കല്ല്യാശ്ശേരി ശ്രീ മണക്കുളങ്ങര ചുഴലി ഭഗവതീ ക്ഷേത്രം
റൂട്ട്:- കല്ല്യാശ്ശേരി ഹയര്‍ സെക്കന്ററി സ്കൂളില്‍ അരകിലോമീറ്റെര്‍ കിഴക്കുമാറി
പശ്ചാത്തല ചരിത്രം ചെറുകുന്ന് പ്രദേശത്തെ ആയിരംതെങ്ങു കടപ്പുറത്ത് ആര്യനാട്ടില്‍ നിന്നും വന്ന ഒരു പായിക്ക പ്പലില്‍ വന്ന സാധനങ്ങുളുടെ കൂട്ടത്തില്‍ ഒരു ദേവീ വിഗ്രഹം കൂടെയുണ്ടായിരുന്നു ചിറക്കല്‍ തമ്പുരാന്‍ വിഗ്രഹം ഉപചാരപൂര്‍വ്വം നിലവറയില്‍ സൂക്ഷിച്ചു സാമന്തനായ കരക്കാട്ടിടത്തില്‍ നായനാര്‍ താന്‍ നിര്‍മ്മിച്ച ദേവീ ക്ഷേത്രത്തിലേക്ക് ഒരു വിഗ്രഹത്തിന്നായി ചിറ്റോത്തിടത്ത്തില്‍ ഗുരുക്കളെ ചിറക്കല്‍ കോവിലകത്തേക്കു അയച്ചു ഗുരുക്കള്‍ രാജാവ് അറിയാതെ ഇ വിഗ്രഹമെടുത്ത് സ്ഥലം വിട്ടു രാജാവ് നിലവറയില്‍ എത്തിയപ്പോള്‍ അവിടെ തലേ ദിവസത്തെ അപേക്ഷിച്ച് വെളിച്ചം കുറഞ്ഞ കാര്യം ശ്രദ്ധിച്ചു പുതിയ വിഗ്രഹത്തിന്റെ അഭാവവും ശ്രദ്ധിച്ചു ദേവീ വിഗ്രഹത്തിന്റെ തേജസ്സും ചൈതന്യവും തിരിച്ചറിഞ്ഞ തമ്പുരാന്‍ വിഗ്രഹം തിരിച്ചുകിടാന്‍ പടയാളികളെ അയച്ചു ആയുധ ധാരികള്‍ പിന്തുടരുന്നത് കണ്ട ഗുരുക്കള്‍ ഓട്ടം തുടങ്ങി വളപട്ടണം പുഴയിലെ ചക്കസ്സൂപ്പി കടവിനടുത്ത് നിന്ന് നീന്തി മറുകരയെത്തി ശുദ്ധമായ ഒരുസ്ഥലത്ത് വിഗ്രഹം കുറച്ചു സമയത്തേക്ക് സൂക്ഷിച്ചു ക്ഷീണം തീര്‍ത്തു ആ സ്ഥലത്ത് പിന്നീട് ഒരു ദേവേ ക്ഷേത്രം ഉയര്‍ന്നു വന്നു (ചേരിക്കല്‍vഭഗവതീ ക്ഷേത്രം) വിഗ്രഹവുമെടുത്ത് യാത്ര തുടര്‍ന്ന ഗുരുക്കള്‍ പടയാളികളെ വീണ്ടും കണ്ടപ്പോള്‍ വീണ്ടും ഓടി അവിടെ വസ്ത്രം അലക്കി ഉണക്കാനിട്ടത് കണ്ടു അതിനടിയില്‍ വിഗ്രഹം ഒളിപ്പിച്ചു മറ്റൊരു സ്ഥലത്ത് ഒളിച്ചു നിന്നു പടയാളികള്‍ ആളെക്കാണാതെ മടങ്ങിയപ്പോള്‍ ഗുരുക്കള്‍ വിഗ്രഹവുമായി രക്ഷപ്പെട്ടു പിറ്റേന്ന് വസ്ത്രം എടുക്കാന്‍വന്നവര്‍ ആസ്ഥലത്ത് പ്രഭാ വലയം കാണുകയും അവിടമാകം പ്രകമ്പനം കൊള്ളുന്നതായി അവര്‍ക്ക് തോന്നുകയും ചെയ്തു ഭയചകിതരായ അവര്‍ നാട്ടു പ്രമാണിമാരെ വിവരമറിയിച്ചു ഒരു പ്രശ്ന ചിന്തക്ക് ശേഷം അവിടെ പൂജാദികള്‍ തുടങ്ങി തുടക്കത്തില്‍ ഭഗവതിയുടെ ആയുധങ്ങള്‍ മാത്രമായിരുന്നു പ്രതിഷ്ഠ വിഗ്രഹം പിന്നീട് പ്രതിഷ്ടിച്ചു
പ്രതിഷ്ഠ ചുഴലി ഭഗവതി അറന്നൂറു വര്‍ഷംപഴക്കം
ദര്‍ശനസമയം രാവിലെ അഞ്ചു മുപ്പത് മുതല്‍ പതിനൊന്നു വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടു വരെ
പ്രധാനദിവസങ്ങള്‍
ചിങ്ങം പുത്തരി കുംഭം ശിവരാത്രി
കന്നി നവരാത്രി ആഘോഷം മേടം പാട്ടുത്സവം
വൃശ്ചികം കാര്‍ത്തിക വിളക്ക് കര്‍ക്കിടകം നിറ
ഉത്സവം മേടം പന്ത്രണ്ട്‌മുതല്‍ഞ്പതിനഞ്ചു വരെ
ആദ്യം ചെറിയ ഭഗവതിയെ സന്ദര്‍ശിക്കണം ഗുരുസ്ഥാനം,ഊര്‍ പഴശ്ശി വേട്ടക്കൊരുമകന്‍ സ്ഥാനം എന്നിവ രണ്ട്നാഗത്തറകള്‍ (തെക്ക് പടിഞ്ഞാറും, വടക്കുകിഴക്കും )വനദുര്‍ഗ്ഗയായചുഴലി
ഭഗവതിയാണ് പ്രതിഷ്ഠ എങ്കിലും ശ്രീകോവിലിനു മേല്ക്കൂരയുണ്ട് രണ്ട് കുളങ്ങളും ചിറയുമാണ് ആദ്യം കാണുക
1969ല്‍നാട്ടുകാരുടെ കമ്മിറ്റി ഉണ്ടാക്കി
തന്ത്രി പുതുശ്ശേരി ഇല്ലം ശാന്തിക്കാരന്‍ മലയാള ബ്രാമണന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ