കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം
റൂട്ട്:- കണ്ണൂരില്‍ നിന്ന് പന്ത്രണ്ട്‌കിമി തെക്ക് കിഴക്ക്. താഴെ ചൊവ്വ- കൂത്ത്പറമ്പ് റോഡില്‍ ചാല കിഴക്കെക്കരയില്‍ നിന്ന് അരകിമി തെക്ക്
പ്രതിഷ്ഠ മാക്കം ഭഗവതി പതിനെട്ടാം നൂറ്റാണ്ട്
പൂജ ദിവസവും വൈകുന്നേരം ആറ് മുതല്‍ ഏഴ് വരെ ദീപാരാധന
മാക്കവും മക്കളും തിറ (ചിത്രങ്ങള്‍ മാതൃഭൂമിയില്‍ നിന്ന് അടിച്ചുമാറ്റിയത് ) |
മാക്കം ഒരു തലയണ മന്ത്രത്തിന്റെ രക്തസാക്ഷി
അതെ രാത്രി പുതിയ വീട്ടിലെ മുത്തശ്ശിക്ക് മാക്കം ഭഗവതിയുടെ ദര്‍ശനം ഉണ്ടായി പുതിയവീട്ടിന്റെ മുറ്റത്തുള്ള ചമ്പക മരത്തിന്റെ അടുത്തുള്ള ശ്രീ കോവിലില്‍ മാക്കം ഭഗവതി കുടികൊള്ളുന്നു എന്ന് വിശ്വാസം
പയ്യന്നൂരിലെ കുഞ്ഞിമംഗലത്തെ കടാങ്കോട്ട് തറവാട്ടിലെ പൊന്നോമനയായിരുന്നു മാക്കം .പന്ത്രണ്ട് ആങ്ങളമാരും ഓമനിച്ചു വളര്‍ത്തിയ മാക്കത്തിന് രണ്ട്കുട്ടികള്‍ ആയതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു .നാത്തൂന്മാര്‍ക്ക് ആര്‍ക്കും കുട്ടികളില്ല .അവര്‍ തലയണ മന്ത്രംതുടങ്ങി .മാക്കത്തെ പരമാവധി ഉപദ്രവിക്കാന്‍ ശ്രമിച്ചു ആദ്യമൊന്നും സഹോദരന്മാര്‍ ഭാര്യമാരുടെ ചൊല്‍പ്പടിക്ക് നിന്നില്ല .ഒരുദിവസം ആങ്ങളമാര്‍ക്കു കോലത്ത് രാജാവിന്റെ ഓല വന്നു ...പടക്ക് ചെല്ലാന്‍ .നാല്‍പത്തിയൊന്നു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചു വന്ന അവര്‍ ഭാര്യമാരുടെ കൂടെ ഒരു ദിവസം ചെലവഴിച്ചതിന്റെ പിറ്റേന്ന് മാക്കത്തെയും കൂട്ടി യാത്രയായി .വഴിയില്‍ വെച്ച് ചാല പുതിയ വീട്ടില്‍ വെള്ളം . കുടിക്കാന്‍ കയറി .നല്ലവളായ ആ വീട്ടമ്മ കുട്ടികള്‍ക്ക് പാല്‍ കൊടുത്തു .തിരിച്ചു വരുമ്പോള്‍ അവിടെ വീണ്ടു കയറാമെന്ന് ആ അമ്മക്ക് മാക്കം വാക്ക് കൊടുത്തു . വീണ്ടും കുറെ നടന്നതിനുശേഷം ആങ്ങളമാര്‍ മാക്കത്തെയും മക്കളെയും തലവെട്ടി
കിണറ്റില്‍ ഇട്ട് കൊന്നു അതാണ് തലയണ മന്ത്രത്തിന്റെ ശക്തി. . അത് കാണാനിടയായ ഒരു മാവിലാനെയും അവര്‍ വധിച്ചു തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. അന്ന് രാത്രി തന്നെ മാക്കംപ്രതികാര ദുര്‍ഗ്ഗയായി അവതരിച്ചു .തറവാട് വീട്ടില്‍തിരിച്ചെത്തിയ പതിനൊന്നു ആങ്ങളമാരെയുംപത്നിമാരെയും ചുട്ടുകൊന്നു വീട് അഗ്നിക്കിരയാക്കി അതെ രാത്രി പുതിയ വീട്ടിലെ മുത്തശ്ശിക്ക് മാക്കം ഭഗവതിയുടെ ദര്‍ശനം ഉണ്ടായി പുതിയവീട്ടിന്റെ മുറ്റത്തുള്ള ചമ്പക മരത്തിന്റെ അടുത്തുള്ള ശ്രീ കോവിലില്‍ മാക്കം ഭഗവതി കുടികൊള്ളുന്നു എന്ന് വിശ്വാസം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ