പയ്യന്നൂര് സുബ്രമണ്യ ക്ഷേത്രം
റൂട്ട് പയ്യന്നൂര് ബസ് സ്റ്റാന്റ് ല്‍നിന്നും ഒന്നര കി.മി തെക്ക് പടിഞ്ഞാറ്
പ്രതിഷ്ഠ സുബ്രമണ്യന്‍ വളരെ പഴക്കമുള്ളത്
സമയം രാവിലെ നാലുമുതല്‍ ഉച്ചക്ക് പന്ത്രണ്ടു വരെ
വയ്കുന്നേരം അഞ്ചു തൊട്ടു ഒന്‍പതു വരെ
ആരാധന ഉത്സവം വൃശ്ചികം സംക്രമം തൊട്ടു പതിനാലു ദിവസം
ഉത്സവത്തിനു ആനകളില്ല
വിഗ്രഹത്തിനു ആറടി ഉയരം
ഉത്സവത്തിനു ആനകളില്ല
വിഗ്രഹത്തിനു ആറടി ഉയരം
മേടത്തിലെ അത്തം -പുന പ്രതിഷ്ഠ ദിനം
ചരിത്രം
പരശുരാമന്റെ അനുഗ്രഹത്തിന്നു പാത്രിഭൂതരായ പൈയന്നൂര്‍ ഗ്രാമക്കാരുടെതാന്നു ക്ഷേത്രം പരശുരാമന്റെ നിര്‍ദ്ദേശ പ്രകാരം വിസ്വകര്മാവ്‌നിര്‍മ്മിച്ചു എന്ന് പറയപ്പെടുന്നു.ഒന്നാമത്തെ ക്ഷേത്രം ടിപ്പുവിന്റെ പടയോട്ടക്കാലത്ത് പൂര്‍ണമായും നശിപ്പിക്കപ്പെട്ടു പയ്യ്‌ന്നുര് പട്ടോല പ്രകാരം മുന്പ് മൂന്നു പൊന്നിന്‍ താഴികക്കുടങ്ങളും ,ഒരു സുവര്‍ണ ശ്രീ മുഖത്തോടും കൂടിയ ചുറ്റമ്പലം രണ്ടു നടപ്പുരകള്‍ നാലുഗോപുരങ്ങള്‍ ,ചെമ്പു പൂശിയ മേല്കൂരയോടെയും ഉള്ള പരശുരാമന്‍ ,ഗണപതി ,ശാസ്താവ് എന്നിവരുടെ ശ്രീ കോവിലുകള്‍ എന്നിവയുള്ള ദ്വിതല ക്ഷേത്രമായിരുന്നു വാതില്‍മാടത്തില്‍ ഒരു സുവര്‍ണ നാഗവും ഉണ്ടായിരുന്നു 1788ല്‍ പൂര്‍ണമായും അഗ്നിക്കിരയാക്കപ്പെട്ടു വിഗ്രഹം ഭാഗികമായേ തകര്‍ക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ ബലിബിംബംമാറ്റിയതിനാല്‍ രക്ഷപ്പെട്ടിരുന്നു ഇതിനുശേഷം മൂന്നുവര്‍ഷം ആരും തിരിഞ്ഞുനോക്കിയില്ല താഴെക്കാട്ടുമനയില്‍ മൂത്ത തമ്പുരാട്ടിക്ക്പെരുമാളിന്റെ സ്വപ്ന ദര്‍ശനം ഉണ്ടാവുകയും ക്ഷേത്രം പുനര്നിര്‍മ്മിക്കന്നമെന്നു ആവശ്യപ്പെടുകയും ചെയ്തുതിനു ശേഷം പ്രവര്‍ത്തനം തുടങ്ങി ചാരം നീക്കാന്‍ തന്നെ ഒരുമാസമെടുത്തുഅതിന്നുശേഷം ഓലമേഞ്ഞ ശ്രീകോവില്‍ ,നമസ്കാരമണ്ഡപം ,നടപ്പുര ,ശാസ്തക്ഷേത്രം എന്നിവയ്ക്ക് താത്കാലിക സംവിധാനങ്ങളായി വിഗ്രഹത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങള്‍ വെള്ളിയുപയോഗിച്ചു യോജിപ്പിച്ച് പൂജ തുടങ്ങി ഒരു വര്‍ഷത്തിനുശേഷം അഞ്ചു പൂജകളും മൂന്നു ശ്രീ ബലികളും തുടങ്ങി1790 ല്‍ തായിനേരി ഒറ്റപ്പുരശില്പിയുടെ കണക്കനുസരിച്ച് പണിതുടങ്ങി ഏഴിമലയില്‍നിന്നു കല്ലുകള്‍ തലച്ചുമടുകളായികൊണ്ടുവരേണ്ടിയിരുന്നു എണ്‍പത് ദേശക്കാരായകാരണവന്മാരുടെസഹായത്തോടെതുടങ്ങിയപ്രവര്‍ത്തനങ്ങള്‍ നാല്പത്തിയേഴ് വര്‍ഷങ്ങള്‍ കൊണ്ടു പൂര്‍ത്തിയായി മുസ്ലിം സഹോദരന്മാരുടെ നിര്‍ലോഭമായ സഹകരണവും കിട്ടിയിരുന്നു
ഘടന ശ്രീകോവില്‍ ,നമസ്കാര മണ്ഡപം ,ചുറ്റമ്പലം ,വലിയബലിക്കല്ല്,ഉപ പ്രതിഷ്ടകള്‍,അഗ്രശാല ,ഗോപുരങ്ങള്‍ ,കൊട്ടാരം ,കുളം എന്നിവയെല്ലാമുള്ള സര്‍വതോഭദ്ര രീതിയിലുള്ള മഹാക്ഷേത്രം അകത്തെ ഗര്ഭഗൃഹത്തിന്നു മുഖ മണ്ഡപം ഉണ്ട് സോപാനത്തിന്നു നാലുപടികള്‍.രണ്ട്ഓവുകള്‍(വടക്കുഭാഗത്തുള്ളതിന്നുനരിയുടെ തല ആധാരം ഇതിന്റെ അടിയിലുള്ള കുള്ളന്നും മൂന്നു ഫണമുള്ള സര്‍പ്പവും സാധാരണമല്ല
പരശുരാമന്‍തെക്കേവലിയമ്പലത്തില്‍പടിഞ്ഞാറ് മുഖമായും ഭൂതനാഥന്‍ ,ഗണപതി,അയ്യപ്പന്‍ ,കനിയഭഗവതി ,എന്നീ പ്രതിഷ്ടകളും ഉണ്ട്
ഭൂതനാഥ പ്രതിഷ്ടക്ക് മുകളിലുള്ള ഇലഞ്ഞിമരം കായ്ക്കാറില്ല.വടക്കേനടയില്‍ വൈരജാതനും ക്ഷേത്രപാലനും നമസ്കരിക്കാനുള്ള സ്ഥാനങ്ങളുണ്ട് കിഴക്കും പടിഞ്ഞാറും ഗംഭീരങ്ങളായ ഗോപുരങ്ങളുണ്ട് .
ശ്രീകോവിലിന്റെ മുകള്‍ത്തട്ടിലുള്ള രൂപങ്ങള്‍ പയിന്റ് അടിച്ചു മോശം ആക്കിയിട്ടുണ്ട്
മഹിഷാസുരാവധം,ബ്ര്മാവ് ,ശങ്കരനാരായണന്‍ ,ത്രിമൂര്ത്തികളില്‍നിന്നും ദേവിയുടെ ആഗമനം ,ദേവേന്ദ്രന്റെ വരവ് ,മണി സമര്‍പണം ,യുദ്ധരംഗങ്ങള്‍ ,വധം, സപ്ടര്ഷികളുടെ സ്തുതിമുകള്‍ത്തട്ടില്‍ കിരാതാര്‍ജുനവിജയം തുടങ്ങിയവ
വേലായുധനാണ് പ്രധാന പ്രതിഷ്ഠ
പൂജകള്‍
നേത്രപൂജ അഞ്ചു മുപ്പതിനു ഉഷപൂജ ആറുമണിക്ക് പന്തീരടി പൂജ ഏഴുമുപ്പതിന്നു നവകം ഒന്‍പതുമണിക്ക് ഉച്ചപൂജ പത്തുമണിക്ക് അത്താഴപൂജ രാത്രി ഏട്ടുമണിക്ക്
അഭിഷേകത്തിന്നു മലര്‍ ,നേത്രപൂജക്ക് നെയിപായസം ഉച്ചപൂജക്കു ശേഷം നട തുറന്നിട്ടിരിക്കും
അന്‍പത്തിരണ്ടു വഴിപാടുകളില്‍ അപ്പക്കൊഴം ,തന്നീരമ്രതു പ്രധാനപ്പെട്ടത്
ഉത്സവത്തിനു കേരളത്തിലെ ഏല്ലാ സംഗിത ഉപകരണങ്ങളും ഉപയോഗിക്കുന്നു .
പവിത്രമോതിരം
പ്രധാന താന്ത്രിക കര്‍മ്മങ്ങളില്‍ ഏര്‍പ്പെടുന്ന തന്ത്രിമാര്‍ വലതു കയ്യില്‍ ധരിക്കുന്ന പവിത്രമോതിരം ഇവിടെയുണ്ടാക്കുന്നു .മോതിരം ഉണ്ടാക്കുന്നതിന്നു മുന്പും ശേഷവും വിശേഷ പൂജകള്‍ നടത്തേണ്ട തുണ്ട്
രണ്ടു കഥകള്‍
നൂറ്റാണ്ട്കള്‍ക്ക് മുന്‍പ് ഇവിടെ എത്തിയ തന്ത്രിക്ക് പെട്ടെന്ന് വസൂരി പിടിപെട്ടു .തന്ത്രി സ്ഥലത്ത് ഉണ്ടെങ്കില്‍ അദ്ദേഹമാന്നു പിറ്റേന്ന് ഉച്ചപൂജ നടത്തേണ്ടത് എന്നനിബന്ധനയുണ്ട് .ഒറ്റദിവസംകൊണ്ട് അസുഖം മാറില്ല എന്നറിയാവുന്ന ഭക്തര്‍ കൂട്ടമായി കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്തിച്ചു ഭഗവതിതന്നെ തന്ത്രിയുടെ വീട്ടിലെത്തി നെറ്റിയില്‍ ജലം തളിച്ച് കുറി നെറ്റിയില്‍ പുരട്ടിക്കൊടുത്തു അടുത്തദിവസത്തേക്ക് രോഗം മാറുമെന്നും പൂജ നടത്താനാവുമെന്നുംപറഞ്ഞു .കൊറോത്തേക്ക് തന്ത്രിയുടെ രോഗം മാറിയതിനു ശേഷമേ പോവുകയുള്ളു എന്നും അതുവരെ തന്റെ വാള്‍സൂക്ഷിക്കാന്‍പവിത്രമായഒരു സ്ഥലം
വേണമെന്നും തന്ത്രിയോട് പറഞ്ഞു . പെരുമാള്‍ തന്നെ തന്റെ വേല്‍ കൊണ്ട് കന്നങ്ങാട്ടു ഭഗവതിയുടെ
സ്ഥാനം കാട്ടിക്കൊടുത്തു പിന്നീട് ഇത് മുച്ചിലോട്ട്കാവായി പിറ്റേന്ന് ഭഗവതി തന്ത്രിയോട് ക്ഷേത്രത്തില്‍പ്പോയിപൂജ ചെയ്യാന്‍ പറഞ്ഞു രോഗശാന്തി നേടിയെങ്കിലും തന്ത്രിയുടെ നെറ്റിയില്‍ മറുക്‌പോലെ ഒരടയാളം ഉണ്ടായിരുന്നു അവിടെ കളഭം തേച്ചു പിടിപ്പിക്കാനും പറഞ്ഞു ഇതിനുശേഷം ഇവിടെതന്ത്രിമാര്‍ നെറ്റിയില്‍
കളഭം പിടിപ്പിച്ചതിന്നുശേഷം മാത്രം പൂജ തുടങ്ങുന്നു
പാരന്തട്ടയമ്മ എന്ന പരമഭക്തയായ പൊതുവാള്‍
സ്ത്രീക്കു അവരുടെ അവസാനകാലം ക്ഷേത്രത്തില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു
ഉച്ചപൂജക്കു ശേഷം നടയടച്ചപ്പോള്‍ നടക്കുമുന്നില്‍ ജപിച്ചിരുന്ന അവര്‍ക്കുമുന്നില്‍ ശ്രീ കോവിലിന്റെ വാതില്‍ തനിയെ തുറക്കപ്പെടുകയും ഭഗവാന്റെ ദര്‍ശനം കിട്ടുകയും ചെയിതു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ