2012 മാർച്ച് 7, ബുധനാഴ്ച
2012 മാർച്ച് 6, ചൊവ്വാഴ്ച
ഐവര്‍കുളം കോവില്‍
റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ മൂന്നുപെരിയ റൂട്ടില്‍ ഐവര്‍ കുളം സ്റ്റോപ്പില്‍ നിന്നും അഞ്ചു മിനിറ്റ് നടന്നാല്‍ മതി
പ്രതിഷ്ഠ സുബ്രമണ്യന്‍ നൂറിലധികം വര്‍ഷം പഴക്കം
രേഖപ്പെടുത്താത്ത ചരിത്രം
പണ്ട് ഇവിടെഒരു ഇല്ലമുണ്ടായിരുന്നതിന്റെ അവശിഷ്ടമുണ്ടായിരുന്നു. ഒരു
പ്രശ്നം വെപ്പിനുശേഷമാന്നു ക്ഷേത്ര നിര്‍മ്മതി നടന്നത്. പഴനി ആണ്ടവന്റെ പരമ
ഭക്തയായിരുന്ന ദേവി ആയിരുന്നു പൂജാരിണി. ഇവര്‍ മുന്‍പ് ധാരാളം പേരെ
പഴനിയിലേക്ക് കാല്‍ നടയായി നയിച്ചിരുന്നു. അക്കാലത്ത് ഏപ്പോഴും ഇവിടെ
ഭക്തരുടെ തിരക്കായിരുന്നു. അതെ കാലഘട്ടത്തില്‍ തന്നെ പ്രശസ്നനായ ബാലാനന്ദ സ്വാമിയും ഇവിടെയുണ്ടായിരുന്നു. സ്വാമികള്‍ മഹായോഗിയായിരുന്നു. വെള്ളിത്തിന്നു മീതെ പത്മാസനത്തില്‍ ഇരുന്നു കൊണ്ട് പുഴ കടന്നിരുന്നു.
പൂജകള്‍ ഇപ്പോള്‍ നടത്തുന്നത് പിന്മുറക്കാരനായ ശ്രീ കോവില്‍ ബാലനാന്നു.
പഴയ കാലത്തെ പ്രമുഖ നടനായിരുന്ന ശ്രീ ബാലന്‍ കലാസപര്യ ഉപേക്ഷിച്ചാന്നു
പൂജാദികള്‍ നടത്തുന്നത്.
നവരാത്രിയാന്നു പ്രധാന ആഘോഷം
ഇത് ഒരു കുടുംബ ക്ഷേത്രമാന്നു
വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം ഉളിക്കല്‍
വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം ഉളിക്കല്‍
റൂട്ട് _ ഇരിട്ടി -ഉളിക്കല്‍ റോഡില്‍ വയത്തൂര്‍ ഹൈസ്കൂള്‍ സ്റ്റോപ്പ്
പശ്ചാത്തലം
ശിവന്റെയും പാര്‍വതിയുടെയും സ്വയംഭൂ വിഗ്രഹങ്ങളുള്ള അപൂര്‍വ
ക്ഷേത്രങ്ങളില്‍ ഒന്ന് അജ്ഞാതനായ ഒരു ശിവഭക്തന്‍ രണ്ട്പേര്‍ തന്റെ
ജപമുറിയില്‍ കടന്നതായി കണ്ടു .ഒരക്ഷരം പോലും ഉരിയാടാതെ തിരിച്ചു പോകുന്നതും
കണ്ടു .അവരെപിന്തുടെര്‍ന്നെങ്കിലുംപെട്ടെന്ന്അവരെകാണാതാവുകയും അതിനു പകരം
രണ്ടു ശിലകള്‍ കാണുകയും ചെയ്തു .ദൈവിക സാന്നിധ്യം മനസ്സിലാക്കിയ ആ
ശിവഭക്തന്‍ അവിടെ പണിത ക്ഷേത്രമാന്നിതെന്നു ഐതിഹ്യം
പാശുപതാസ്ത്രലബ്ധിക്കായി തപസ്സ്ചെയ്യുന്ന അര്‍ജുനനെ അനുഗ്രഹിക്കാന്‍
പാര്‍വതീ സമേതനായി കിരാതരൂപത്തില്‍
കുടകിലെ കാലിയാര്‍ മലയില്‍ നിന്നും ഇവിടെ വന്ന ശിവപാര്‍വതിമാര്‍
പയ്യാവൂരിലേക്ക് പോയി എന്ന് സങ്കല്പം .ആദിമൂലസ്ഥാനം കുടകിലായതിനാല്‍ കുടക്
വംശജര്‍ക്ക് ഈ ദേവസ്ഥാനവുമായിബന്ധമുണ്ട് .ഈ
ക്ഷേത്രത്തിന്റെപരമാധികാരികള്‍പണ്ട്കുടകുരാജാക്കന്മാരായിരുന്നു
കര്‍ണാടക അതിര്‍ത്തിക്ക് അടുത്തായതുകൊണ്ട് കൂടുതല്‍ ഭക്തരും കര്‍ണാടകയില്‍ നിന്നാണ്.ഈ ക്ഷേത്രത്തിനു വെളിച്ചപ്പാട് ഉണ്ട്.
മുഖ്യപ്രതിഷ്ഠ കിരാതമൂര്‍ത്തിയായ ശിവന്‍
ദര്‍ശനസമയം രാവിലെ ആറ്മുതല്‍ പന്ത്രണ്ട്‌വരെ
വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ
പ്രധാന വഴിപാടുകള്‍ നിറമാല, വലിയവട്ടളം പ്രഥമന്‍
പ്രധാന വഴിപാടുകള്‍ നിറമാല, വലിയവട്ടളം പ്രഥമന്‍
വിശേഷ ദിവസങ്ങള്‍ ഉത്സവം ധനു ഇരുപത്തിയെട്ടു മുതല്‍ മകരം പന്ത്രണ്ട് വരെ ഊട്ടുല്‍സവം ,മകരം പതിമൂന്നു തെയ്യം
![]() |
| വയത്തൂരപ്പാ ക്ഷമിക്കണം |
ശിവരാത്രി
മേടം പന്ത്രണ്ട് വരെ വിഷുമഹോല്‍സവം ,കര്‍ക്കടകത്തില്‍ നിറ , പുത്തരി
മണ്ഡലകാലം
2012 മാർച്ച് 5, തിങ്കളാഴ്‌ച
മക്രേരി അമ്പലം
മക്രേരി അമ്പലം
റൂട്ട് :-കണ്ണൂരില്‍ നിന്നും പതിനെട്ട്കിമി തെക്കുകിഴക്ക് ഓടക്കടവ് റോഡില്‍ (ചക്കരക്കല്‍ -മൂന്നു പെരിയ റൂട്ടില്‍ വെളച്ചാല്‍ സ്റ്റോപ്പില്‍നിന്നും രണ്ടു കിമി അകലെ )
| |
പെരളശ്ശേരിയില്‍ വിഗ്രഹവുമായി താമസിച്ചെത്തിയ ഹനുമാനെ ആശ്വസിപ്പിക്കാന്‍ പറ്റിയ സ്ഥലത്ത് പ്രതിഷ്ഠ നടത്താന്‍ ശ്രീരാമന്‍ ഉപദേശിച്ചു .ഹനുമാന്റെ സാന്നിധ്യം എന്നും അവിടെ ഉണ്ടാകുമെന്നും രാമന്‍ പറഞ്ഞു. മര്‍ക്കടന്‍ പ്രതിഷ്ഠ നടത്തിയതുകൊണ്ട് മാര്‍ക്കടശ്ശേരി എന്ന് ആ സ്ഥലത്തിനു പേര്‍ കിട്ടി . മര്‍ക്കടശ്ശേരി കാലക്രമേണ മക്രേരി ആയി മാറി.
|
സുബ്രമണ്യനാണ് പ്രധാന പ്രതിഷ്ഠ
മഹാവിഷ്ണുവിന്റെ മൂന്നു പ്രതിഷ്ഠകള്‍.
പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം ഭക്തര്‍ക്ക് ഇപ്പോഴും അനുഭവപ്പെടുന്നു
മുഖ്യ വഴിപാടുകള്‍ അവല്‍ നിവേദ്യം ,ശര്‍ക്കരപ്പായസം
|
| ക്ഷേത്രത്തിനു ഹനുമല്‍ ഭക്തനായ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സമര്‍പ്പണം |
2012 ഫെബ്രുവരി 28, ചൊവ്വാഴ്ച
കൊടോളിപ്പുറം മുച്ചിലോട്ട്ഭഗവതീക്ഷേത്രം
കൊടോളിപ്പുറം മുച്ചിലോട്ട്ഭഗവതീക്ഷേത്രം
റൂട്ട്:- കണ്ണൂര്‍-ഇരിക്കൂര്‍ റൂട്ടിലുള്ള കൊടോളിപ്പുറം ബസ്‌സ്റ്റോപ്പില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ കിഴക്ക്
പ്രതിഷ്ഠ മുച്ചിലോട്ട് ഭഗവതി (പതിനെട്ടാം നൂറ്റാണ്ട്)
വിശേഷ ദിവസങ്ങള്‍ സംക്രമ ദിവസങ്ങള്‍ ,മീനത്തിലെ പുത്തരി,മണ്ഡലകാലം
പട്ടാനൂര്‍: കൊടോളിപ്രം മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ കളിയാട്ടം മാര്‍ച്ച് ഒന്നിനു തുടങ്ങി മൂന്നിന് സമാപിക്കും. പുള്ളൂര്‍കാളി, കണ്ണങ്ങാട്ടുഭഗവതി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. മാര്‍ച്ച് മൂന്നിന് രണ്ടു മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍ ചടങ്ങ് നടക്കും. രാത്രി ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവ ദിനങ്ങളില്‍ അന്നദാനം ഉണ്ടാവും.
2012 ഫെബ്രുവരി 22, ബുധനാഴ്‌ച
മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രം
Posted on: 22 Feb 2012
മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രംഅഴിക്കോട്
അഴീക്കോട്: പുലര്‍ച്ചെ തെങ്ങുകയറുന്ന ബപ്പിരിയന്റെ പ്രകടനം കാണാനെത്തിയത് വന്‍ജനാവലി. മീന്‍കുന്ന് മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രത്തിലെ ബപ്പിരിയന്‍ തെയ്യത്തെ കാണാന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ജനം എത്തിയത്. ഗോവിന്ദ വിളികള്‍ക്കിടയില്‍ ക്ഷേത്ര പറമ്പിലൂടെ ഓടിയ തെയ്യം ഓരൊ തെങ്ങും നോക്കി ഭക്തജനങ്ങളെ കൂടെ ഓടിച്ചു. ജനം ചൂട്ടും കത്തിച്ച് കൂടെ ഓടിയത് ബപ്പിരിയന് ആവേശം പകര്‍ന്നു. വാദ്യക്കാരുടെ മേളവും മുറുകി. ഒടുവില്‍ ഉയരം കുറഞ്ഞ തെങ്ങ് നോക്കി കയറി തേങ്ങയിട്ടശേഷം ബപ്പിരിയന്‍ ഇറങ്ങി. ക്ഷേത്രമുറ്റത്തെത്തി ചുറ്റും കൂടിനിന്നവര്‍ക്ക് അനുഗ്രഹമേകി. സീതാന്വേഷണം നടത്തുന്ന ഹനുമാന്റെ പ്രതിരൂപമാണ് ഈ തിറ. അണ്ടല്ലൂരിലും കാനത്തൂരിലും ബപ്പിരിയന്‍ കെട്ടിയാടാറുണ്ട്. പക്ഷെ അവിടയെങ്ങും തെങ്ങ്കയറ്റമില്ല.
2012 ജനുവരി 2, തിങ്കളാഴ്‌ച
എരുവട്ടിക്കാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം
എരുവട്ടിക്കാവ് വേട്ടക്കൊരുമകന്‍ ക്ഷേത്രം
റൂട്ട് :- തലശ്ശേരിയില്‍നിന്നും ആറാം മൈല്‍ കായലോട് വഴി ഒരു കിമി
പ്രതിഷ്ഠ വേട്ടക്കൊരുമകന്‍ പതിനൊന്നാം നൂറ്റാണ്ട്
ദര്‍ശന സമയം രാവിലെ അഞ്ച് മുപ്പത് മുതല്‍ പതിനൊന്നു വരെ വൈകുന്നേരം അഞ്ച് മുപ്പത് മുതല്‍ എട്ടുവരെ
പ്രധാന വഴിപാടുകള്‍ ഒറ്റഅപ്പം,പുഷ്പാഞ്ജലി, ഇളനീര്‍
മണ്ഡലകാലം പ്രധാനം
മകരം ഇരുപത്തിയഞ്ച് പ്രതിഷ്ടാ ദിനം
കോട്ടയംരാജാവിന്റെപടത്തലവന്മാരായകുറുപ്പന്‍മാരാണ്ക്ഷേത്രമുണ്ടാക്കിയത്
ദക്ഷയാഗസമയത്ത്സതീദേവിയും സഹായത്തിനയച്ച ഭൂതഗണങ്ങളും കണ്ടു മുട്ടിയസ്ഥലമാന്നുഇത് എതിര്‍മുട്ടിയാണ് എരുവട്ടിയായത് ഇതിന്റെ ഓര്‍മ്മക്ക്അക്കരെകൊട്ടിയൂര്‍ഉത്സവത്തിനുഇവിടെനിന്നുംഎണ്ണയുംഇളനീരും
എഴുന്നള്ളിക്കാറുണ്ട്വേട്ടക്കൊരുമകന്റെപ്രതിഷ്ടക്ക്മുന്‍പ്ഇവിടെദേവചൈതന്യ മുണ്ടായിരുന്നു ടിപ്പുവിന്റെ പടയോട്ടക്കാലത്ത് ഇവിടെത്തെ വിഗ്രഹം തെക്കന്‍ കേരളത്തില്‍ എത്തിച്ചിരുന്നു അവിടത്തെ രാജാവിന്റെ സമ്മതത്തോടെതിരുവനന്തപുരംകൊട്ടക്കകത്ത്പ്രതിഷ്ടിച്ചു ടിപ്പുപിന്‍മാറിയതിനുശേഷംഊരാളര്‍എരുവട്ടിയില്‍പുതിയവിഗ്രഹംപ്രതിഷ്ടിക്കാന്‍ തീരുമാനിച്ചുപ്രതിഷ്ടാ സമയമായപ്പോള്‍ പഴയ വിഗ്രഹവും എത്തിച്ചേര്‍ന്നു ഏതു വിഗ്രഹമെടുക്കണമെന്ന സങ്കടത്തിലായി തന്ത്രി. ഒരു പ്രശ്നം വെച്ച് നോക്കിയപ്പോള്‍ രണ്ട് വിഗ്രഹങ്ങളും ഒരേ പീടത്തില്‍പ്രതിഷ്ടിക്കാം എന്ന് കണ്ടു അത് പോലെ ചെയ്തു

വലത് വശത്തേതു പഴയ വിഗ്രഹം ദാരു ശില്പമാണ് ഒരു ബലിബിംബവുമുണ്ട്ശ്രീകോവിലിന്റെമുന്നിലുള്ള ദ്വാരപാലകന്മാര്‍,നമസ്കാര മണ്ഡപത്തിന്റെമച്ചിലുള്ളശിവപാര്‍വതി,അഗ്രമണ്ഡപത്തിന്റെശ്രീ മുഖത്ത്വ്യാളിമുഖം,തെയ്യമുഖങ്ങള്‍,സര്‍പ്പങ്ങള്‍,അഗ്രമണ്ഡപത്തിന്റെമേല്‍ത്തട്ടില്‍നവഗ്രഹങ്ങള്‍ എന്നിവ കാണാനുള്ളതാണ്
വേട്ടക്കൊരുമകന്‍ :- വേടരൂപിയായ ശിവന്‍ വേടനാരീരൂപം പൂണ്ട പാര്‍വതിയെ പുന്നര്ന്നപ്പോള്‍ഉണ്ടായ മകനത്രേ വേട്ടക്കൊരുമകന്‍ .പയറ്റ് പഠിച്ച വേട്ടക്കൊരുമകനെ ദേവന്മാര്‍ പോലും പേടിച്ചിരുന്നു ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവന്‍ വേട്ടക്കൊരുമകനെ ഭൂമിയില്‍ അയച്ചത് .കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദര്‍ശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറ കൂറ ഇല്ലത്തെ ഒരു സ്ത്രീയുമായി വേട്ടക്കൊരുമകന്‍ ബന്ധപ്പെടുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറ കൂറ നായരുടെ കോട്ട കുറബ്രാതിരി വാന്നോര്‍ ക്യ്യടക്കിയിരിക്കുകയായിരുന്നു .കോട്ട തിരിച്ചുകൊടുക്കാന്‍ വേട്ടക്കൊരുമകന്‍ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാന്നോര്‍ സമ്മതിച്ചെങ്കിലും അതിനുമുന്‍പ് വേട്ടക്കൊരുമാകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു വാന്നോര്‍ നിശ്ചയിച്ചു .വേട്ടക്കൊരുമകന്‍ നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകന്‍ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തെരോരായിരത്തി അറന്നുര്‍തേങ്ങ കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമാകന്റെ പ്രഭാവം മനസ്സിലാക്കാന്‍ ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകന്‍ ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വന്നോര്‍ സ്ഥാനം നല്‍കി ബഹുമാനിച്ചു .വേട്ടക്കൊരുമകന്‍ പിന്നീട് നെടിയിരുപ്പു സരൂപത്തില്‍ ചെന്ന് സാമൂതിരിയുടെ പടനായകനായ ക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി .ബാലുശ്ശേരി കോട്ടയില്‍ വെച്ചാന്നു വേട്ടക്കൊരുമകന്‍ ഊര്പഴ്സി ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്കള്‍ ആവുകയും ചെയ്തത്

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)