മാടായിക്കാവ്
റൂട്ട് :- കണ്ണുരില്‍ നിന്നും 21കിമി വ ടക്ക് പഴയങ്ങാടി- എരിപുരം ജങ്ക് ഷനില്‍ നിന്ന് ഒരുകിമി
ഒരു ഐതിഹ്യം
തളിപ്പറബിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ പരശുരാമന്‍ ഭദ്രകാളിയെയും പ്രതിഷ്ടിച്ചിരുന്നു.
ഒരിക്കല്‍ഭദ്രകാളിയുടെവെളിച്ചപ്പാട്ഉറഞ്ഞുതുള്ളിതനിക്ക്‌വേറെ
തന്നെസ്ഥാനംവേണമെന്ന്ആവശ്യപ്പെടുകയും
കത്തുന്ന വിറക് കൊള്ളി വലിച്ചെറിയുകയും അത് 12കിമി അകലെയുള്ളമാടായിപ്പാറയില്‍ ചെന്ന് വീഴുകയുംചെയ്തു.
അവിടെ പ്രതിഷ്ഠ നേടി കത്തുന്ന വിറക് പ്രതിഷ്ടയുടെ സ്ഥാനം കാട്ടിയതുകൊണ്ട്
(തിരു-വിറക് കാട്ടിയ -കാവ്) പിന്നിട് തിരുവര്‍ക്കാട്ട്കാവ് എന്ന പേരില്‍ പ്രശസ്തമായി.
പരശ്ശനിക്കടവ് ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തുന്നതിനു മുമ്പ്മാടന്‍എഴുത്തച്ചനു മാടായിക്കാവിലമ്മ ദര്‍ശനം നല്‍കിയിരുന്നു എന്ന് പറയപ്പെടുന്നു.
ചരിത്രം 1305എഡി യില്‍ ചിറക്കല്‍ കുടുംബത്തിലെ രണ്ടു കുമാരിമാരെ ദത്ത് എടുത്ത് ആറ്റിങ്ങല്‍ സ്വരൂപം ഉണ്ടായപ്പോള്‍ കുമാരിമാര്‍ മാടായിക്കാവിലമ്മയുടെ രണ്ടു ഉത്സവ വിഗ്രഹങ്ങള്‍ കൂടി കൊണ്ടുപോയിരുന്നു അവിടെ പ്രതിഷ്ട നടത്തി (1307) മാര്‍ത്താണ്ടവര്‍മ്മആറ്റിങ്ങല്‍സ്വരൂപംകൂടിലയിപ്പിച്ചു. തിരുവിതാംകൂറ് കുടുംബവുമായി ഉള്ള ബന്ധം പരിഗണിച്ച് പൂരോത്സവ സമയത്ത് വീരാളിപ്പട്ട് എത്തിച്ചിരുന്നു
രുരുജിത്ത വിധാനത്തിലുള്ളതാണ് ക്ഷേത്രം അത്താഴ പൂജക്ക് കള്ളും മാംസവും നിവേദ്യം. അത്താഴപൂജ നടത്തുന്നതിനു പകരം 8.30നു ശ്രീകോവിലും പരിസരവുംവൃത്തിയാക്കി നിവേദ്യം ശ്രീകോവിലില്‍ വെക്കുന്നു .രാത്രി ദേവന്മാര്‍ പൂജ നടത്തും എന്ന് വിശ്വാസം പിറ്റേന്ന് രാവിലെ മറ്റൊരു പൂജാരി നട തുറന്നു നാന്ദകം (ഭഗവതിയുടെ വാള്‍)എടുത്തു നമസ്കാര മണ്ഡപത്തിന്റെ വടക്ക് പടിഞ്ഞാറ് മൂലയില്‍ വെക്കുന്നു അതിനു ശേഷം മാത്രം നിവേദ്യം പുറത്തേക്ക് എടുക്കുന്നു അത്താഴപൂജക്ക് തൊട്ടു മാത്രം വാള്‍ ശ്രീകോവിലില്‍ വെക്കുന്നു. പിടാരരാണ് പൂജാരിമാര്‍
ദര്‍ശനക്രമം കിഴക്കേ നട വഴി പ്രവേശിച്ച് പ്രദക്ഷിണമായി ശാസ്താവ്,ക്ഷേത്രപാലന്‍,ശിവന്‍, മാത്രശാല, |
അവസാനം ഭദ്രകാളി
പണ്ട് 1500ഏക്ര സ്ഥലമുണ്ടായിരുന്നു ഇപ്പൊള്‍ 70സെന്റില്‍ 2ശ്രീകോവിലുകളും നമസ്കാര മണ്ഡപവും ഉപ ദേവതമാരും ചുറ്റബലവും കലശപ്പുരയും കുളവും കിണറും ഒതുങ്ങിയിരിക്കുന്നു
ദര്‍ശന സമയം രാവിലെ 4.30മുതല്‍ 12വരെ വൈകുന്നേരം 5-7.30വരെ കന്നി ,തുലാം ,വൃശ്ചികം ,മകരം ,മീനം എന്നീ മാസങ്ങളില്‍ ചൊവ്വ ,വെള്ളി ദിവസങ്ങളില്‍ രാവിലെ 2മണിക്ക് നട തുറക്കും
വഴിപാടുകള്‍ വലിയ ഇരട്ടിപൂജ ,അകപൂജ, കലശം,രക്തപുഷ്പാഞ്ജലി ,നിറമാല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ