2011, നവംബർ 25, വെള്ളിയാഴ്‌ച

ശ്രീ പടുവിലായിക്കാവ് ദൈവത്താര്‍ ക്ഷേത്രം

ശ്രീ  പടുവിലായിക്കാവ്  ദൈവത്താര്‍  ക്ഷേത്രം
പടുവിലായിക്കാവ്  വടക്കേ മലബാറിലെ പ്രശസ്തമായ നാല് ദൈവത്താര്‍ ക്ഷേത്രങ്ങളില്‍ ഒന്ന്
  
റൂട്ട്:-കണ്ണൂര്‍ അഞ്ചരകണ്ടി  ചാമ്പാട് -വേങ്ങാട് റൂട്ടില്‍ പടുവിലായി ജംക്ഷനില്‍ നിന്നും മുന്നൂറുമീറ്റര്‍ 
(തലശ്ശേരിയില്‍ നിന്നും പതിനെട്ട് കിമി )

പ്രതിഷ്ഠ ദൈവത്താര്‍ വളരെ പഴയത്
ഉപ ദേവന്‍മാര്‍ ഗണപതി ,വേട്ടക്കൊരുമകന്‍
ദര്‍ശനസമയം രാവിലെ അഞ്ചര മുതല്‍ പത്ത് വരെ വൈകുന്നേരം അഞ്ചു മുതല്‍ എട്ട് വരെ 

ഉത്സവം വൃശ്ചികം ഒന്ന് മുതല്‍ ഏഴു വരെ 
പാട്ടുത്സവം  

മറ്റൊരു ചിത്രം (ശ്രീകോവില്‍,ഉപ ദേവന്മാര്‍,പാട്ടുപുര, ചുറ്റബലം,കല്യാണമണ്ഡപം,അഗ്രശാല,ഊട്ടുപുര,തന്ത്രി മഠം,ഗോപുരം, അറപ്പുര,ഓഫിസ്)

പാട്ടുല്‍സവത്തിന്റെ അവസാന  ദിവസമായ വൃശ്ചികം ഏഴിനു വൈകീട്ട്  സന്ധ്യയാവാറായപ്പോള്‍ ആദ്യ നാളികേരം പി. കെ കുഞ്ഞിക്കണ്ണന്‍ നബിയാര്‍  തേങ്ങ പിടിക്കാനായി ഒരുങ്ങിനിന്ന വാല്യക്കാരുടെ ഇടയിലേക്ക് എറിഞ്ഞു കൊടുത്തു .നാളികേരം കൈക്കലാക്കി കിഴക്കെ മതിലിലുടക്കാന്‍ വാല്യക്കാര്‍ തമ്മില്‍ കടുത്ത മത്സരം നടന്നു .പതിനഞ്ച്‌മിനുട്ട് നേരം നീണ്ടുനിന്ന മല്‍പ്പിടുത്തത്തിനൊടുവില്‍ വാല്യക്കാരില്‍ഒരാളായ    വാണിദാസാണ്  കിഴക്കേ മതിലില്‍ ആദ്യ നാളികേരമുടച്ചത്. രണ്ടാമത്തെ നാളികേരത്തിനു  കൂടുതല്‍ മത്സരവും സമയവുംവേണ്ടിവന്നു.  വിപിന്‍ വിജയനാണ് ഇതില്‍ വിജയിച്ചത്.തേങ്ങകള്‍ ജന്മാശാരി കടഞ്ഞെടുത്ത് ക്ഷേത്രത്തില്‍ എള്ളെണ്ണയില്‍ വൃശ്ചികം ഒന്നിന് ഇട്ടുവെക്കും. ഇതാണ് ഏഴാം തീയ്യതി   തേങ്ങപിടിക്ക്ഉപയോഗിക്കുന്നത് .തിടമ്പ് നൃത്തത്തിനു ശേഷമാണ് തേങ്ങ പിടുത്തം.
ഉത്സവത്തിന്റെ സമാപന ഇനമായ തേങ്ങ പിടുത്തം 
   
പ്രധാന  വഴിപാടുകള്‍ പുഷ്പാഞ്ജലി,ശര്‍ക്കരപായസം,ഒറ്റ നിവേദ്യം ,ചുറ്റുവിളക്ക് 

അഞ്ചരക്കണ്ടിയില്‍ നിന്നും രണ്ടര കിമി തെക്ക് കിഴക്ക്. സാധാരണവ്യാളിമുഖത്തോടെയുള്ളസോപാനം.ശ്രീകോവിലിന്റെതുടര്‍ച്ചയായി ചെറിയഗണപതിക്ഷേത്രം.നമസ്കാരമണ്ഡപത്തിന്റെസ്ഥാനത്ത്പാട്ടൂട്ട്‌.തന്ത്രിമഠംചുറ്റബലത്തിനകത്താണ്.അറപ്പുരയും  ഓഫീസും ചുറ്റബലത്തിന് പുറത്താണ് ടിപ്പുവിന്റെ കാലത്ത് അഗ്നിക്കിരയാക്കപ്പെട്ടിരുന്നു എന്ന്  പറയപ്പെടുന്നു.  
പടുവിലാക്കാവ് തിടമ്പ്  നൃത്തത്തില്‍നിന്നും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ