2012 നവംബർ 19, തിങ്കളാഴ്‌ച

മാടായിക്കാവ്


മാടായിക്കാവ് 

റൂട്ട് :- കണ്ണുരില്‍ നിന്നും 21കിമി വ ടക്ക് പഴയങ്ങാടി- എരിപുരം ജങ്ക് ഷനില്‍ നിന്ന് ഒരുകിമി 



ഒരു ഐതിഹ്യം 
തളിപ്പറബിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ പരശുരാമന്‍ ഭദ്രകാളിയെയും പ്രതിഷ്ടിച്ചിരുന്നു.
 ഒരിക്കല്‍ഭദ്രകാളിയുടെവെളിച്ചപ്പാട്ഉറഞ്ഞുതുള്ളിതനിക്ക്‌വേറെ
തന്നെസ്ഥാനംവേണമെന്ന്ആവശ്യപ്പെടുകയും
 കത്തുന്ന വിറക്‌ കൊള്ളി വലിച്ചെറിയുകയും അത് 12കിമി അകലെയുള്ളമാടായിപ്പാറയില്‍ ചെന്ന് വീഴുകയുംചെയ്തു.
അവിടെ പ്രതിഷ്ഠ നേടി കത്തുന്ന വിറക് പ്രതിഷ്ടയുടെ സ്ഥാനം കാട്ടിയതുകൊണ്ട് 
(തിരു-വിറക് കാട്ടിയ -കാവ്) പിന്നിട് തിരുവര്‍ക്കാട്ട്കാവ് എന്ന  പേരില്‍ പ്രശസ്തമായി.

                 പണ്ടേകോലസ്വരൂപത്തിന്റെ   കുടുംബപരദേവതയാണ് മാടായിക്കാവിലമ്മ .

 പരശ്ശനിക്കടവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നതിനു     മുമ്പ്മാടന്‍എഴുത്തച്ചനു മാടായിക്കാവിലമ്മ ദര്‍ശനം നല്‍കിയിരുന്നു എന്ന് പറയപ്പെടുന്നു.

ചരിത്രം 1305എഡി യില്‍ ചിറക്കല്‍ കുടുംബത്തിലെ രണ്ടു കുമാരിമാരെ ദത്ത് എടുത്ത് ആറ്റിങ്ങല്‍ സ്വരൂപം ഉണ്ടായപ്പോള്‍ കുമാരിമാര്‍ മാടായിക്കാവിലമ്മയുടെ രണ്ടു ഉത്സവ വിഗ്രഹങ്ങള്‍ കൂടി കൊണ്ടുപോയിരുന്നു അവിടെ പ്രതിഷ്ട നടത്തി (1307) മാര്‍ത്താണ്ടവര്‍മ്മആറ്റിങ്ങല്‍സ്വരൂപംകൂടിലയിപ്പിച്ചു. തിരുവിതാംകൂറ് കുടുംബവുമായി ഉള്ള ബന്ധം പരിഗണിച്ച് പൂരോത്സവ സമയത്ത് വീരാളിപ്പട്ട് എത്തിച്ചിരുന്നു 

രുരുജിത്ത വിധാനത്തിലുള്ളതാണ് ക്ഷേത്രം അത്താഴ പൂജക്ക്‌ കള്ളും മാംസവും നിവേദ്യം. അത്താഴപൂജ നടത്തുന്നതിനു പകരം 8.30നു ശ്രീകോവിലും പരിസരവുംവൃത്തിയാക്കി നിവേദ്യം ശ്രീകോവിലില്‍ വെക്കുന്നു .രാത്രി ദേവന്മാര്‍ പൂജ നടത്തും എന്ന് വിശ്വാസം പിറ്റേന്ന് രാവിലെ മറ്റൊരു പൂജാരി നട തുറന്നു നാന്ദകം (ഭഗവതിയുടെ വാള്‍)എടുത്തു നമസ്കാര മണ്ഡപത്തിന്റെ വടക്ക് പടിഞ്ഞാറ് മൂലയില്‍ വെക്കുന്നു അതിനു ശേഷം മാത്രം നിവേദ്യം പുറത്തേക്ക് എടുക്കുന്നു അത്താഴപൂജക്ക് തൊട്ടു മാത്രം വാള്‍ ശ്രീകോവിലില്‍ വെക്കുന്നു.       പിടാരരാണ് പൂജാരിമാര്‍
ദര്‍ശനക്രമം കിഴക്കേ നട വഴി പ്രവേശിച്ച് പ്രദക്ഷിണമായി ശാസ്താവ്,ക്ഷേത്രപാലന്‍,ശിവന്‍, മാത്രശാല, 
                                         അവസാനം ഭദ്രകാളി 

 പണ്ട്‌ 1500ഏക്ര സ്ഥലമുണ്ടായിരുന്നു ഇപ്പൊള്‍ 70സെന്റില്‍ 2ശ്രീകോവിലുകളും നമസ്കാര മണ്ഡപവും  ഉപ ദേവതമാരും ചുറ്റബലവും കലശപ്പുരയും  കുളവും കിണറും ഒതുങ്ങിയിരിക്കുന്നു 

ദര്‍ശന സമയം രാവിലെ 4.30മുതല്‍ 12വരെ വൈകുന്നേരം 5-7.30വരെ കന്നി ,തുലാം ,വൃശ്ചികം ,മകരം ,മീനം എന്നീ മാസങ്ങളില്‍ ചൊവ്വ ,വെള്ളി ദിവസങ്ങളില്‍ രാവിലെ 2മണിക്ക് നട തുറക്കും 
 
വഴിപാടുകള്‍ വലിയ ഇരട്ടിപൂജ ,അകപൂജ, കലശം,രക്തപുഷ്പാഞ്ജലി ,നിറമാല 

ചാമ്പാട് ശ്രീ കൂര്‍മ്പ ക്ഷേത്രം

ചാമ്പാട് ശ്രീ കൂര്‍മ്പ ക്ഷേത്രം 

റൂട്ട് :- അഞ്ചരക്കണ്ടി -തലശ്ശേരി റൂട്ടില്‍ ചാമ്പാട് സ്റ്റോപ്പ്‌ ഇവിടെ നിന്നും 4മിനുട്ട് നടക്കാനുണ്ട് 
മൂത്ത,ഇളയ ഭഗവതിമാര്‍ 

സര്‍പ്പക്കാവ് 
പഴക്കമുള്ള  ക്ഷേത്രം എന്ന് ഭാരവാഹികള്‍ പറയുന്നു
25വര്‍ഷം മുന്‍പ് നവീകരണം നടന്നു 

മുഖ്യ പ്രതിഷ്ഠ ഭഗവതി 
കൂര്‍മ്പ ഭഗവതി 
നിത്യപൂജ  ഇല്ല 
മണ്ഡലകാലം ഉച്ച വരെ നട തുറന്നിരിക്കും വിശേഷ ദിവസങ്ങള്‍ പുത്തരി തുലാംപത്ത് 


കാരണവര്‍ക്ക്‌  നേര്‍ച്ച ചൊവ്വ, വെള്ളി ദിവസങ്ങളില്‍(ഉണ്ടെങ്കില്‍മാത്രം )
കര്‍ക്കടക വാവിന് ക്ഷേത്രം വക നേര്‍ച്ച 
ഉത്സവം മാര്‍ച്ച്‌ 4-9വരെ 

ചാമുണ്ടി,ഇളയടത്തു ഭഗവതി, കണ്ടാകര്‍ണന്‍ ,വസൂരിമാല തമ്പുരാട്ടി എന്നീ തെയ്യങ്ങള്‍ 

2012 നവംബർ 15, വ്യാഴാഴ്‌ച

നീലിയകത്തൂട്ടു   വയനാട്ടു  കുലവന്‍  ക്ഷേത്രം 

റൂട്ട്  :-  കണ്ണൂരില്‍ നിന്ന് എട്ടര കിമി വടക്ക് കിഴക്ക് മുണ്ടയാട് അശോക കമ്പനി റോഡില്‍   പെട്രോള്‍ പമ്പിന്നുഎതിര്‍ വശമുള്ള റോഡില്‍ക്കൂടി എട്ടു മിനുട്ട് നടന്നാല്‍ മതി 




പ്രതിഷ്ഠകള്‍ വയനാട്ടു കുലവന്‍,കണ്ടനാര്‍ കേളന്‍,പുല്ലൂര്‍ കണ്ണന്‍  

പൂജ സംക്രമ തലേന്ന്  നനാഴിപ്പാട് 

ഉത്സവം ഏപ്രില്‍ പത്തിനു മൂന്നു തിറകള്‍  
മുണ്ടയാംപറംബ് ഭഗവതിക്ഷേത്രം  

ഇരിട്ടയില്‍ നിന്നും  പത്ത് കി. മീ  വടക്കുകിഴക്ക്‌ വാണിയബാറ റൂട്ടില്‍ മുണ്ടയാം പറബില്‍ നിന്നും അര കി.മീ തെക്കുപടിഞ്ഞാറ്  നടന്നാല്‍ മതി .



ഭദ്രകാളിയാന്നു   ചതുര ശ്രീകോവിലിലെ മൂര്‍ത്തി   
പൂജാസമയം എല്ലാ സംക്രമ  ദിവസത്തിലും രാവിലെ ആറ്‌ മുതല്‍ രാത്രി ആറ്‌ വരെ പൂജ .മണ്ഡല കാലങ്ങളില്‍  രാത്രി ഒന്‍പതു വരെയൂം പൂജ. 




ഉത്സവം മേടം പതിമൂന്നു ,പതിനാലു ,പതിനഞ്ചു  തീയതികളില്‍.


ഒരു ഐതിഹ്യം  :-രക്ത ബീജാസുരന്റെ നിലത്തു വീഴുന്ന ഓരോ തുള്ളി രക്തത്തില്‍നിന്നും  ഓരോ രക്തബീജ അസുരന്‍ ഉണ്ടാവും .ഈ അസുരനുമായി പയറ്റാന്‍ ഭദ്രകാളി നെറ്റിയില്‍ നിന്നും ചാമുണ്ടിയെ ആവാഹിച്ചു .തറയില്‍ വീഴുന്നതിന്മുന്പായി ഓരോ തുള്ളിചോരയുംകുടിയ്ക്കാന്‍പറഞ്ഞുചാമുണ്ടിയുടെ സഹായത്തോടെ  അസുരനെ ഭദ്രകാളി വധിച്ചു.പക്ഷെ ചാമുണ്ടിയാകട്ടെ തുടര്‍ന്നു ആളുകളെയും തിന്നാന്‍ തുടങ്ങി.ഭദ്രകാളി ചാമുണ്ടിയെ ബന്ധിച്ചു ഒരു അറയില്‍  ഇട്ടുപൂട്ടി. എന്നാല്‍ ചാമുണ്ടി ഒരു  വെള്ളിയാഴ്ച  ചങ്ങല പൊട്ടിച്ചു പരാക്രമം  തുടങ്ങി. 


                         വീണ്ടും ഭദ്രകാളി ചാമുണ്ടിയെ ബന്ധിച്ചു . ഇത്തവണ  തന്റെ  സമീപത്തായി  ഒരു സ്ഥാനം നല്‍കാം  എന്ന്  പറഞ്ഞു സമാധാനിപ്പിച്ചു. ഭദ്രകാളി വലിയ ഭഗവതി എന്നും ചാമുണ്ടി  ചെറിയ ഭഗവതി എന്നും അറിയപ്പെടുന്നു.


ക്ഷേത്രത്തിനു മുന്നിലെ അരയാല്‍ 
അരയാല്‍ത്തറ  അലങ്കരണം 


 പഴയ കാലത്ത്  ഇവിടെ  നരബലി  വരെ  നടന്നിരുന്നു .ഇന്നും  കാവില്‍നിന്നും കരിംകലശം നിവേദിക്കാറുണ്ട് .ശ്രീകോവിലില്‍ ബ്രാമണ പൂജ നടക്കുമ്പോല്‍ തന്നെ പട്ടാള്ളി  പൂജ  പുറത്ത് നടക്കും 
ശ്രീകോവില്‍,കുട്ടിപ്പടി,തിടപ്പള്ളി,കൌണ്ടര്‍,സ്റ്റോര്‍,കള്ളടിസ്ഥാനം,അണിയറ ഇടം ,കുളം 
 ഇതിനു പുറമേ ഒരു സ്കൂളും ഇതിന്റെ ഭാഗമാണു.

വഴിപാടുകള്‍ :-രക്തപുഷ്പാഞ്ജലി ,കരിംകലശം  ശര്‍ക്കരപയാസം ,എണ്ണ,മാല 

  സ്തംഭനംമാട്ടുക എന്ന നേര്‍ച്ചയും ഉണ്ട്
കവാടത്തിലെ ഗണപതിയുടെ രൂപം 

കര്‍ക്കടകത്തില്‍  സംക്രമത്തിന്നു പടിക്കല്‍ തിറ ഉണ്ട് .

2012 നവംബർ 14, ബുധനാഴ്‌ച

നീലിയത്ത് അകത്തൂട്ടു പെരിങ്ങോത്തമ്പലം

നീലിയത്ത്   അകത്തൂട്ടു പെരിങ്ങോത്തമ്പലം 

റൂട്ട് :-മേലെ ചൊവ്വ യില്‍നിന്നും   പാതിരിപറമ്പ് റോഡില്‍ക്കൂടി പതിനഞ്ചു മിനിട്ട് നടന്നാല്‍ മതി 
വയല്‍ക്കരയില്‍ 
വയല്‍ വഴിയും ക്ഷേത്രത്തിലെത്താം  

പ്രതിഷ്ഠ വേട്ടക്കൊരുമകന്‍  
ഇംഗ്ലീഷ് മാസം ഇരുപത്തിയേഴാം തീയ്യതി വിശേഷ പൂജ 

പ്രധാന വഴിപാടുകള്‍ പുഷ്പാഞ്ജലി, പായസം പാല്‍പായസം ,കറുക ഹോമം
ക്ഷേത്രഘടന ശ്രീ കോവില്‍,വലിയ ബലിക്കല്ല്,നടപ്പന്തല്‍ ഊട്ടുപുര, ഓഫീസ്,ഗോപുരം, ആനക്കൊട്ടില്‍, കിണര്‍ 
ശനിയാഴ്ചകളില്‍ ഗീതാക്ലാസ് പതിവാണ് 

2012 നവംബർ 13, ചൊവ്വാഴ്ച

തീര്‍ത്ഥട്ട് പൊന്മല ഗുഹാക്ഷേത്രം ഉരുവച്ചാല്‍ കുറ്റിയാട്ടൂര്‍

തീര്‍ത്ഥട്ട് പൊന്മല ഗുഹാക്ഷേത്രം  ഉരുവച്ചാല്‍ കുറ്റിയാട്ടൂര്‍

റൂട്ട് :-കണ്ണൂര്‍ -ചാലോട് മയ്യില്‍ റൂട്ടില്‍ ഉരുവച്ചാല്‍ സ്റ്റോപ്പ്‌ .ഇവിടെ നിന്നും ഒരു കിമി  നടക്കാനുണ്ട് 


കുന്നുകയറിയാല്‍ ഗുഹാമുഖത്തെത്തി


വഴിക്ക് വെച്ച്  ദേവന് നിവേദിക്കാനുള്ളത് ലഭിക്കും 

ഗുഹാമുഖത്തെത്തി ഇവിടെ 20ഓളം പേര്‍ക്ക് സുഖമായി നില്‍ക്കാം 




കാവേരിയിലെ ജലം  ഇവിടെ തുള്ളിയായി വീഴുന്നു എന്ന് സങ്കല്‍പം 
അല്പം ഉള്ളിലായി ഒരു വിളക്കുണ്ട് 


ഇവിടെ നിന്നും പൂജ നടക്കുന്നുണ്ട്
20 അടിയോളം ഇഴഞ്ഞുചെന്നാല്‍ വീണ്ടുംനിവര്‍ന്നു നില്‍ക്കാം
ഇഴഞ്ഞു പോകാനുള്ള വഴി
ഇവിടെ 3 ചെറിയ ഗുഹകളുണ്ട് മധ്യത്തിലുള്ളതിലാണ് സ്വയംഭൂവായ ഗണപതി പ്രതിഷ്ഠ ഇടത്തിലൂടെ ഇഴഞ്ഞു വേണം പ്രതിഷ്ടക്ക് മുന്നിലെത്താന്‍ തടിയന്മാര്‍ക്ക് പുറത്ത് നിന്ന് തൊഴാനെ പറ്റൂ 

വര്‍ഷത്തില്‍ ദീപാവലി ദിവസം മാത്രം പൂജ 


താലപ്പൊലി 
താലപ്പൊലി ക്ഷേത്രാങ്കണത്തിലെത്തിയപ്പോള്‍  പായസ ദാനവും ഇന്ന് ഉണ്ടായിരുന്നു 
 

2012 നവംബർ 12, തിങ്കളാഴ്‌ച

ചാത്തമ്പള്ളിക്കാവ്  കൊളച്ചേരി 

റൂട്ട്:- കൊളചേരി കണ്ണൂര്‍ ചാലോട് റൂട്ടില്‍ കുടുക്കിമെട്ട സ്റ്റോപ്പില്‍ നിന്നും കണ്ണാടിപറമ്പ റൂട്ടില്‍ നെല്ലിക്കപ്പാലം റോഡില്‍ ഒരു മണിക്കൂര്‍ നടന്നാല്‍ മതി 
പ്രതിഷ്ഠ വിഷ കണ്ടന്‍  പതിനേഴാം നൂറ്റാണ്ട്‌ 

ഉത്സവം  തുലാം ഒന്‍പതു ,പത്ത് ,മുപ്പത്

ഒരു പഴയ കഥ  ചാത്തമ്പള്ളി  തറവാട്ടിലെ അംഗമായ കണ്ടന്‍ വിഷ  ചികിത്സയില്‍ കരുമാരത്ത് ഇല്ലത്തെ നബൂതിരിയെ തോല്പിച്ചു.    നമ്പൂതിരിയുടെ കാര്യസ്തന്മാര് കണ്ടനെ വക വരുത്തി .കണ്ടന്‍ പിന്നിട് ദൈവമായി.
പശ്ചാത്തപിച്ച നമ്പൂതിരി പിന്നിട് കണ്ടനെ പ്രതിഷ്ടിച്ചു അങ്ങിനെ  കൊളചേരിയില്‍ വിഷകണ്ടന്‍ ക്ഷേത്രമായി 
എല്ലാ വര്‍ഷവും ഇവിടെ തുലാപ്പത്തിന്നു വിഷ കണ്ടന്‍ തെയ്യം കെട്ടിയാടുന്നു 
കരുമാരത്ത് ഇല്ലത്തെക്കുള്ള  എഴുന്നള്ളത്ത്‌ 
  
ഈ വര്‍ഷത്തെ വിഷ കണ്ടന്‍തെയ്യം