2012 മാർച്ച് 8, വ്യാഴാഴ്‌ച

മരംമുറിയന്‍ചാത്തോത്ത് ശ്രീ വയനാട്ടുകുലവന്‍ ക്ഷേത്രം

മരംമുറിയന്‍ചാത്തോത്ത് ശ്രീ വയനാട്ടുകുലവന്‍ ക്ഷേത്രം

റൂട്ട്:- ചക്കരക്കല്‍-പെരളശ്ശേരി റൂട്ടില്‍ വെള്ളച്ചാല്‍ സ്റ്റോപ്പ്‌. മക്രേരി റൂട്ടില്‍ അഞ്ച്മിനുട്ട് നടക്കുക ഇടത്തോട്ടുള്ള     റോഡില്‍ക്കൂടി പത്ത് മിനുട്ട് നടക്കുക 
പ്രതിഷ്ഠ  വയനാട്ടുകുലവന്‍  നാന്നൂറ് കൊല്ലത്തെ പഴക്കം 
കൂറുംബഭഗവതീ സ്ഥാനം   രണ്ടായിരം കൊല്ലത്തെ പഴക്കം ഭാരവാഹികള്‍ പറയുന്നു 
കൂറുംബ ഭഗവതിക്ക് നിത്യ പൂജയുണ്ട് 
poorththiyalla 

2012 മാർച്ച് 7, ബുധനാഴ്‌ച

കല്ലിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

 


റൂട്ട്:-  ഇരിക്കൂറില്‍നിന്നും ബ്ലാത്തൂര്‍റൂട്ടില്‍ കല്ലിയാട് യു .പി സ്കൂള്‍ 
സ്റ്റോപ്പില്‍ നിന്നും അര കിമി 

പ്രതിഷ്ഠ  മുച്ചിലോട്ട്ഭഗവതി





 പൂജ സംക്രമ ദിവസങ്ങളിലും,വിശേഷ ദിവസങ്ങളിലും നിവേദ്യ പൂജ 

ഉത്സവം മകരം പതിനേഴ്‌ മുതല്‍ ഇരുപത്‌വരെ തെയ്യം  

2012 മാർച്ച് 6, ചൊവ്വാഴ്ച

  ഐവര്‍കുളം കോവില്‍

റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ മൂന്നുപെരിയ റൂട്ടില്‍ ഐവര്‍ കുളം സ്റ്റോപ്പില്‍ നിന്നും അഞ്ചു മിനിറ്റ് നടന്നാല്‍ മതി  
പ്രതിഷ്ഠ സുബ്രമണ്യന്‍  നൂറിലധികം വര്‍ഷം പഴക്കം 

രേഖപ്പെടുത്താത്ത ചരിത്രം 
                            പണ്ട് ഇവിടെഒരു ഇല്ലമുണ്ടായിരുന്നതിന്റെ അവശിഷ്ടമുണ്ടായിരുന്നു. ഒരു പ്രശ്നം വെപ്പിനുശേഷമാന്നു  ക്ഷേത്ര നിര്‍മ്മതി നടന്നത്. പഴനി ആണ്ടവന്റെ പരമ ഭക്തയായിരുന്ന ദേവി ആയിരുന്നു പൂജാരിണി. ഇവര്‍ മുന്‍പ്‌ ധാരാളം പേരെ പഴനിയിലേക്ക് കാല്‍ നടയായി നയിച്ചിരുന്നു. അക്കാലത്ത് ഏപ്പോഴും ഇവിടെ ഭക്തരുടെ തിരക്കായിരുന്നു. അതെ കാലഘട്ടത്തില്‍ തന്നെ പ്രശസ്നനായ ബാലാനന്ദ സ്വാമിയും ഇവിടെയുണ്ടായിരുന്നു.  സ്വാമികള്‍ മഹായോഗിയായിരുന്നു.  വെള്ളിത്തിന്നു മീതെ പത്മാസനത്തില്‍   ഇരുന്നു കൊണ്ട് പുഴ കടന്നിരുന്നു. പൂജകള്‍ ഇപ്പോള്‍ നടത്തുന്നത് പിന്മുറക്കാരനായ ശ്രീ കോവില്‍ ബാലനാന്നു. പഴയ കാലത്തെ പ്രമുഖ നടനായിരുന്ന ശ്രീ ബാലന്‍ കലാസപര്യ ഉപേക്ഷിച്ചാന്നു പൂജാദികള്‍ നടത്തുന്നത്.  
പൂജ രാവിലെ സുബ്രമണ്യ പൂജയും വൈകുന്നേരം ദീപാരാധനയും
  
നവരാത്രിയാന്നു പ്രധാന ആഘോഷം  

ഇത് ഒരു കുടുംബ ക്ഷേത്രമാന്നു  

വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം ഉളിക്കല്‍

വയത്തൂര്‍ കാലിയാര്‍  ക്ഷേത്രം ഉളിക്കല്‍
റൂട്ട് _ ഇരിട്ടി -ഉളിക്കല്‍ റോഡില്‍ വയത്തൂര്‍ ഹൈസ്കൂള്‍ സ്റ്റോപ്പ്‌ 

പശ്ചാത്തലം ശിവന്റെയും പാര്‍വതിയുടെയും സ്വയംഭൂ വിഗ്രഹങ്ങളുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്ന് അജ്ഞാതനായ ഒരു ശിവഭക്തന്‍ രണ്ട്പേര്‍ തന്റെ ജപമുറിയില്‍ കടന്നതായി കണ്ടു .ഒരക്ഷരം പോലും ഉരിയാടാതെ തിരിച്ചു പോകുന്നതും കണ്ടു .അവരെപിന്തുടെര്‍ന്നെങ്കിലുംപെട്ടെന്ന്അവരെകാണാതാവുകയും അതിനു പകരം രണ്ടു ശിലകള്‍ കാണുകയും ചെയ്തു .ദൈവിക സാന്നിധ്യം മനസ്സിലാക്കിയ ആ ശിവഭക്തന്‍ അവിടെ പണിത ക്ഷേത്രമാന്നിതെന്നു ഐതിഹ്യം പാശുപതാസ്ത്രലബ്ധിക്കായി  തപസ്സ്ചെയ്യുന്ന അര്‍ജുനനെ അനുഗ്രഹിക്കാന്‍ പാര്‍വതീ സമേതനായി കിരാതരൂപത്തില്‍  കുടകിലെ കാലിയാര്‍ മലയില്‍ നിന്നും ഇവിടെ വന്ന ശിവപാര്‍വതിമാര്‍ പയ്യാവൂരിലേക്ക് പോയി എന്ന് സങ്കല്പം .ആദിമൂലസ്ഥാനം കുടകിലായതിനാല്‍ കുടക് വംശജര്‍ക്ക് ഈ ദേവസ്ഥാനവുമായിബന്ധമുണ്ട് .ഈ ക്ഷേത്രത്തിന്റെപരമാധികാരികള്‍പണ്ട്കുടകുരാജാക്കന്മാരായിരുന്നു

 കര്‍ണാടക അതിര്‍ത്തിക്ക് അടുത്തായതുകൊണ്ട് കൂടുതല്‍ ഭക്തരും കര്‍ണാടകയില്‍ നിന്നാണ്.ഈ ക്ഷേത്രത്തിനു വെളിച്ചപ്പാട് ഉണ്ട്.
മുഖ്യപ്രതിഷ്ഠ കിരാതമൂര്‍ത്തിയായ ശിവന്‍ 
ദര്‍ശനസമയം രാവിലെ ആറ്മുതല്‍ പന്ത്രണ്ട്‌വരെ 
വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ 

പ്രധാന വഴിപാടുകള്‍ നിറമാല, വലിയവട്ടളം   പ്രഥമന്‍
വിശേഷ ദിവസങ്ങള്‍ ഉത്സവം ധനു ഇരുപത്തിയെട്ടു മുതല്‍ മകരം പന്ത്രണ്ട്‌ വരെ ഊട്ടുല്‍സവം ,മകരം പതിമൂന്നു തെയ്യം
വയത്തൂരപ്പാ ക്ഷമിക്കണം
 ശിവരാത്രി
മേടം പന്ത്രണ്ട്‌ വരെ വിഷുമഹോല്‍സവം ,കര്‍ക്കടകത്തില്‍ നിറ , പുത്തരി
മണ്ഡലകാലം 

2012 മാർച്ച് 5, തിങ്കളാഴ്‌ച

മക്രേരി അമ്പലം


മക്രേരി അമ്പലം  
റൂട്ട് :-കണ്ണൂരില്‍ നിന്നും പതിനെട്ട്കിമി തെക്കുകിഴക്ക്‌ ഓടക്കടവ് റോഡില്‍ (ചക്കരക്കല്‍ -മൂന്നു പെരിയ റൂട്ടില്‍ വെളച്ചാല്‍ സ്റ്റോപ്പില്‍നിന്നും രണ്ടു കിമി അകലെ )

 പെരളശ്ശേരിയില്‍ വിഗ്രഹവുമായി താമസിച്ചെത്തിയ  ഹനുമാനെ ആശ്വസിപ്പിക്കാന്‍   പറ്റിയ സ്ഥലത്ത് പ്രതിഷ്ഠ നടത്താന്‍ ശ്രീരാമന്‍ ഉപദേശിച്ചു .ഹനുമാന്റെ സാന്നിധ്യം എന്നും അവിടെ ഉണ്ടാകുമെന്നും രാമന്‍ പറഞ്ഞു. മര്‍ക്കടന്‍ പ്രതിഷ്ഠ നടത്തിയതുകൊണ്ട് മാര്‍ക്കടശ്ശേരി എന്ന് ആ സ്ഥലത്തിനു പേര്‍ കിട്ടി . മര്‍ക്കടശ്ശേരി  കാലക്രമേണ മക്രേരി ആയി മാറി.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടത്തിന്റെ  ബാക്കിയാണ് ഇപ്പോള്‍ കാണാനുള്ളത്  
  ഹനുമാന്‍  വാല്‍  കൊണ്ട്ടിച്ചുണ്ടായതാണ്  ചിറ എന്നാണു സങ്കല്‍പ്പം 

സുബ്രമണ്യനാണ്  പ്രധാന പ്രതിഷ്ഠ 
 മഹാവിഷ്ണുവിന്റെ മൂന്നു പ്രതിഷ്ഠകള്‍. 

പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം ഭക്തര്‍ക്ക്‌ ഇപ്പോഴും അനുഭവപ്പെടുന്നു 

മുഖ്യ വഴിപാടുകള്‍ അവല്‍ നിവേദ്യം ,ശര്‍ക്കരപ്പായസം 
ക്ഷേത്രത്തിനു ഹനുമല്‍ ഭക്തനായ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സമര്‍പ്പണം    
 ദര്‍ശനസമയം രാവിലെ  അഞ്ച്മുപ്പത് മുതല്‍ പത്ത് വരെ വൈകുന്നേരം അഞ്ച് മുപ്പത്‌മുതല്‍ എട്ട് മുപ്പത്‌ വരെ 



 മകരത്തിലെ തൈപ്പൂയമാണ് പ്രധാന ആഘോഷം 

ഒരുകാലത്ത് ചുമരുകള്‍ കൊത്ത് പണികളാലും  ചിത്രങ്ങളാലും സമ്പന്നമായിരുന്നു 



 



 

2012 ഫെബ്രുവരി 28, ചൊവ്വാഴ്ച

കൊടോളിപ്പുറം മുച്ചിലോട്ട്ഭഗവതീക്ഷേത്രം

കൊടോളിപ്പുറം  മുച്ചിലോട്ട്ഭഗവതീക്ഷേത്രം 

റൂട്ട്:- കണ്ണൂര്‍-ഇരിക്കൂര്‍ റൂട്ടിലുള്ള കൊടോളിപ്പുറം ബസ്‌സ്റ്റോപ്പില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ കിഴക്ക്


  പ്രതിഷ്ഠ മുച്ചിലോട്ട് ഭഗവതി  (പതിനെട്ടാം നൂറ്റാണ്ട്‌) 

വിശേഷ ദിവസങ്ങള്‍ സംക്രമ ദിവസങ്ങള്‍ ,മീനത്തിലെ പുത്തരി,മണ്ഡലകാലം 


പട്ടാനൂര്‍: കൊടോളിപ്രം മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ കളിയാട്ടം മാര്‍ച്ച് ഒന്നിനു തുടങ്ങി മൂന്നിന് സമാപിക്കും. പുള്ളൂര്‍കാളി, കണ്ണങ്ങാട്ടുഭഗവതി, നരമ്പില്‍ ഭഗവതി, വിഷ്ണുമൂര്‍ത്തി എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടും. മാര്‍ച്ച് മൂന്നിന് രണ്ടു മണിക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരല്‍ ചടങ്ങ് നടക്കും. രാത്രി ആറാട്ടോടെ ഉത്സവം സമാപിക്കും. ഉത്സവ ദിനങ്ങളില്‍ അന്നദാനം ഉണ്ടാവും.         






2012 ഫെബ്രുവരി 22, ബുധനാഴ്‌ച

മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രം

Posted on: 22 Feb 2012





മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രംഅഴിക്കോട്


അഴീക്കോട്: പുലര്‍ച്ചെ തെങ്ങുകയറുന്ന ബപ്പിരിയന്റെ പ്രകടനം കാണാനെത്തിയത് വന്‍ജനാവലി. മീന്‍കുന്ന് മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രത്തിലെ ബപ്പിരിയന്‍ തെയ്യത്തെ കാണാന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ജനം എത്തിയത്. ഗോവിന്ദ വിളികള്‍ക്കിടയില്‍ ക്ഷേത്ര പറമ്പിലൂടെ ഓടിയ തെയ്യം ഓരൊ തെങ്ങും നോക്കി ഭക്തജനങ്ങളെ കൂടെ ഓടിച്ചു. ജനം ചൂട്ടും കത്തിച്ച് കൂടെ ഓടിയത് ബപ്പിരിയന് ആവേശം പകര്‍ന്നു. വാദ്യക്കാരുടെ മേളവും മുറുകി. ഒടുവില്‍ ഉയരം കുറഞ്ഞ തെങ്ങ് നോക്കി കയറി തേങ്ങയിട്ടശേഷം ബപ്പിരിയന്‍ ഇറങ്ങി. ക്ഷേത്രമുറ്റത്തെത്തി ചുറ്റും കൂടിനിന്നവര്‍ക്ക് അനുഗ്രഹമേകി. സീതാന്വേഷണം നടത്തുന്ന ഹനുമാന്റെ പ്രതിരൂപമാണ് ഈ തിറ. അണ്ടല്ലൂരിലും കാനത്തൂരിലും ബപ്പിരിയന്‍ കെട്ടിയാടാറുണ്ട്. പക്ഷെ അവിടയെങ്ങും തെങ്ങ്കയറ്റമില്ല.