2012, ഫെബ്രുവരി 22, ബുധനാഴ്‌ച

മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രം

Posted on: 22 Feb 2012





മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രംഅഴിക്കോട്


അഴീക്കോട്: പുലര്‍ച്ചെ തെങ്ങുകയറുന്ന ബപ്പിരിയന്റെ പ്രകടനം കാണാനെത്തിയത് വന്‍ജനാവലി. മീന്‍കുന്ന് മുച്ചിരിയന്‍ വയനാട്ടുകുലവന്‍ ക്ഷേത്രത്തിലെ ബപ്പിരിയന്‍ തെയ്യത്തെ കാണാന്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ജനം എത്തിയത്. ഗോവിന്ദ വിളികള്‍ക്കിടയില്‍ ക്ഷേത്ര പറമ്പിലൂടെ ഓടിയ തെയ്യം ഓരൊ തെങ്ങും നോക്കി ഭക്തജനങ്ങളെ കൂടെ ഓടിച്ചു. ജനം ചൂട്ടും കത്തിച്ച് കൂടെ ഓടിയത് ബപ്പിരിയന് ആവേശം പകര്‍ന്നു. വാദ്യക്കാരുടെ മേളവും മുറുകി. ഒടുവില്‍ ഉയരം കുറഞ്ഞ തെങ്ങ് നോക്കി കയറി തേങ്ങയിട്ടശേഷം ബപ്പിരിയന്‍ ഇറങ്ങി. ക്ഷേത്രമുറ്റത്തെത്തി ചുറ്റും കൂടിനിന്നവര്‍ക്ക് അനുഗ്രഹമേകി. സീതാന്വേഷണം നടത്തുന്ന ഹനുമാന്റെ പ്രതിരൂപമാണ് ഈ തിറ. അണ്ടല്ലൂരിലും കാനത്തൂരിലും ബപ്പിരിയന്‍ കെട്ടിയാടാറുണ്ട്. പക്ഷെ അവിടയെങ്ങും തെങ്ങ്കയറ്റമില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ