2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി

ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി 
റൂട്ട് :-കണ്ണൂര്‍ മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്‌ ഓഫീസ്സ്റ്റോപ്പ്‌  അപ്പക്കടവ് റോഡില്‍കൂടി ഒന്നര കിമി നടന്നു ഇടത്ത് വശത്തുള്ള റോഡില്‍ കൂടി നാനൂറ്‌ മീറ്റര്‍  നടക്കുക



തമ്പുരാട്ടി 




പ്രതിഷ്ഠ ശ്രീ പോര്‍ക്കിലീമായ  (പതിനെട്ടാം നൂറ്റാണ്ട്)

പ്രധാന ദിവസങ്ങള്‍   മീനത്തിലെ പൂരം  ,വിഷു ,തുലാം പത്ത് ,ഉത്സവ ദിവസങ്ങള്‍  

ഉത്സവ ദിവസങ്ങള്‍ കുംഭം നാല് ,അഞ്ച് തിരുവുത്സവം 
ഒരു പത്ര വാര്‍ത്ത  

കൂടാളി: ചെറു കൊട്ടാരം ക്ഷേത്രത്തില്‍ 2013-ലെ കളിയാട്ട മഹോത്സവത്തിന് February16 നു ഉച്ചക്ക് തുടക്കമായി. ക്ഷേത്രത്തിലെ കോട്ടത്തില്‍ (ശ്രീകോവില്‍) നടന്ന ഗണപതി ഹോമത്തോടെ ആണ് ഈ വര്‍ഷത്തെ ഉത്സവത്തിനു തുടക്കം കുറിച്ചത്.

വൈകിട്ട് 7.30 നു ചെണ്ട മേളത്തോടു കൂടി തെയ്യ കോലങ്ങള്‍ കെട്ടി ആടുന്ന ചടങ്ങിനും തുടക്കമായി. 6 ചെണ്ടകള്‍, 1 ഇലത്താളം, 2 നാദസ്വരം എന്നിവ ചെണ്ട മേളത്തിന് കൊഴുപ്പേകാന്‍ ഉണ്ടായിരുന്നു. തുടര്‍ന്നു പരുത്തി വീരന്‍, പുതിയ ഭഗവതി, ശീവോര്‍ക്കലി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയ തെയ്യങ്ങളുടെ തോററങ്ങളും കെട്ടിയാടി. 17 രാത്രിയും 18 പകലും ആണ് തെയ്യ കോലങ്ങള്‍ കെട്ടിയാടിയത് . പരുത്തി വീരന്‍, ഭൂതം, ഗുളികന്‍, പുതിയ ഭഗവതി, ശീവോര്‍ക്കളി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയവയാണ് ഇവിടെ കെട്ടിയാടിയ    തെയ്യ കോലങ്ങള്‍
പരുത്തിവീരന്‍ 

 ഭുതം 

ഗുളികന്‍ 

പുതിയ ഭഗവതി 

2013, ഫെബ്രുവരി 27, ബുധനാഴ്‌ച

പുതിയ മുണ്ടയാട് വീട്ടില്‍ ഭഗവതിക്ഷേത്രം പൂതപ്പാറ അഴിക്കോട്

പുതിയ മുണ്ടയാട് വീട്ടില്‍ ഭഗവതിക്ഷേത്രം പൂതപ്പാറ അഴിക്കോട് 

റൂട്ട്:- കണ്ണൂര്‍ അഴിക്കോട് റൂട്ടില്‍ കടപ്പുറം റോഡ്‌ സ്റ്റോപ്പ്‌ പൂതപ്പാറ   ഒരു മിനുട്ട് നടക്കാനുണ്ട് 



പ്രതിഷ്ഠ വിഷ്ണുമൂര്‍ത്തി , രക്തേശ്വരി
ദീപാരാധനയുണ്ട്  ,സംക്രമപൂജയും
ഉത്സവം ഏപ്രില്‍ പന്ത്രണ്ട്,പതിമൂന്നു 
 കെട്ടിയാടുന്ന തിറകള്‍ ഉച്ചിട്ട, ഭൈരവന്‍, ചാമുണ്ടി, ഗുളികന്‍, രക്തേശ്വരി 
വിവരം നല്‍കിയത് പുതിയ മുണ്ടയാടുവീട്ടില്‍മീനാക്ഷിയമ്മ.  അവരുടെ കുടുംബക്ഷേത്രം . ഇരുനൂറ്‌ വര്‍ഷങ്ങള്‍ പഴക്കം.  നവീകരിച്ചിട്ട് മൂന്നു വര്‍ഷങ്ങള്‍ .  

വടക്കയില്‍ ശ്രീഭഗവതി ക്ഷേത്രം പള്ളിക്കുന്ന്

വടക്കയില്‍ ശ്രീഭഗവതി ക്ഷേത്രം പള്ളിക്കുന്ന് 
റൂട്ട് :-കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് റൂട്ടില്‍ 5കിമി പള്ളിക്കുന്ന് വനിതാ കോളേജ് സ്റ്റോപ്പ്‌ പള്ളിക്കുന്ന് റോഡില്‍ കൂടി അഞ്ച് മിനുട്ട് നടക്കാനുണ്ട്


ആദിശങ്കരന്‍ പ്രതിഷ്ടിച്ചത് എന്ന് സങ്കല്പം 
തകര്‍ന്നടിഞ്ഞ ഒരു ക്ഷേത്രത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ കാണാനുണ്ട് 
15  വര്‍ഷം മുന്‍പ്‌  ബാലാലയ പ്രതിഷ്ഠ നടന്നു 
ഭഗവതി,മൂകാംബിക, സരസ്വതി, മഹാലക്ഷ്മി എന്നീ സങ്കല്‍പ്പങ്ങള്‍ 
നിത്യവും ദീപാരാധന ഉണ്ട് 
പ്രേമദാസന്‍ ക്ഷേത്ര കാര്യങ്ങള്‍ നോക്കുന്നു 
നാഗസ്ഥാനം 

2013, ഫെബ്രുവരി 13, ബുധനാഴ്‌ച

ഇരിവേരി ശ്രീ പുലിദൈവ ക്ഷേത്രം

ഇരിവേരി ശ്രീ പുലിദൈവ ക്ഷേത്രം 
റൂട്ട്:- കണ്ണൂര്‍ എച്ചക്കരക്കല്ല് വെള്ളച്ചാല്‍ റൂട്ടില്‍ പാനേരിച്ചാല്‍ സ്റ്റോപ്പ്‌ ഇവിടെ നിന്നും ഒരു കിമി 
ഇരിവേരിക്കുന്നു ശ്രീ കൈലാസം എന്നറിയപ്പെടുന്ന പുലിദൈവ പ്രതിഷ്ഠയുള്ള ക്ഷേത്രം 
ഐതിഹ്യം പണ്ട് ശിവ പാര്‍വതിമാര്‍ കിരാത രൂപത്തില്‍ കഴിഞ്ഞിരുന്ന കാലത്ത് പുലി രൂപമെടുത്തപ്പോള്‍  5 
പുലിഞ്ഞുക്കുങ്ങള്‍ ഉണ്ടായി ഐവര്‍ പുലി മക്കളും (കണ്ടപ്പുലി ,മാരപ്പുലി ,പുലിമാരുതന്‍ ,കാളപ്പുലി ,പുലിയൂര്‍ കണ്ണന്‍ ) പുലിയൂര്‍ കാളി എന്ന പുലിമകളും ഓടിക്കളിച്ചിരുന്ന സ്ഥലമാണിത്.പുള്ളി കരിങ്കാളി (ശ്രീ പാര്‍വതി) ഗര്‍ഭിണി ആയിരുന്നപ്പോള്‍ മാംസം കൊടുക്കാന്‍ വേണ്ടി പുലിക്കണ്ടന്‍ (ശിവന്‍)കുറുംബ്രാതിരി വാണൊരുടെ ആല തകര്‍ത്തു പശുക്കളെ കൊന്നു .പുലികളുടെ വിദ്യ ആണെന്ന് മനസ്സിലാക്കിയ വാണോര്‍ പുലികളെ കൊല്ലാന്‍ കരിന്തിരി നായരെ ഏല്‍പ്പിച്ചു .ആ നായരെ പുലിക്കണ്ടന്‍    കൊന്നു .പുലികളുടെ രഹസ്യം മനസ്സിലാക്കിയ വാനോര്‍ പുലി ദൈവങ്ങള്‍ക്ക് സ്ഥാനം നല്‍കി ആദരിച്ചു  5 ഏക്ര വിസ്തൃതിയുള്ള കാട്ടിനകത്താണ് ക്ഷേത്രം 
വഴിപാടുകള്‍ 


ഉത്സവം മകരം 28,29,30,കുംഭം 1(ഫെബ്രുവരി 10,11,12,13)

കുളത്തില്‍ നിന്നും ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടുകള്‍ 

പുലി മുത്തശ്ശി തെയ്യം 

പുലി മുത്തശ്ശനും മുത്തശ്ശിയും 


ഗണപതിയാര്‍ ,കരിന്തിരി ക്കണ്ണനും അപ്പക്കള്ളനും ,കാളപുലിയന്‍ ,പുല്ലൂര്‍ കാളി ,പുല്ലൂര്‍ കണ്ണന്‍ ,  പുലി കണ്ണന്‍  തുടങ്ങിയ തെയ്യങ്ങള്‍ 



ശ്രീ ചിമ്മിണിയന്‍ കാവ് ദേവസന്നിധാനം താഴെചൊവ്വ 
റൂട്ട്:- കണ്ണൂരില്‍ നിന്നും 6 കിമി  അകലെ താഴെ ചൊവ്വയില്‍ കട്ട്‌ റോഡ്‌ വഴി 7 മിനുട്ട് നടക്കാനുണ്ട്
പ്രതിഷ്ഠകള്‍ ഗുരു, ദേവി ,കാരണവര്‍ (നൂറ് വര്‍ഷങ്ങള്‍ക്ക്  മുന്‍പ് )

ഗുളികന്‍  ഏള്ളടത്ത് ഭഗവതി ,ധര്‍മ്മ ദൈവം ,അങ്കക്കാരന്‍ ,ബപ്പൂരാന്‍ ,മലക്കാരി, നാഗകന്നി ,ഘണ്ടാകര്‍ണന്‍ എന്നീ തെയ്യങ്ങള്‍ 

അങ്കക്കാരന്‍ 

തിറ ഉത്സവം ഫെബ്രുവരി 9,10,11 തീയ്യതികളില്‍ 
ബപ്പൂരാന്‍ 

അങ്കക്കാരനും ബപ്പൂരാനും 
ഘണ്ടാകര്‍ണന്‍ 
നാഗകന്നി  
കരിങ്കല്ലില്‍ പണിയുന്ന പുതിയ ശ്രീകോവിലിന്റെ പണി ചുമര്‍ വരെ പൂര്‍ത്തിയായി 
വിപി പ്രകാശ് ചെയര്‍മാനും സിപി ബാലന്‍ കാരണവരും ആയ ട്രസ്റ്റ്‌ ആണ് 
ശ്രീ ചിമ്മിണിയന്‍ കാവ് ദേവസന്നിധാനം  ഭരണ കാര്യങ്ങള്‍ നോക്കി നടത്തുന്നത് 

2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

ശ്രീ അരയാല്കീഴില്‍ മുത്തപ്പന്‍ ക്ഷേത്രം പാളയം അഞ്ചരക്കണ്ടി

ശ്രീ അരയാല്കീഴില്‍ മുത്തപ്പന്‍ ക്ഷേത്രം പാളയം അഞ്ചരക്കണ്ടി  

റൂട്ട്:- കണ്ണൂരില്‍ നിന്നും 16 കിമി കിഴക്ക് അഞ്ചരക്കണ്ടിയില്‍ നിന്നും 1.5 കിമി അകലെ പാളയത്ത് (പാലം സ്റ്റോപ്പ്‌ വഴി)
പ്രതിഷ്ഠ മുത്തപ്പന്‍ (ഇരുപതാം നൂറ്റാണ്ട് )
ദിവസവും ദീപാരാധന (6-8 pm )
സംക്രമ പൂജ
 ഉത്സവം ഫെബ്രുവരി 20,21,22
പ്രതിഷ്ഠ കഴിഞ്ഞു 15 കൊല്ലങ്ങളായി  

കടുംബേരി ശ്രീ മുത്തപ്പന്‍ മടപ്പുര അഞ്ചരക്കണ്ടി

കടുംബേരി ശ്രീ മുത്തപ്പന്‍ മടപ്പുര പാളയം അഞ്ചരക്കണ്ടി 
ഉത്സവം         (ഫെബ്രുവരി 8,9,10)
റൂട്ട് :-അഞ്ചരക്കണ്ടിയില്‍നിന്നു 1.5കിമി  അകലെ പാളയത്ത് (പാലം സ്റ്റോപ്പ്‌ വഴി )

കുടിവീരന്‍ തെയ്യം (10-2-13)
നീലക്കരിങ്കാളി ,ഗുളികന്‍ ,ഗുരുനാഥന്‍ ,കുടിവീരന്‍, മുത്തപ്പന്‍ തിരുവപ്പന്‍ എന്നീ തെയ്യങ്ങള്‍ 





ഗുരു സ്ഥാനം 
കുടുംബ ക്ഷേത്രം  പുന- പ്രതിഷ്ഠ കഴിഞ്ഞു 30 കൊല്ലങ്ങളായി 
ഗുളികന്‍ തെയ്യം 
നേര്‍ച്ച തെയ്യങ്ങള്‍ അണിയറയില്‍ 

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

മന്നപ്പന്‍ കൂടാളി താഴത്ത് വീട്ടില്‍ വന്നപ്പോള്‍


ശ്രീ കേളംബേത്ത്   മുണ്ടോങ്കാവ് ക്ഷേത്രം കൂടാളി 
മന്നപ്പന്‍ കൂടാളി  താഴത്ത് വീട്ടില്‍ വന്നപ്പോള്‍ 
മുണ്ടോങ്കാവ്  
റൂട്ട്:- കണ്ണൂര്‍-ഇരിക്കൂര്‍ /മട്ടന്നൂര്‍ റൂട്ടില്‍ കൂടാളി ആസ്പത്രി സ്റ്റോപ്പ്‌ .കൂടാളി താറ്റിയോട് റോഡില്‍കൂടി രണ്ട് കി.മി നടന്നാല്‍ മതി
മന്നപ്പന്‍   ...കതിവന്നൂര്‍വീരനായി മാറി 
മേത്തിളിയില്ലത്തെ ചക്കിയമ്മക്ക്ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മന്നപ്പന്‍ ആയുധവിദ്യകളെല്ലാം നന്നായി വശത്തക്കിയെങ്കിലും കൂട്ടുകാരുമായി ചുറ്റിയടിച്ചു നടന്ന് പിതാവിന്റെ വെറുപ്പിനു പാത്രമായി .ഒരു ദിവസം പിതാവ് മകന്റെ വില്ല്   ഒടിച്ചു കളഞ്ഞു. മന്നപ്പന്‍ കൂട്ടുകാരുമായി ചേരാന്‍ വീടുവിട്ടു .കുടകര്‍മലയില്‍ പോകാന്‍ ഇറങ്ങിയ കൂട്ടുകാര്‍  മന്നപ്പനെ കുടിപ്പിച്ചു ഉറക്കി വഴിയില്‍ തള്ളി സ്ഥലംവിട്ടു .എന്നാല്‍ മന്നപ്പനാകട്ടെ നടന്ന് കുടകര്‍ മലയിലെത്തുകയും കതിവന്നൂരിലുള്ള അമ്മാവന്റെ സഹായത്തോടെ എണ്ണകച്ചവടം തുടങ്ങുകയും ചെയ്തു .ജാതിയില്‍ താഴ്ന്ന ചെമ്മരത്തിയെ വിവാഹം കഴിച്ചു ഭാര്യാവീട്ടില്‍ താമസമായി ഒരു ദിവസം താമസിച്ച് എത്തിയ മന്നപ്പനെ ചെമ്മരത്തി ഗൌനിച്ചതേയില്ല .ദുഖിതനായ മന്നപ്പന്‍ പിറ്റേന്ന് രാജാവിന് വേണ്ടി പടക്ക് പോയി കുടകരുംമായി ഉള്ള പോരാട്ടത്തില്‍ വിജയിച്ചെങ്കിലും മുദ്ര മോതിരം നഷ്ടപ്പെട്ടിരുന്നു അത് തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ പകല്‍സമയം പേടിച്ച് ഒളിച്ചിരുന്ന കുടകര്‍ മന്നപ്പനെ വെട്ടിനുറുക്കി.ഭര്‍ത്താവിന്റെ വരവ് പ്രതീക്ഷിച്ചിരുന്ന ചെമ്മരത്തി മോതിരവും ചെറുവിരലും കദളി വാഴമേല്‍  വന്നു വീണത്‌ കണ്ട് അആപത്ത്  പിണഞ്ഞെന്നു മനസ്സിലാക്കി പുറപ്പെട്ടു .മരണ വിവരമറിഞ്ഞ് അമ്മാവനും  അമ്മാവന്റെ മകന്‍ അണ്ണക്കനും വന്നുചേര്‍ന്നു ശരീര ഭാഗങ്ങളെല്ലാം  ശേഖരിച്ച് ചിതയൊരുക്കി ദഹിപ്പിച്ചു.ചെമ്മരത്തി സൂത്രത്തില്‍ ആ ചിതയില്‍ ചാടി ആത്മാഹൂതി ചെയ്തു .ശവദാഹം കഴിഞ്ഞ്‌ മടങ്ങവേ ദൈവക്കരുവായി മാറിയ മന്നപ്പനെയും ചെമ്മരത്തിയെയും  അണ്ണക്കന്‍  കണ്ട് അണ്ണക്കന്  വെളിപാടുണ്ടായി .മന്നപ്പന്റെ കോലം കെട്ടിയാടിക്കണമെന്ന് അവന്‍ ഉറഞ്ഞുതുള്ളിപ്പറഞ്ഞു .അമ്മാവന്റെ സാന്നിധ്യത്തില്‍ ആദ്യമായി കോലം കെട്ടിയാടി. മന്നപ്പന് കതിവന്നൂര്‍ വീരന്‍ എന്ന പേരും    അമ്മാവന്‍ നല്‍കി  

പ്രതിഷ്ഠ കതിവന്നൂര്‍ വീരന്‍ പതിനാറാം നൂറ്റാണ്ട്‌
താഴത്ത് വീട് കളരിയില്‍ നിന്നാണ് മുണ്ടോന്‍ കാവിലേക്ക്  കതുവന്നൂര്‍  വീരന്‍ പോയത്
അതിന്റെ ഓര്‍മ്മക്കായി ഉത്സവ ദിവസം താഴത്ത് വീട് സന്ദര്‍ശിക്കുന്നു 
  
ഗുളികന്‍ തോറ്റം          


തിരുവായുധങ്ങള്‍ സൂക്ഷിക്കുന്ന തെക്കേ അകം ദിവസവവും ദീപം തെളിക്കാറുണ്ട്
തിറമഹോത്സവം മകരം ഇരുപത്തിനാല് -ഇരുപത്തിയഞ്ച് 
ഗുളികന്‍ തറസാധാരണയായി നാല് നേര്‍ച്ചതെയ്യങ്ങള്‍ ഉണ്ടാകാറുണ്ട് 
കാരണവര്‍,ഗുരുനാഥന്‍  എന്നീ തെയ്യങ്ങള്‍ കൂടിയുണ്ട് 
എല്ലാ സംക്രമ ദിവസങ്ങളിലും,ഉത്സവ ദിവസങ്ങളിലും,തുലാം  പത്തിനുംപൂജ 
കേളംബേത്ത്കുടുംബ ക്ഷേത്രം