2012, മാർച്ച് 26, തിങ്കളാഴ്‌ച

ശ്രീ ചൊവ്വ ശിവക്ഷേത്രം

ശ്രീ  ചൊവ്വ  ശിവക്ഷേത്രം
റൂട്ട് :-കണ്ണൂര്‍ -തലശ്ശേരി റൂട്ടില്‍ മേലെ ചൊവ്വയില്‍ (കണ്ണൂരില്‍ നിന്നും മൂന്നു കിമി )
വളരെ പഴക്കമുള്ള ശിവ പ്രതിഷ്ഠ കണ്വ  മഹര്‍ഷി നടത്തിയെന്ന് പറയപ്പെടുന്നു   
പണ്ട് കോലത്തിരി രാജാവിന്റെതായിരുന്നു. പിന്നീട് ചിറക്കല്‍ കോവിലകത്തിന്റെതായി മാറി .ശ്രീകോവില്‍,നമസ്കാര മണ്ഡപം, ഉപപ്രതിഷ്ഠകള്‍,കുളംതുടങ്ങിയവയടങ്ങിയതാന്നു ക്ഷേത്രസമുച്ചയം .ഏക ദേശം മൂന്നു ഏക്രയോളം സ്ഥലം വരും 

                                        

.കിഴക്ക് മുഖമായ ശിവനാന്നു പ്രധാന പ്രതിഷ്ഠ. സോപാനത്തിന്നു നാല് പടികള്‍. വ്യളിമുഖം അടിസ്ഥാനമായ ഓവ്. പിരമിഡ് ആകൃതിയുള്ള ഓടിട്ട നമസ്കാര മണ്ടപത്തിനു  നാല് തൂണുകള്‍ .
മുഖ്യ ശ്രീ കോവിലിന്റെ തെക്കായി ഗണപതി പ്രതിഷ്ഠയുണ്ട് .അകത്തെബലിവട്ടത്തില്‍പടിഞ്ഞാറ്മുഖംആയമഹാവിഷ്ണുവിന്റെയും നാഗത്തിന്റെയും ഉപ പ്രതിഷ്ടകളുണ്ട്  

സുബ്രമണ്യന്‍

ഭദ്രകാളി ,അയ്യപ്പന്‍ ,സുബ്രമണ്യന്‍ ,മഹാവിഷ്ണു എന്നീ ഉപ പ്രതിഷ്ഠകള്‍

                                   
 സാധാരണയായി മഹാവിഷ്ണു ഉപപ്രതിഷ്ഠയായി  വരാറില്ല ചുറ്റബലത്തിന്റെ തെക്ക് കിഴക്ക് മുഖംആയഅയ്യപ്പന്‍ . ഇതിനു എട്ടു തൂണുകള്‍ ഉള്ള ഒരു     മണ്ഡപമുണ്ട് 

ദര്‍ശനസമയം   രാവിലെ അഞ്ചമുപ്പത്‌ മുതല്‍ പണ്ട്രണ്ടുവരെവൈകുന്നേരം  അഞ്ചു മുപ്പത്‌ മുതല്‍ എട്ട്  മുപ്പത് വരെ

പ്രധാന വഴിപാടുകള്‍  രുദ്രാഭിഷേകം ,പുഷ്പാഞ്ജലി ,ജലധാ 

ശിവരാത്രി പ്രധാന ഉത്സവം  

തന്ത്രി എടക്കാട് മുല്ലപ്പള്ളി ഇല്ലം  
പാരമ്പര്യ ശാന്തിക്കാര്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ