2012, മാർച്ച് 6, ചൊവ്വാഴ്ച

  ഐവര്‍കുളം കോവില്‍

റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ മൂന്നുപെരിയ റൂട്ടില്‍ ഐവര്‍ കുളം സ്റ്റോപ്പില്‍ നിന്നും അഞ്ചു മിനിറ്റ് നടന്നാല്‍ മതി  
പ്രതിഷ്ഠ സുബ്രമണ്യന്‍  നൂറിലധികം വര്‍ഷം പഴക്കം 

രേഖപ്പെടുത്താത്ത ചരിത്രം 
                            പണ്ട് ഇവിടെഒരു ഇല്ലമുണ്ടായിരുന്നതിന്റെ അവശിഷ്ടമുണ്ടായിരുന്നു. ഒരു പ്രശ്നം വെപ്പിനുശേഷമാന്നു  ക്ഷേത്ര നിര്‍മ്മതി നടന്നത്. പഴനി ആണ്ടവന്റെ പരമ ഭക്തയായിരുന്ന ദേവി ആയിരുന്നു പൂജാരിണി. ഇവര്‍ മുന്‍പ്‌ ധാരാളം പേരെ പഴനിയിലേക്ക് കാല്‍ നടയായി നയിച്ചിരുന്നു. അക്കാലത്ത് ഏപ്പോഴും ഇവിടെ ഭക്തരുടെ തിരക്കായിരുന്നു. അതെ കാലഘട്ടത്തില്‍ തന്നെ പ്രശസ്നനായ ബാലാനന്ദ സ്വാമിയും ഇവിടെയുണ്ടായിരുന്നു.  സ്വാമികള്‍ മഹായോഗിയായിരുന്നു.  വെള്ളിത്തിന്നു മീതെ പത്മാസനത്തില്‍   ഇരുന്നു കൊണ്ട് പുഴ കടന്നിരുന്നു. പൂജകള്‍ ഇപ്പോള്‍ നടത്തുന്നത് പിന്മുറക്കാരനായ ശ്രീ കോവില്‍ ബാലനാന്നു. പഴയ കാലത്തെ പ്രമുഖ നടനായിരുന്ന ശ്രീ ബാലന്‍ കലാസപര്യ ഉപേക്ഷിച്ചാന്നു പൂജാദികള്‍ നടത്തുന്നത്.  
പൂജ രാവിലെ സുബ്രമണ്യ പൂജയും വൈകുന്നേരം ദീപാരാധനയും
  
നവരാത്രിയാന്നു പ്രധാന ആഘോഷം  

ഇത് ഒരു കുടുംബ ക്ഷേത്രമാന്നു  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ