2012, മാർച്ച് 15, വ്യാഴാഴ്‌ച

കൂവേരി മുച്ചലോട്ടു കാവ്

കൂവേരി മുച്ചലോട്ടു കാവ് 

റൂട്ട് :- തളിപറമ്പില്‍  നിന്നും മണിക്കടവ് റോഡില്‍ പെരുമ്പടവ് വഴി പന്ത്രണ്ട് കിമി 
14kms north east of  Taliparamba via chapparappadavu

പ്രതിഷ്ഠ മുച്ചിലോട്ടു ഭഗവതി 






 ആദിമുച്ചിലോട്ടു കാവുകളില്‍ പ്രസിദ്ധമായ ഒന്ന് 

 മുച്ചിലോട്ട് വാണിയരുടെകുലദൈവമാണ് മുച്ചിലോട്ട് ഭഗവതി .പെരിഞ്ചെല്ലുര്‍   ഗ്രാമത്തില്‍ ജനിച്ച ഒരു ബ്രാമണകന്യക സമുദായത്തില്‍ നിന്നും പുറത്താക്കപ്പെട്ടുഅലഞ്ഞ് തിരിഞ്ഞ് ഒടുവില്‍ കരിവള്ളുര്‍ ശിവക്ഷേത്രത്തിലും രയരമങ്ങലത്ത് ക്ഷേത്രത്തിലും വന്ന് തൊഴുതു മടങ്ങി സ്വയം ഒരുക്കിയ അഗ്നിയില്‍ വിലയം പ്രാപിച്ചു  എന്നാണു ഈ ദേവതയെ കുറിച്ചുള്ള നാട്ടുപഴമ  നിത്യകന്യകയാണെങ്കിലും ഈ ദേവത ഭക്തര്‍ക്ക്‌ മാതാവാണ്    സര്‍വ രോഗ വിനാശകാരിണിയാണ്

ഇരുപതു വര്‍ഷത്തിനു ശേഷം  ഫിബ്രവരി അവസാനവാരം   കൂവേരി     മുച്ചിലോട്ട്കാവില്‍പെരുങ്കളിയാട്ടം തുടങ്ങി

ഫെബ്രു 27ന് വൈകുന്നേരം 3ന് ഐവളപ്പ് മുത്തപ്പന്‍ മടപ്പുരയില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു . 29ന് 7ന് നട തുറന്നു . 3ന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. 6നും 7നും വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്. 


കൂവേരിയിലെ പെരുങ്കളിയാട്ടഭൂമിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് ദര്‍ശനപുണ്യമായി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവര്‍ന്നു.
പെരുങ്കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ അടിച്ചുതെളി തോറ്റം വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നു. വ്രതശുദ്ധിയോടെ വന്ന വാല്യക്കാര്‍ ക്ഷേത്രമുറ്റത്ത് പ്രവേശിച്ച് മണിക്കിണറില്‍നിന്ന് വെള്ളംകോരി അടിച്ചുതെളിച്ച് ശുദ്ധിവരുത്തി. തുടര്‍ന്ന് മുച്ചിലോട്ട് ഭഗവതിക്ക് അണിയറ കെട്ടി. ഇതോടെ ഭഗവതിയുടെ കോലധാരിയായ സുനില്‍ പെരുവണ്ണാന്‍ അണിയറയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഭഗവതിയുടെ തോറ്റം പുറപ്പെട്ടു. വൈകുന്നേരം മൂന്നിന് മംഗലം കുഞ്ഞുങ്ങളെയും തോളിലേറ്റി വാല്യക്കാര്‍ ആചാരക്കാരുടെയും കോമരത്തിന്റെയും സാന്നിധ്യത്തില്‍ തിരുമുറ്റം വലംവെച്ചു.ക്കെട്ട്
 നാലുദിവസമായി നടന്ന പെരുങ്കളിയാട്ടത്തിന് രണ്ടു ലക്ഷത്തോളംപേര്‍ പ്രസാദഊട്ടില്‍ പങ്കുചേര്‍ന്നു. രാത്രി 12ന് തിരുമുടിയെടുത്ത് വെറ്റില ആചാരത്തോടുകൂടി കൂവേരി പെരുങ്കളിയാട്ടം സമാപിച്ചു. ഞായറാഴ്ച രാത്രി എട്ടിന് കരിയിടിക്കലും തുടര്‍ന്ന് കരിഞ്ചാമുണ്ഡിയുടെ പുറപ്പാടും ഉണ്ടായി .



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ