ശ്രീ കേളംബേത്ത് മുണ്ടോങ്കാവ് ക്ഷേത്രം കൂടാളി
|
മന്നപ്പന്‍ കൂടാളി താഴത്ത് വീട്ടില്‍ വന്നപ്പോള്‍ |
മുണ്ടോങ്കാവ്
|
റൂട്ട്:- കണ്ണൂര്‍-ഇരിക്കൂര്‍ /മട്ടന്നൂര്‍ റൂട്ടില്‍ കൂടാളി ആസ്പത്രി സ്റ്റോപ്പ് .കൂടാളി താറ്റിയോട് റോഡില്‍കൂടി രണ്ട് കി.മി നടന്നാല്‍ മതി
മന്നപ്പന്‍ ...കതിവന്നൂര്‍വീരനായി മാറി
മേത്തിളിയില്ലത്തെ
ചക്കിയമ്മക്ക്ചുഴലി ഭഗവതിയുടെ അനുഗ്രഹം കൊണ്ട് ജനിച്ച മന്നപ്പന്‍
ആയുധവിദ്യകളെല്ലാം നന്നായി വശത്തക്കിയെങ്കിലും കൂട്ടുകാരുമായി
ചുറ്റിയടിച്ചു നടന്ന് പിതാവിന്റെ വെറുപ്പിനു പാത്രമായി .ഒരു ദിവസം പിതാവ്
മകന്റെ വില്ല് ഒടിച്ചു കളഞ്ഞു. മന്നപ്പന്‍ കൂട്ടുകാരുമായി ചേരാന്‍
വീടുവിട്ടു .കുടകര്‍മലയില്‍ പോകാന്‍ ഇറങ്ങിയ കൂട്ടുകാര്‍ മന്നപ്പനെ
കുടിപ്പിച്ചു ഉറക്കി വഴിയില്‍ തള്ളി സ്ഥലംവിട്ടു .എന്നാല്‍ മന്നപ്പനാകട്ടെ
നടന്ന് കുടകര്‍ മലയിലെത്തുകയും കതിവന്നൂരിലുള്ള അമ്മാവന്റെ സഹായത്തോടെ
എണ്ണകച്ചവടം തുടങ്ങുകയും ചെയ്തു .ജാതിയില്‍ താഴ്ന്ന ചെമ്മരത്തിയെ വിവാഹം
കഴിച്ചു ഭാര്യാവീട്ടില്‍ താമസമായി ഒരു ദിവസം താമസിച്ച് എത്തിയ മന്നപ്പനെ
ചെമ്മരത്തി ഗൌനിച്ചതേയില്ല .ദുഖിതനായ മന്നപ്പന്‍ പിറ്റേന്ന് രാജാവിന്
വേണ്ടി പടക്ക് പോയി കുടകരുംമായി ഉള്ള പോരാട്ടത്തില്‍ വിജയിച്ചെങ്കിലും
മുദ്ര മോതിരം നഷ്ടപ്പെട്ടിരുന്നു അത് തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍
പകല്‍സമയം പേടിച്ച് ഒളിച്ചിരുന്ന കുടകര്‍ മന്നപ്പനെ
വെട്ടിനുറുക്കി.ഭര്‍ത്താവിന്റെ വരവ് പ്രതീക്ഷിച്ചിരുന്ന ചെമ്മരത്തി
മോതിരവും ചെറുവിരലും കദളി വാഴമേല്‍ വന്നു വീണത് കണ്ട് അആപത്ത്
പിണഞ്ഞെന്നു മനസ്സിലാക്കി പുറപ്പെട്ടു .മരണ വിവരമറിഞ്ഞ് അമ്മാവനും
അമ്മാവന്റെ മകന്‍ അണ്ണക്കനും വന്നുചേര്‍ന്നു ശരീര ഭാഗങ്ങളെല്ലാം ശേഖരിച്ച്
ചിതയൊരുക്കി ദഹിപ്പിച്ചു.ചെമ്മരത്തി സൂത്രത്തില്‍ ആ ചിതയില്‍ ചാടി
ആത്മാഹൂതി ചെയ്തു .ശവദാഹം കഴിഞ്ഞ് മടങ്ങവേ ദൈവക്കരുവായി മാറിയ
മന്നപ്പനെയും ചെമ്മരത്തിയെയും അണ്ണക്കന്‍ കണ്ട് അണ്ണക്കന്
വെളിപാടുണ്ടായി .മന്നപ്പന്റെ കോലം കെട്ടിയാടിക്കണമെന്ന് അവന്‍
ഉറഞ്ഞുതുള്ളിപ്പറഞ്ഞു .അമ്മാവന്റെ സാന്നിധ്യത്തില്‍ ആദ്യമായി കോലം
കെട്ടിയാടി. മന്നപ്പന് കതിവന്നൂര്‍ വീരന്‍ എന്ന പേരും അമ്മാവന്‍
നല്‍കി
|
പ്രതിഷ്ഠ കതിവന്നൂര്‍ വീരന്‍ പതിനാറാം നൂറ്റാണ്ട്
|
താഴത്ത് വീട് കളരിയില്‍ നിന്നാണ് മുണ്ടോന്‍ കാവിലേക്ക് കതുവന്നൂര്‍ വീരന്‍ പോയത്
അതിന്റെ ഓര്‍മ്മക്കായി ഉത്സവ ദിവസം താഴത്ത് വീട് സന്ദര്‍ശിക്കുന്നു
|
| | |
|
|
ഗുളികന്‍ തോറ്റം | | | | | | | | | |
|
|
തിരുവായുധങ്ങള്‍ സൂക്ഷിക്കുന്ന തെക്കേ അകം ദിവസവവും ദീപം തെളിക്കാറുണ്ട് |
|
തിറമഹോത്സവം മകരം ഇരുപത്തിനാല് -ഇരുപത്തിയഞ്ച് |
|
ഗുളികന്‍ തറസാധാരണയായി നാല് നേര്‍ച്ചതെയ്യങ്ങള്‍ ഉണ്ടാകാറുണ്ട്
കാരണവര്‍,ഗുരുനാഥന്‍ എന്നീ തെയ്യങ്ങള്‍ കൂടിയുണ്ട്
|
എല്ലാ സംക്രമ ദിവസങ്ങളിലും,ഉത്സവ ദിവസങ്ങളിലും,തുലാം പത്തിനുംപൂജ
കേളംബേത്ത്കുടുംബ ക്ഷേത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ