2012, നവംബർ 11, ഞായറാഴ്‌ച

ഊര്‍പഴശ്ശിക്കാവ്
റൂട്ട്:- കണ്ണൂരില്‍ നിന്നും 14കിമി തെക്ക് എടക്കാടില്‍ നടാല്‍ പഞ്ചായത്ത് റോഡില്‍ 2കിമി കിഴക്ക് 



ക്ഷേത്രക്കുളം 






 ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ ഒരുമണി വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടര വരെ 

ചുറ്റബലത്തില്‍മൂന്നുശ്രീകോവിലുകളാണ്ഉള്ളത്.പടിഞ്ഞാറ് മുഖമായിദൈവത്താറും,വേട്ടക്കൊരുമകനുംവടക്ക്മുഖമായി ഭഗവതിയും.

നാലംബലത്തിനകത്ത് പ്രവേശനം ഇല്ല എന്നറിയുന്ന ഭക്തന്മാര്‍ 



ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്തകിഴക്ക് മുഖമായി മേലെകൊട്ടവും അവിടെ തൊണ്ടച്ചന്റെ ഓര് പ്രതിഷ്ഠയുംഏച്ചില്‍ തറയും


 .''ഊര്‍പഴച്ചി ''ഈ കാവിലെ മൂലപ്രതിഷ്ടയാണ്.ആ അച്ചിയുടെ (പരാശക്തി) ഒറ്റക്കൊവില്‍ പല മാറ്റങ്ങള്‍ക്കും വിധേയമായിട്ടുണ്ട്.'


  ഏച്ചിന്‍ മരങ്ങളുടെ കാടായ ഈ പ്രദേശത്ത് ഏറ്റവും പഴകിയ കാവായതുകൊണ്ട് ഊരിലെ പഴകിയ ഏച്ചിന്‍ കാവാണ്‌ ഇത് എന്നും പറയാം..''ഊര്‍പഴച്ചി ''

  ഊര്‍പഴശ്ശി' പില്‍ക്കാലത്ത് പ്രതിഷ്ടിക്കപ്പെട്ട''ദൈവത്താര്‍'' ആണ്.മേലൂര്‍ രയരപ്പന്‍ എന്ന വീര പരാക്രമിയുടെ ദൈവരൂപമാണ് ദൈവത്താര്‍ എന്ന് തോറ്റംപാട്ടുകള്‍ പറയുന്നു.''ഉദയമാനം ഊര്‍ പഴശ്ശിയുംഅസ്തമാനം മേലുര്‍കൊട്ടയും ''എന്ന് ചൊല്ലിയുള്ള കേള്‍പ്പിക്കല്‍ ഈ കാവുമായുള്ള മേലൂര്‍കോട്ടക്ക് ഉള്ള ബന്ധവും കാണിക്കുന്നു

 ദൈവത്താര്‍ എന്ന പേരില്‍ കെട്ടിയാടിക്കുന്ന തെയ്യങ്ങള്‍ വടക്കേ മലബാറില്‍ പലേടത്തും കാണാം ദൈവത്താറുംവേട്ടക്കൊരുമകനും ചങ്ങാതിമാരായിട്ടാണ് ഇവിടെ സങ്കല്പ്പിക്കപ്പെട്ടിട്ടുള്ളത് അച്ഛനും മകനും എന്നതിലുമുപരി മഹാവിഷ്ണുവും, മഹാദേവനും തമ്മിലുള്ള ചങ്ങാത്തമാണ്ഇവിടെ സൂചിപ്പിക്കപ്പെട്ടിട്ടുളത് ഇവിടെ വിളക്കി ലെണ്ണയും കൂടി പ്രസാദമായി കൊടുക്കുന്നു
പരശുരാമന്‍ ഭഗവതി പ്രതിഷ്ഠ നടത്തി എന്ന് വിശ്വാസം  ഭഗവതിയുടെപ്രതിഷ്ഠയുടെ പുറം ചുമരിലുള്ള ചിത്രം
ശങ്കരനാരായണ പ്രതിഷ്ഠ 

ഒരു ഐതിഹ്യം ബാലുശ്ശേരി കോട്ടയിലെ വേട്ടക്കൊരു മകന്റെ ഭക്തകളായ രണ്ട് സ്ത്രീകളെ ഇതിനടുത്ത് കല്യാണം കഴിച്ചു കൊണ്ടുവന്നിരുന്നു. സ്ത്രീകള്‍ താളി പറിക്കാന്‍ പോയപ്പോള്‍ ഒരു ചെടിയുടെ ചുവട്ടില്‍ നിന്ന് രക്തവും മറ്റൊന്നില്‍ നിന്ന് പാലും വരുന്നത് കണ്ടു.പ്രശ്നം വെച്ച് നോക്കിയപ്പോള്‍ വേട്ടക്കൊരുമകനും ദൈവത്താറും ഭക്തകളുടെ കൂടെ വന്നതായി മനസ്സിലായി ദൈവത്താരിന്നും വേട്ടക്കൊരുമകനും പ്രത്യേക പ്രതിഷ്ഠകള്‍ നടത്തി 
വില്വ മംഗലം സ്വാമിയാര്‍ ഉണ്ണികൃഷ്ണനെ അന്വേഷിച്ച് ഇവിടെയും എത്തിയിരുന്നു 
നാഗസ്ഥാനം 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ