2012, നവംബർ 27, ചൊവ്വാഴ്ച

സുന്ദരേശ്വര ശിവക്ഷേത്രം തളാപ്പ് കണ്ണൂര്‍



                                                                                                                                                            
സുന്ദരേശ്വര ശിവക്ഷേത്രം തളാപ്പ് കണ്ണൂര്‍                  

റൂട്ട്:- കണ്ണൂരില്‍ നിന്നും 6കിമി കണ്ണൂര്‍ -തളിപ്പറബ്‌ റൂട്ടില്‍ A .K .G ഹോസ്പിറ്റല്‍ സ്റ്റോപ്പ്‌ എതിര്‍ വശത്തുള്ള റോഡില്‍ക്കൂടി 7മിനുട്ട് നടന്നാല്‍ മതി 

ശ്രീ നാരായണഗുരു പുന - പ്രതിഷ്ഠ നടത്തിയ ക്ഷേത്രം 
അഞ്ഞൂറിലധികം വര്‍ഷം പഴക്കമുള്ള ഒരു ഭദ്രകാളി പ്രതിഷ്ഠ ഉണ്ടായിരുന്നു.  നിണബലി അടക്കം ധാരാളം അനാചാരങ്ങള്‍ നടന്നിരുന്നു .അവ ഉപേക്ഷിക്കുവാന്‍ ശ്രീ നാരായണഗുരു ഭക്തരെ പ്രേരിപ്പിച്ചു .
ക്ഷേത്രക്കുളം  ധാരാളം കുട്ടികള്‍ ഇപ്പോള്‍ ഇവിടെനിന്നു നീന്തല്‍ അഭ്യ സിക്കുന്നുണ്ട് 

1916ഏപ്രില്‍ പതിനൊന്നിനു  ഗുരു പ്രതിഷ്ഠ നടത്തിയ ശിവനാണ് ഇപ്പോള്‍ ശ്രീകോവിലില്‍ ഉള്ളത്( മധുര മീനാക്ഷി ക്ഷേത്രത്തിലെ സുന്ദരേശ്വരന്റെ മാതൃകയിലെ ശിവന്‍ )

പ്രധാന വഴിപാടുകള്‍ ശര്‍ക്കരപ്പായസം ,തൃമധുരം ,പുഷ്പാഞ്ജലി 

ദര്‍ശനസമയം രാവിലെ 5.00-12.00 വൈകുന്നേരം 5.00-8.00
അയ്യപ്പന്‍,സുബ്രമണ്യന്‍,പാര്‍വതി പ്രതിഷ്ഠകള്‍ നാലംബലത്തിനകത്ത് 


ഗുരുമന്ദിരം 

 1936 ല്‍ ദീപസ്തംഭം സമര്‍പ്പിച്ചു 1991 ല്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു 
മീനത്തിലെ പൂയം മുതല്‍ 8 ദിവസങ്ങള്‍ മീന മഹോത്സവം   



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ