നവംബർ 14, തിങ്കളാഴ്‌ച

ശ്രീ സംഗമേശ്വര ക്ഷേത്രം എളയാവൂര്‍

ശ്രീ  സംഗമേശ്വര  ക്ഷേത്രം  എളയാവൂര്‍ 
റൂട്ട് :-കണ്ണൂര്‍ മേലെ ചൊവ്വ -മുണ്ടയാട് റൂട്ടില്‍ മുണ്ടയാടില്‍നിന്നും ഒന്നര കിമി കിഴക്ക്
  പ്രതിഷ്ഠ  ഭരതന്‍ 
പശ്ചാത്തല ചരിത്രം പണ്ട് ഇവിടെയുള്ള ഒരു ബ്രാമണന്‍ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളും സന്ദര്‍ശിച്ച് അവിടവിടത്തെ ചൈതന്യം തന്റെ ശംഖില്‍ ആവാഹിച്ച്നാട്ടില്‍ തന്റെ കുടുംബ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ തീരുമാനിച്ചു വടക്ക് നിന്ന് ക്ഷേത്ര സഞ്ചാരം തുടങ്ങി ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ ശംഖു കൈയില്‍നിന്ന് വീഴുകയും ചൈതന്യം അവിടെയുള്ള വിഗ്രഹത്തില്‍ ലയിച്ചു ചേരുകയും അന്ന് മുതല്‍ ഇരിഞ്ഞാലക്കുടയുള്ള പ്രതിഷ്ഠ സംഗമേശ്വരന്‍ എന്ന് അറിയപ്പെടുകയും ചെയ്തു ദേവ ചൈതന്യം  മനസ്സിലാക്കിയ നമ്പൂതിരി തിരിച്ചു നാട്ടിലെത്തി സംഗമേശ്വരന്നു ഒരു ക്ഷേത്രം നിര്‍മ്മിച്ച്‌ സമര്‍പ്പിച്ചു ഇരിഞാലക്കുടയുള്ള അതേ സങ്കല്പവും രീതികളുമാന്നു ഇവിടെ പണ്ട് എളയാവൂരില്‍ നാല്പതു ഇല്ലങ്ങള്‍ ഉണ്ടായിരുന്നു ഇപ്പോള്‍ ഒന്ന് മാത്രം൧൯൬൪ ഹ.ര&ക.ഇ ഏറ്റെടുത്തു 
ശ്രീ കോവില്‍ സമചതുര ദ്വിതലമാന്നു സോപാനത്തിന്റെ മുകളില്‍ വ്യാളിമുഖം,ചുമരില്‍ ചില കൊത്ത് പണികളും കാണാം  
 പ്രതിഷ്ഠകള്‍ പ്രധാനപ്രതിഷ്ഠയായഭരതന്പുറമേനാലംബലത്തിനകത്ത്ഗണപതിപ്രതിഷ്ഠയുണ്ട് മഹാവിഷ്ണു,ശ്രീകൃഷ്ണന്‍,ഭഗവതി(ദുര്‍ഗ)എന്നീഉപദേവതമാര്‍ നാഗത്തറയില്‍ മൂന്നു ഫണങ്ങള്‍ ഉള്ള സര്‍പ്പം മതില്‍ക്കെട്ടിന്നു വെളിയിലായി വിഷ്ണുമൂര്‍ത്തിയുടെ പ്രതിഷ്ഠയുണ്ട്
ഭരത,വിഷ്ണു,കൃഷ്ണ,ഭഗവതി,അയ്യപ്പ വിഗ്രഹങ്ങള്‍ എല്ലാം ശിലയില്‍ തീര്‍ത്തതാന്നു  ശ്രീകൃഷ്ണന് നമസ്കാര മണ്ടപമുണ്ട് വിഷ്ണുവിന്നു ഇല്ല
ദര്‍ശന സമയം രാവിലെ അഞ്ചു മുതല്‍ പതിനൊന്നു വരെ വയികുന്നേരംഅഞ്ചു മുപ്പതു മുതല്‍ ഏഴു മുപ്പതു വരെ
നൂറോളംവഴിപാടുകള്‍ഉണ്ട്പ്രധാനവഴിപാടുകള്‍   നെയ്പായസം,,ശര്‍ക്കരപായസം,പാല്‍പായസം,പുഷ്പാഞ്ജലി 
ഉത്സവം മീനത്തിലെ പൂയ്യം  മുതല്‍ നാല് ദിവസത്തേക്ക് 
ഭഗവതിക്ക് കളമെഴുത്തും പാട്ടും,നൃത്തവും ഈ ദിവസങ്ങളില്‍ 
  മാസത്തില്‍ ഒരു ദിവസം അന്ന ദാനമുണ്ട് മണ്ഡലകാലം ആചരിക്കാറുണ്ട്‌

2011, നവംബർ 12, ശനിയാഴ്‌ച

മാമ്പ വിളയാറോട്ട് ശ്രീ മഹാവിഷ്ണുക്ഷേത്രം

മാമ്പ വിളയാറോട്ട് ശ്രീ  മഹാവിഷ്ണുക്ഷേത്രം
  
റൂട്ട്:- കണ്ണൂര്‍  ചക്കരക്കല്ല്  മുഴപ്പാല റൂട്ടില്‍ മുഴപ്പാല സ്റ്റോപ്പില്‍ നിന്ന് പതിനഞ്ച് മിനിറ്റ് നടന്നാല്‍ മതി
പ്രതിഷ്ഠകള്‍     കുചേലനെ അനുഗ്രഹിച്ച ഭാവത്തിലുള്ള ശ്രീകൃഷ്ണന്‍  ,വനദുര്‍ഗ്ഗ
ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടു വരെ 
പശ്ചാത്തലചരിത്രം  
സ്വര്‍ണ്ണപ്രശ്നത്തില്‍കണ്ടത്1640വര്‍ഷത്തെ 
പഴക്കം.
പണ്ട് ഇവിടം കൊടുംകാട് ആയിരുന്നു.
ആരോ നശിപ്പിച്ച  ക്ഷേത്രത്തിന്റെ അടയാളമായ
ഒരു തറയുണ്ടായിരുന്നു.സ്ഥലമുടമക്ക് ധാരാളം പ്രശ്നങ്ങള്‍ഉണ്ടായപ്പോള്‍ പ്രശ്നംവെച്ച്ദൈവികസാന്നിധ്യംമനസ്സിലായപ്പോള്‍നാട്ടുകാരുടെഒരുകമ്മിറ്റി
രൂപികരിച്ചുസ്ഥലംവിട്ടു കൊടുത്തു1981ല്‍ പ്രവര്‍ത്തനം തുടങ്ങി 2005L പ്രതിഷ്ഠകള്‍നടത്തി.പഴയഒരുദേവിക്ഷേത്രംഇതിനടുത്തുണ്ടായിരുന്നതായി
പ്രശ്നത്തില്‍  കണ്ടത് കൊണ്ടാണ് വന ദുര്‍ഗ്ഗയുടെ പ്രതിഷ്ഠ വേണ്ടി വന്നത്.
നാഗതറയുടെ പണി നടക്കുന്നുണ്ട്.ഗോശാലയില്‍ ഇരുപത്തിയേഴു പശുക്കള്‍ 
ഇപ്പോഴുണ്ട് ശാന്തിക്കാരന്‍ തമ്പുരാന്‍ എന്നറിയപ്പെടുന്നു (പൂര്‍ത്തിയായിട്ടില്ല)


ഉത്സവം  ഏപ്രില്‍ ഇരുപത്തി മൂന്നു മുതല്‍ ഇരുപത്തിയെട്ടു വരെ   
വഴിപാടുകള്‍ ഇരുപത്തിയാറ് എണ്ണം 
മാസത്തില്‍ മൂന്നു ദിവസം അന്ന ദാനം 
ഭരണം പ്രസിഡണ്ട്‌ മാമ്പ  വിളയാറോട്ട്മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി മാമ്പ  

2011, നവംബർ 5, ശനിയാഴ്‌ച

പയ്യന്നൂര്‍ സുബ്രമണ്യ ക്ഷേത്രം

പയ്യന്നൂര്‍  സുബ്രമണ്യ  ക്ഷേത്രം

റൂട്ട്  പയ്യന്നൂര് ബസ്‌ സ്റ്റാന്റ് ല്‍നിന്നും ഒന്നര കി.മി തെക്ക് പടിഞ്ഞാറ് 
പ്രതിഷ്ഠ സുബ്രമണ്യന്‍ വളരെ പഴക്കമുള്ളത്  

സമയം രാവിലെ നാലുമുതല്‍ ഉച്ചക്ക് പന്ത്രണ്ടു വരെ 
വയ്കുന്നേരം അഞ്ചു തൊട്ടു ഒന്‍പതു വരെ 

ആരാധന ഉത്സവം വൃശ്ചികം സംക്രമം  തൊട്ടു പതിനാലു ദിവസം 

ഉത്സവത്തിനു ആനകളില്ല  
വിഗ്രഹത്തിനു ആറടി ഉയരം 
മേടത്തിലെ അത്തം -പുന പ്രതിഷ്ഠ ദിനം 
ചരിത്രം 
പരശുരാമന്റെ അനുഗ്രഹത്തിന്നു പാത്രിഭൂതരായ പൈയന്നൂര്‍ ഗ്രാമക്കാരുടെതാന്നു ക്ഷേത്രം പരശുരാമന്റെ നിര്‍ദ്ദേശ പ്രകാരം വിസ്വകര്മാവ്‌നിര്‍മ്മിച്ചു എന്ന് പറയപ്പെടുന്നു.ഒന്നാമത്തെ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പൂര്‍ണമായും നശിപ്പിക്കപ്പെട്ടു  പയ്യ്‌ന്നുര് പട്ടോല പ്രകാരം മുന്പ് മൂന്നു പൊന്നിന്‍ താഴികക്കുടങ്ങളും ,ഒരു സുവര്‍ണ ശ്രീ മുഖത്തോടും കൂടിയ ചുറ്റമ്പലം രണ്ടു നടപ്പുരകള്‍ നാലുഗോപുരങ്ങള്‍ ,ചെമ്പു പൂശിയ മേല്കൂരയോടെയും ഉള്ള പരശുരാമന്‍ ,ഗണപതി ,ശാസ്താവ് എന്നിവരുടെ ശ്രീ കോവിലുകള്‍ എന്നിവയുള്ള ദ്വിതല ക്ഷേത്രമായിരുന്നു വാതില്‍മാടത്തില്‍ ഒരു  സുവര്‍ണ നാഗവും  ഉണ്ടായിരുന്നു 1788ല്‍ പൂര്‍ണമായും അഗ്നിക്കിരയാക്കപ്പെട്ടു   വിഗ്രഹം ഭാഗികമായേ തകര്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ ബലിബിംബംമാറ്റിയതിനാല്‍   രക്ഷപ്പെട്ടിരുന്നു ഇതിനുശേഷം മൂന്നുവര്‍ഷം ആരും തിരിഞ്ഞുനോക്കിയില്ല താഴെക്കാട്ടുമനയില്‍ മൂത്ത തമ്പുരാട്ടിക്ക്പെരുമാളിന്റെ സ്വപ്ന ദര്‍ശനം ഉണ്ടാവുകയും ക്ഷേത്രം പുനര്നിര്‍മ്മിക്കന്നമെന്നു ആവശ്യപ്പെടുകയും ചെയ്തുതിനു ശേഷം പ്രവര്‍ത്തനം തുടങ്ങി ചാരം നീക്കാന്‍ തന്നെ ഒരുമാസമെടുത്തുഅതിന്നുശേഷം ഓലമേഞ്ഞ ശ്രീകോവില്‍ ,നമസ്കാരമണ്ഡപം ,നടപ്പുര ,ശാസ്തക്ഷേത്രം എന്നിവയ്ക്ക് താത്കാലിക സംവിധാനങ്ങളായി വിഗ്രഹത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍  വെള്ളിയുപയോഗിച്ചു യോജിപ്പിച്ച്  പൂജ തുടങ്ങി ഒരു വര്‍ഷത്തിനുശേഷം  അഞ്ചു പൂജകളും മൂന്നു ശ്രീ ബലികളും തുടങ്ങി1790  ല്‍ തായിനേരി ഒറ്റപ്പുരശില്പിയുടെ  കണക്കനുസരിച്ച് പണിതുടങ്ങി ഏഴിമലയില്‍നിന്നു കല്ലുകള്‍ തലച്ചുമടുകളായികൊണ്ടുവരേണ്ടിയിരുന്നു  എണ്‍പത് ദേശക്കാരായകാരണവന്മാരുടെസഹായത്തോടെതുടങ്ങിയപ്രവര്‍ത്തനങ്ങള്‍ നാല്പത്തിയേഴ് വര്‍ഷങ്ങള്‍ കൊണ്ടു പൂര്‍ത്തിയായി മുസ്ലിം സഹോദരന്മാരുടെ നിര്‍ലോഭമായ സഹകരണവും കിട്ടിയിരുന്നു 
ഘടന       ശ്രീകോവില്‍ ,നമസ്കാര മണ്ഡപം ,ചുറ്റമ്പലം ,വലിയബലിക്കല്ല്,ഉപ പ്രതിഷ്ടകള്‍,അഗ്രശാല ,ഗോപുരങ്ങള്‍ ,കൊട്ടാരം ,കുളം എന്നിവയെല്ലാമുള്ള  സര്‍വതോഭദ്ര രീതിയിലുള്ള മഹാക്ഷേത്രം അകത്തെ ഗര്ഭഗൃഹത്തിന്നു മുഖ മണ്ഡപം ഉണ്ട്  സോപാനത്തിന്നു നാലുപടികള്‍.രണ്ട്ഓവുകള്‍(വടക്കുഭാഗത്തുള്ളതിന്നുനരിയുടെ തല ആധാരം ഇതിന്റെ അടിയിലുള്ള കുള്ളന്നും മൂന്നു ഫണമുള്ള സര്‍പ്പവും സാധാരണമല്ല 
പരശുരാമന്‍തെക്കേവലിയമ്പലത്തില്‍പടിഞ്ഞാറ് മുഖമായും  ഭൂതനാഥന്‍ ,ഗണപതി,അയ്യപ്പന്‍ ,കനിയഭഗവതി ,എന്നീ പ്രതിഷ്ടകളും ഉണ്ട് 
ഭൂതനാഥ പ്രതിഷ്ടക്ക് മുകളിലുള്ള ഇലഞ്ഞിമരം കായ്ക്കാറില്ല.വടക്കേനടയില്‍ വൈരജാതനും ക്ഷേത്രപാലനും നമസ്കരിക്കാനുള്ള സ്ഥാനങ്ങളുണ്ട് കിഴക്കും പടിഞ്ഞാറും ഗംഭീരങ്ങളായ ഗോപുരങ്ങളുണ്ട് . 
  ശ്രീകോവിലിന്റെ മുകള്‍ത്തട്ടിലുള്ള രൂപങ്ങള്‍ പയിന്റ് അടിച്ചു മോശം ആക്കിയിട്ടുണ്ട് 
മഹിഷാസുരാവധം,ബ്ര്മാവ്‌ ,ശങ്കരനാരായണന്‍ ,ത്രിമൂര്ത്തികളില്‍നിന്നും ദേവിയുടെ ആഗമനം ,ദേവേന്ദ്രന്റെ വരവ് ,മണി സമര്‍പണം ,യുദ്ധരംഗങ്ങള്‍ ,വധം, സപ്ടര്ഷികളുടെ സ്തുതിമുകള്‍ത്തട്ടില്‍ കിരാതാര്‍ജുനവിജയം  തുടങ്ങിയവ 
വേലായുധനാണ് പ്രധാന പ്രതിഷ്ഠ 

പൂജകള്‍  
നേത്രപൂജ അഞ്ചു മുപ്പതിനു ഉഷപൂജ ആറുമണിക്ക് പന്തീരടി പൂജ ഏഴുമുപ്പതിന്നു നവകം ഒന്‍പതുമണിക്ക് ഉച്ചപൂജ പത്തുമണിക്ക് അത്താഴപൂജ രാത്രി ഏട്ടുമണിക്ക് 
അഭിഷേകത്തിന്നു മലര്‍ ,നേത്രപൂജക്ക് നെയിപായസം  ഉച്ചപൂജക്കു ശേഷം നട തുറന്നിട്ടിരിക്കും 
അന്‍പത്തിരണ്ടു വഴിപാടുകളില്‍  അപ്പക്കൊഴം ,തന്നീരമ്രതു  പ്രധാനപ്പെട്ടത് 
ഉത്സവത്തിനു കേരളത്തിലെ ഏല്ലാ സംഗിത  ഉപകരണങ്ങളും ഉപയോഗിക്കുന്നു .
പവിത്രമോതിരം 
പ്രധാന താന്ത്രിക  കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്ന തന്ത്രിമാര്‍ വലതു കയ്യില്‍ ധരിക്കുന്ന പവിത്രമോതിരം ഇവിടെയുണ്ടാക്കുന്നു .മോതിരം ഉണ്ടാക്കുന്നതിന്നു മുന്പും  ശേഷവും വിശേഷ പൂജകള്‍ നടത്തേണ്ട തുണ്ട് 
രണ്ടു കഥകള്‍  
നൂറ്റാണ്ട്കള്‍ക്ക് മുന്‍പ് ഇവിടെ എത്തിയ തന്ത്രിക്ക് പെട്ടെന്ന് വസൂരി പിടിപെട്ടു .തന്ത്രി സ്ഥലത്ത് ഉണ്ടെങ്കില്‍ അദ്ദേഹമാന്നു പിറ്റേന്ന് ഉച്ചപൂജ നടത്തേണ്ടത് എന്നനിബന്ധനയുണ്ട് .ഒറ്റദിവസംകൊണ്ട് അസുഖം മാറില്ല എന്നറിയാവുന്ന  ഭക്തര്‍ കൂട്ടമായി കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍  പോയി പ്രാര്‍ത്തിച്ചു ഭഗവതിതന്നെ  തന്ത്രിയുടെ വീട്ടിലെത്തി നെറ്റിയില്‍ ജലം തളിച്ച് കുറി നെറ്റിയില്‍ പുരട്ടിക്കൊടുത്തു അടുത്തദിവസത്തേക്ക് രോഗം മാറുമെന്നും പൂജ നടത്താനാവുമെന്നുംപറഞ്ഞു .കൊറോത്തേക്ക് തന്ത്രിയുടെ രോഗം മാറിയതിനു ശേഷമേ പോവുകയുള്ളു എന്നും അതുവരെ തന്റെ വാള്‍സൂക്ഷിക്കാന്‍പവിത്രമായഒരു സ്ഥലം 
വേണമെന്നും തന്ത്രിയോട് പറഞ്ഞു .  പെരുമാള്‍ തന്നെ തന്റെ വേല്‍ കൊണ്ട് കന്നങ്ങാട്ടു ഭഗവതിയുടെ  
സ്ഥാനം കാട്ടിക്കൊടുത്തു പിന്നീട് ഇത് മുച്ചിലോട്ട്കാവായി പിറ്റേന്ന് ഭഗവതി തന്ത്രിയോട് ക്ഷേത്രത്തില്‍പ്പോയിപൂജ ചെയ്യാന്‍ പറഞ്ഞു രോഗശാന്തി നേടിയെങ്കിലും തന്ത്രിയുടെ നെറ്റിയില്‍ മറുക്‌പോലെ ഒരടയാളം ഉണ്ടായിരുന്നു അവിടെ കളഭം തേച്ചു പിടിപ്പിക്കാനും പറഞ്ഞു ഇതിനുശേഷം ഇവിടെതന്ത്രിമാര്‍ നെറ്റിയില്‍
കളഭം പിടിപ്പിച്ചതിന്നുശേഷം മാത്രം പൂജ തുടങ്ങുന്നു 
പാരന്തട്ടയമ്മ എന്ന പരമഭക്തയായ പൊതുവാള്‍

സ്ത്രീക്കു അവരുടെ അവസാനകാലം ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു 
ഉച്ചപൂജക്കു ശേഷം നടയടച്ചപ്പോള്‍ നടക്കുമുന്നില്‍ ജപിച്ചിരുന്ന അവര്‍ക്കുമുന്നില്‍  ശ്രീ കോവിലിന്റെ വാതില്‍ തനിയെ തുറക്കപ്പെടുകയും ഭഗവാന്റെ ദര്‍ശനം കിട്ടുകയും ചെയിതു

2011, നവംബർ 4, വെള്ളിയാഴ്‌ച

ഐവര്‍കുളം കോവില്‍

  ഐവര്‍കുളം കോവില്‍
റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ മൂന്നുപെരിയ റൂട്ടില്‍ ഐവര്‍ കുളം സ്റ്റോപ്പില്‍ നിന്നും അഞ്ചു മിനിറ്റ് നടന്നാല്‍ മതി  
പ്രതിഷ്ഠ സുബ്രമണ്യന്‍  നൂറിലധികം വര്‍ഷം പഴക്കം 
രേഖപ്പെടുത്താത്ത ചരിത്രം പണ്ട് ഇവിടെ ഒരു ഇല്ലമുണ്ടായിരുന്നതിന്റെ അവശിഷ്ടമുണ്ടായിരുന്നു ഒരു പ്രശ്നം വെപ്പിനുശേഷമാന്നു  ക്ഷേത്ര നിര്‍മ്മതി നടന്നത് പഴനി ആണ്ടവന്റെ പരമ ഭക്തയായിരുന്ന ദേവി ആയിരുന്നു പൂജാരിണി ഇവര്‍ മുന്‍പ്‌ ധാരാളം പേരെ പഴനിയിലേക്ക് കാല്‍ നടയായി നയിച്ചിരുന്നു അക്കാലത്ത് ഏപ്പോഴും ഇവിടെ ഭക്തരുടെ തിരക്കായിരുന്നു അതെ കാലഘട്ടത്തില്‍ തന്നെ പ്രശസ്ഥനായ ബാലാനന്ത സ്വാമിയും ഇവിടെയുണ്ടായിരുന്നു  സ്വാമികള്‍ മഹായോഗിയായിരുന്നു  വെള്ളിത്തിന്നു മീതെ പത്മാസനത്തില്‍   ഇരുന്നു കൊണ്ട് പുഴ കടന്നിരുന്നു പൂജകള്‍ ഇപ്പോള്‍ നടത്തുന്നത് പിന്മുറക്കാരനായ ശ്രീ കോവില്‍ ബാലനാന്നു പഴയ കാലത്തെ പ്രമുഖ നടനായിരുന്ന ശ്രീ ബാലന്‍ കലാസപര്യ ഉപേക്ഷിച്ചാന്നു പൂജാദികള്‍ നടത്തുന്നത്  
പൂജ രാവിലെ സുബ്രമണ്യ പൂജയും വൈകുന്നേരം ദീപാരാധനയും
  
നവരാത്രിയാന്നു പ്രധാന ആഘോഷം  

ഇത് ഒരു കുടുംബ ക്ഷേത്രമാന്നു