വടക്കെ കാവ് കണ്ണാടി പറമ്പ്
റൂട്ട്:- കണ്ണൂര്‍-ചേലേരി -പുതിയ തെരു റൂട്ടില്‍ കണ്ണാടി പറമ്പ് സ്റ്റോപ്പ്
ശിവക്ഷേത്രത്തിന്റെ വടക്ക് വശത്തെ കാറ്റില്‍ വിറകു പൊറുക്കാന്‍ പോയ മുണ്ടയാടന്‍ ,പുളിയാകോടന്‍ എന്നി നായര്‍ തറവാടുകളിലെ സ്ത്രീകള്‍ കത്തി എന്തിലോ തട്ടി ചോര വരുന്നത് കണ്ടു പേടിച്ചു .മടങ്ങി പോകുമ്പോള്‍ ചവിട്ടടിപ്പാറ എന്നസ്ഥലത്ത് എത്തിയപ്പോള്‍ മുന്‍പില്‍ ഒരു ചാപധാരിയെ കാന്നുകയും ''ഞാന്‍ അമ്പ് എയ്യുത് കൊള്ളുന്ന്‍ സ്ഥലത്ത് ഒരു ക്ഷേത്രം പണിയണം ''എന്ന് അധികാരത്തോടെ കല്പിച്ചു .ഉടന്‍ ചാപധാരി വായുവില്‍ മറഞ്ഞു അവരില്‍ നിന്നും വിവരം അറിഞ്ഞ കാരണവര്‍ ഒരു പ്രശ്നം വെച്ച് .തുടര്‍ന്ന് പ്രശ്നവശാല്‍ ചോര കണ്ട സ്ഥലത്ത് ശാസ്താവിന്റെയും ഭഗവതിയുടെയും സാന്നിധ്യം ഉണ്ടെന്നും അവരെ പ്രതിഷ്ഠിക്കാന്‍ക്ഷേത്രം പണിയണമെന്നും അത് വരെ അമ്പു തറച്ച മാവിന്‍ ചുവട്ടില്‍ പൂജ വേണമെന്നും വിധിക്കുകയും ചെയ്തു രക്തം കണ്ട മരത്തിനടുത്ത് ഭദ്രകാളിക്കായി വടക്കെക്കാവ് നിര്‍മ്മിച്ചു
കലശം ആണ് വഴിപാട്
പുനരുദ്ദാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ