അക്ലിയത്ത് ശിവക്ഷേത്രം
റൂട്ട്:- കണ്ണൂരില്‍ നിന്നും എട്ടു കിമി വടക്ക് വാന്‍ കുളത്ത് വയല്‍ ജങ്ങ്ഷന്‍ (കണ്ണൂര്‍ അഴിക്കല്‍ ഫെറി റോഡ് )
പതിനൊന്നാം നൂറ്റാണ്ടില്‍ തുടക്കം
പശ്ചാത്തലം കേനോത്ത് ഗുരുക്കളും ഒരു നമ്പൂതിരിയും കൂടി വയത്തൂര്‍ കാളിയാര്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാന്‍പോയി
മടങ്ങി വരുമ്പോള്‍ ഒരു ചെറിയ കിളി ഗുരുക്കളുടെ തൊപ്പിക്കുടയില്‍ കയറിപ്പറ്റി ആ കിളി ഗുരുക്കളുടെ കൂടെ കേനോത്തുള്ള വീട്ടിലെത്തി
കുട ഇറയത്ത് വെച്ചപ്പോള്‍ കിളി ഒരു ഇലഞ്ഞി മരത്തില്‍ ചെന്നിരുന്നു വിചിത്രമായ രീതിയില്‍ ചിലക്കാന്‍ തുടങ്ങി കുട എടുത്തുമാറ്റാന്‍ പലതവണ ശ്രമിച്ചിട്ടും പൊക്കാന്‍ കഴിഞ്ഞില്ല
കിളിയുടെ നിറുത്താതെയുള്ള കരച്ചിലും കുട പൊക്കാന്‍കഴിയാത്തതും തമ്മില്‍ ബന്ധമുണ്ടെന്നും ഏതോ ഒരു ശക്തിയുടെ പ്രഭാവം കാരണ മായിരിക്കുമെന്നും കരുതി ഒരു പ്രശ്നം വെച്ചുനോക്കിയപ്പോള്‍
വയത്തൂര്‍ കാളിയാര്‍ തന്റെ കൂടെവന്നിരുന്നു എന്നും മനസ്സിലായി തന്റെ കളരിയില്‍ കുടംബ പര ദേവതകളുടെ
സമീപത്തായി കാളിയാരെയും പ്രതിഷ്ഠിച്ചു
ഗുരുക്കളും നബൂതിരിയുംമറ്റുള്ളവരുടെ സഹായത്തോടെ ഒരു ക്ഷേത്രം നിര്‍മ്മിചു
കിരാതമൂര്‍ത്തിയാണ് പ്രധാന പ്രതിഷ്ഠ
കളരി ഭഗവതി ,അയ്യപ്പന്‍ ,ഗണപതി എന്നീ പ്രതിഷ്ഠ കളുംകൂടിയുണ്ട്
വഴിപാടുകള്‍ പുഷ്പാഞ്ജലി,ധാര, വെള്ളനിവേദ്യം നെയ്യ് അമൃത്,മൃത്യജ്ഞയ ഹോമം, കറുകഹോമം
മകരത്തില്‍ മൂന്നു ദിവസം ആരാധന ഉത്സവം
ഉത്സവസമയത്തു നെയ്യ് അഭിഷേകമാണ് പ്രധാന വഴിപാട് അര്‍ജുനനുമായുള്ള യുദ്ധ സമയത്ത്ള്ള
ക്ഷീണം മാറ്റിയതാണത്(നായന്മാരുടെ അവകാശമാണ് നെയ്യ് )
കിരാതാര്‍ജുനവിജയത്തെ അടിസ്ഥാനമാക്കി അര്‍ജുനന്‍ പാശുപതാസ്ത്രം നേടുന്നത് വരെയുള്ള രംഗങ്ങള്‍ ഭംഗിയായി കൊത്തി വെച്ചിട്ടുണ്ട്
മകരം പതിമൂന്നിനു അക്ക്ളിയത്തപ്പനും പുതിയ കാവ് ഭഗവതിയും തമ്മിലുള്ള കൂടികാഴ്ചയും പ്രധാനപ്പെട്ടതാണ് വടക്ക് ഭാഗത്ത് വലിയ കുളവും നെയ്യ് അമൃതിനു വേറെ കെട്ടിടവും ഉണ്ട്