വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം ഉളിക്കല്‍
റൂട്ട് _ ഇരിട്ടി -ഉളിക്കല്‍ റോഡില്‍ വയത്തൂര്‍ ഹൈസ്കൂള്‍ സ്റ്റോപ്പ്
പശ്ചാത്തലം
ശിവന്റെയും പാര്‍വതിയുടെയും സ്വയംഭൂ വിഗ്രഹങ്ങളുള്ള അപൂര്‍വ
ക്ഷേത്രങ്ങളില്‍ ഒന്ന് അജ്ഞാതനായ ഒരു ശിവഭക്തന്‍ രണ്ട്പേര്‍ തന്റെ
ജപമുറിയില്‍ കടന്നതായി കണ്ടു .ഒരക്ഷരം പോലും ഉരിയാടാതെ തിരിച്ചു പോകുന്നതും
കണ്ടു .അവരെപിന്തുടെര്‍ന്നെങ്കിലുംപെട്ടെന്ന്അവരെകാണാതാവുകയും അതിനു പകരം
രണ്ടു ശിലകള്‍ കാണുകയും ചെയ്തു .ദൈവിക സാന്നിധ്യം മനസ്സിലാക്കിയ ആ
ശിവഭക്തന്‍ അവിടെ പണിത ക്ഷേത്രമാന്നിതെന്നു ഐതിഹ്യം
പാശുപതാസ്ത്രലബ്ധിക്കായി തപസ്സ്ചെയ്യുന്ന അര്‍ജുനനെ അനുഗ്രഹിക്കാന്‍
പാര്‍വതീ സമേതനായി കിരാതരൂപത്തില്‍
കുടകിലെ കാലിയാര്‍ മലയില്‍ നിന്നും ഇവിടെ വന്ന ശിവപാര്‍വതിമാര്‍
പയ്യാവൂരിലേക്ക് പോയി എന്ന് സങ്കല്പം .ആദിമൂലസ്ഥാനം കുടകിലായതിനാല്‍ കുടക്
വംശജര്‍ക്ക് ഈ ദേവസ്ഥാനവുമായിബന്ധമുണ്ട് .ഈ
ക്ഷേത്രത്തിന്റെപരമാധികാരികള്‍പണ്ട്കുടകുരാജാക്കന്മാരായിരുന്നു
കര്‍ണാടക അതിര്‍ത്തിക്ക് അടുത്തായതുകൊണ്ട് കൂടുതല്‍ ഭക്തരും കര്‍ണാടകയില്‍ നിന്നാണ്.ഈ ക്ഷേത്രത്തിനു വെളിച്ചപ്പാട് ഉണ്ട്.
മുഖ്യപ്രതിഷ്ഠ കിരാതമൂര്‍ത്തിയായ ശിവന്‍
ദര്‍ശനസമയം രാവിലെ ആറ്മുതല്‍ പന്ത്രണ്ട്‌വരെ
വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ
പ്രധാന വഴിപാടുകള്‍ നിറമാല, വലിയവട്ടളം പ്രഥമന്‍
പ്രധാന വഴിപാടുകള്‍ നിറമാല, വലിയവട്ടളം പ്രഥമന്‍
വിശേഷ ദിവസങ്ങള്‍ ഉത്സവം ധനു ഇരുപത്തിയെട്ടു മുതല്‍ മകരം പന്ത്രണ്ട് വരെ ഊട്ടുല്‍സവം ,മകരം പതിമൂന്നു തെയ്യം
വയത്തൂരപ്പാ ക്ഷമിക്കണം |
ശിവരാത്രി
മേടം പന്ത്രണ്ട് വരെ വിഷുമഹോല്‍സവം ,കര്‍ക്കടകത്തില്‍ നിറ , പുത്തരി
മണ്ഡലകാലം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ