2012, ഡിസംബർ 17, തിങ്കളാഴ്‌ച

കണ്ണൂക്കര മാണിക്ക കുറുംബഭഗവതി പയ്യംമ്പള്ളി ക്ഷേത്രം

കണ്ണൂക്കര മാണിക്ക കുറുംബഭഗവതി      പയ്യംമ്പള്ളി ക്ഷേത്രം
റൂട്ട് :- കണ്ണൂര്‍ ചൊവ്വ റൂട്ടില്‍ താണ സ്റ്റോപ്പില്‍ നിന്നും പതിനഞ്ചു മിനുട്ട് നടന്നാല്‍ മതി 
തൊഴാനുള്ള  ക്രമം 
വലിയ ഭഗവതി 

ചെറിയ ഭഗവതി 

നാഗസ്ഥാനം 

കുറത്തി 

കുണ്ടാടിചാമുണ്ടി 

പ്രതിഷ്ഠകള്‍ വലിയ ഭഗവതി ,ചെറിയ ഭഗവതി ,പയ്യമ്പള്ളി ഗുരുനാഥന്‍ ,ഒതേനന്‍ ഗുരുക്കള്‍ പുറമേ കുറത്തി, കുണ്ടാടിചാമുണ്ടി 
വെള്ളിയാഴ്ചകളില്‍ ഗുരുനാഥന്‍ വെള്ളാട്ടം
ചരിത്രപശ്ചാത്തലം മലബാറിലെ രണ്ടാമത്തെ കുറുമ്പക്ഷേത്രമാന്നു മാണിക്കകാവ്പയ്യംമ്പള്ളി ക്ഷേത്രം    മുന്‍പ് കസാനക്കോട്ടയില്‍ആയിരുന്ന ക്ഷേത്രം രണ്ടു നൂറ്റാണ്ട് മുന്‍പ് കണ്ണുക്കരയില്‍ മാറ്റി സ്ഥാപിച്ചു .ആയോധന കലകളില്‍ അതി നിപുണനും ദൈവികശക്തി  ആര്‍ജ്ജിച്ചയാളുമായ പയ്യമ്പള്ളി ഗുരുനാഥന്റെ പേരിലുള്ള ഏകക്ഷേത്രം കൂടിയാണിത് .
പയ്യമ്പള്ളി ഗുരുനാഥനും  തച്ചോളിഒതേനനും   

കിഴക്കില്‍ രാമന്‍ എന്നയാള്‍ ഞാലി വയലിലെ ഒരു വീട്ടില്‍ ചുണ്ണാമ്പ് 
പൂശാന്‍ പോയപ്പോള്‍ അവിടെ ഒരു പീഠം കണ്ടു അത് ക്ഷേത്രത്തിനു തരാമോ എന്ന് ചോദിച്ചപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചു.പണി കഴിഞ്ഞപ്പോള്‍ അയാള്‍ ആ പീഠം ക്ഷേത്രത്തില്‍ എത്തിച്ചു  എന്നാല്‍ പ്രശ്നം വെച്ചപ്പോള്‍ അത് ഉപയോഗിക്കരുത്  അതില്‍    ഗുരുനാഥന്റെ    സാന്നിധ്യം ഉണ്ടെന്നും  മനസ്സിലായി  പീഠം ക്ഷേത്രത്തിന്റെ തെക്ക് പ്രതിഷ്ഠിച്ചു.  അങ്ങിനെയാന്നു കുറുംബക്കാവ് പയ്യംമ്പള്ളിക്ഷേത്രം ആയത്‌.   

പയ്യമ്പള്ളി ഗുരുനാഥന്‍ തെയ്യം 

എല്ലാ വെള്ളിയാഴ്ചയും ,സംക്രമ ദിവസങ്ങളിലുംപയ്യംമ്പള്ളിഗുരുനാഥന്റെ വെള്ളാട്ടം ഇവിടെ നടക്കുന്നു ക്ഷേത്ര ഉത്സവത്തിനു കുറുംബ ഭഗവതി ,കുണ്ടാടി ചാമുണ്ടി ,ഗുളികന്‍, കുറത്തി എന്നി തെയ്യങ്ങളും കൂടാതെ ഒതേനന്‍ ഗുരുനാഥന്‍ എന്നി വരുടെ തെയ്യവും പയറ്റും ഉണ്ടായിരിക്കും 

കേട്ടുകേള്‍വി  കുറേക്കാലം മുന്‍പ് എതാനും ചെറുപ്പക്കാര്‍  ഇതിന്റെ പരിസരത്ത് വെച്ച് ഒരു പോത്തിനെ അറുത്തു ഓഹരിവെച്ചു. ചോര ക്ഷേത്ര മുറ്റത്തും വീഴാനിടയായി അന്ന് തന്നെ അവരുടെ കുടുംബത്തില്‍ ഒരോരാള്‍ക്കായി വസൂരി  പിടിച്ചു തുടങ്ങി .കുറെ കഷ്ടപ്പെട്ടു .അവസാനം വളര്‍പട്ടണത്ത് ഉള്ള സിദ്ധനെ കണ്ടു .അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം പരിഹാര ക്രിയകള്‍ ചെയ്തു രോഗ പീഡകളില്‍നിന്നും മുക്തി നേടി .അതിനു ശേഷം ആ പരിസരം വൃത്തിയായി വെക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ