ചെറുകൊട്ടാരം തമ്പുരാട്ടിക്ഷേത്രംകൂടാളി
റൂട്ട്
:-കണ്ണൂര്‍ മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്
ഓഫീസ്സ്റ്റോപ്പ് അപ്പക്കടവ് റോഡില്‍കൂടി ഒന്നര കിമി നടന്നു ഇടത്ത്
വശത്തുള്ള റോഡില്‍ കൂടി നാനൂറ് മീറ്റര്‍ നടക്കുക
|
തമ്പുരാട്ടി |
പ്രതിഷ്ഠ ശ്രീ പോര്‍ക്കിലീമായ (പതിനെട്ടാം നൂറ്റാണ്ട്)
പ്രധാന ദിവസങ്ങള്‍ മീനത്തിലെ പൂരം ,വിഷു ,തുലാം പത്ത് ,ഉത്സവ ദിവസങ്ങള്‍
ഉത്സവ ദിവസങ്ങള്‍ കുംഭം നാല് ,അഞ്ച് തിരുവുത്സവം
ഒരു പത്ര വാര്‍ത്ത
കൂടാളി: ചെറു കൊട്ടാരം ക്ഷേത്രത്തില്‍ 2013-ലെ കളിയാട്ട മഹോത്സവത്തിന് February16 നു ഉച്ചക്ക് തുടക്കമായി. ക്ഷേത്രത്തിലെ കോട്ടത്തില്‍ (ശ്രീകോവില്‍) നടന്ന ഗണപതി ഹോമത്തോടെ ആണ് ഈ വര്‍ഷത്തെ ഉത്സവത്തിനു തുടക്കം കുറിച്ചത്.
വൈകിട്ട് 7.30 നു ചെണ്ട മേളത്തോടു കൂടി തെയ്യ കോലങ്ങള്‍ കെട്ടി ആടുന്ന ചടങ്ങിനും തുടക്കമായി. 6 ചെണ്ടകള്‍, 1 ഇലത്താളം, 2 നാദസ്വരം എന്നിവ ചെണ്ട മേളത്തിന് കൊഴുപ്പേകാന്‍ ഉണ്ടായിരുന്നു. തുടര്‍ന്നു പരുത്തി വീരന്‍, പുതിയ ഭഗവതി, ശീവോര്‍ക്കലി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയ തെയ്യങ്ങളുടെ തോററങ്ങളും കെട്ടിയാടി. 17 രാത്രിയും 18 പകലും ആണ് തെയ്യ കോലങ്ങള്‍ കെട്ടിയാടിയത് . പരുത്തി വീരന്‍, ഭൂതം, ഗുളികന്‍, പുതിയ ഭഗവതി, ശീവോര്‍ക്കളി ഭഗവതി (തമ്പുരാട്ടി) തുടങ്ങിയവയാണ് ഇവിടെ കെട്ടിയാടിയ തെയ്യ കോലങ്ങള്‍.
|
പരുത്തിവീരന്‍ |
|
ഭുതം |
|
ഗുളികന്‍ |
|
പുതിയ ഭഗവതി |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ