2012 ഒക്‌ടോബർ 23, ചൊവ്വാഴ്ച

ശ്രീ തെരൂര്‍ മഹാദേവക്ഷേത്രം

ശ്രീ തെരൂര്‍ മഹാദേവക്ഷേത്രം 

റൂട്ട്:-കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ തെരൂര്‍  തെരൂര്‍ സ്റ്റോപ്പ്‌ 300മി വടക്ക് 

പ്രതിഷ്ഠ ശിവന്‍ പന്ത്രണ്ടാ0നൂറ്റാണ്ട്‌ 


എല്ലാദിവസവും രാവിലെയും വൈകുന്നേരവും പൂജ രാവിലെ നറുക്കില പൂജയും വൈകിട്ട് ദീപാരാധനയും
പുഷ്പാഞ്ജലി ആണ് പ്രധാന വഴിപാട്
 ഒരു ഐതിഹ്യം പണ്ട് ഇവിടെ പല യാഗങ്ങളും നടന്നിരുന്നു ശിവന്‍ പ്രത്യക്ഷപ്പെട്ട് സന്യാസിമാരെ അനുഗ്രഹിച്ച് തിരിച്ച് പോകാന്‍ നോക്കിയപ്പോള്‍ തേര് നീങ്ങിയില്ല .ഉരുള്‍ ഭൂമിയില്‍ ആണ്ട് പോയിരുന്നു. സന്യാസിമാരുടെ അപേക്ഷ പ്രകാരം തേരിറങ്ങിയ സ്ഥലത്ത് ഭഗവാന്‍ സ്വയംഭൂ പ്രതിഷ്ഠയായി .ക്ഷേത്രത്തില്‍ എന്തെങ്കിലും അശുദ്ധി ഉണ്ടായാല്‍ വിഗ്രഹത്തില്‍ ഒരു പാംബ് പ്രത്യഷപ്പെടും പ്രശ്നം വെച്ച് ശുദ്ധികരണ പ്രവര്‍ത്തനങ്ങള്‍ നടത്താം എന്ന് ഭാരവാഹികള്‍ സത്യം ചെയ്‌താല്‍ പാമ്പ്‌ അപ്രത്യക്ഷമാകും 
പ്രധാന ആഘോഷം ശിവരാത്രി 
.
ഊരാളന്മാര്‍ തമ്മിലുള്ള തമ്മിലടിയും സാമ്പത്തിക പരാധീനതകളും കാരണം ക്ഷേത്രം കുറച്ച് കാലം പൂട്ടിയിട്ടിരുന്നു 1971ല്‍ HR & CE ഭരണം തുടങ്ങി .

2012 ഒക്‌ടോബർ 22, തിങ്കളാഴ്‌ച

ശ്രീ തെരുര്‍ ഗണപതിക്ഷേത്രം തെരുര്‍


ശ്രീ  തെരുര്‍ ഗണപതിക്ഷേത്രം  തെരുര്‍  

                                     തെരൂര്‍ ബസ്‌ സ്റ്റോപ്പില്‍ നിന്നും ഇരുന്നൂര്‍മീറ്റര്‍ തെക്ക് 

പ്രതിഷ്ഠ ഗണപതി (പതിനെട്ടാം നൂറ്റാണ്ട്‌ ) 


പൂജ എല്ലാ വെളിയാഴ്ച്ചകളിലും സംക്രമ ദിവസങ്ങളിലും പത്ത് മുതല്‍ പത്തുമുപ്പതു വരെ 
ഉത്സവം മീനത്തില്‍ നിറമാല 
ഭരണം സിക്രട്ടറി  സമുദായ കമ്മിറ്റി തെരൂര്‍ ഗണപതി ക്ഷേത്രം

വേട്ടക്കൊരുമകന്‍ ക്ഷേത്രം തെരൂര്‍


വേട്ടക്കൊരുമകന്‍  ക്ഷേത്രം  തെരൂര്‍
 റൂട്ട് :- കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ തെരുര്സ്റ്റൊപ്പില്‍ ബസ്സിറങ്ങി കുറച്ചു നടന്നാല്‍ മതി .
                                                       
                                                                           
     എകതല ചതുര ശ്രീകോവിലില്‍ വേട്ടക്കൊരുമകന്റെ പ്രതിഷ്ഠ 
 

പൂജാസമയം രാവിലെ അഞ്ചു മുപ്പതു   മുതല്‍ ഒന്‍പതു മുപ്പതു വരെ ഉഷപൂജ എട്ടുമുപ്പതിന്നു
                  വ്യെകീട്ടു  അഞ്ചു മുപ്പതു മുതല്‍ എട്ടു മുപ്പതു വരെ അത്താഴപൂജ  എട്ടുമുപ്പതിന്നു

വഴിപാടുകള്‍  :-

ഉത്സവം        തിരുവായുധംഎഴുന്നള്ളിപ്പ്  ഡിസംബര്‍ പതിനൊന്നിനു 
 ചരിത്രം:-
            വേടരൂപിയായ ശിവന്‍ വേടനാരീരൂപം പൂണ്ട പാര്‍വതിയെ പുന്നര്ന്നപ്പോള്‍ഉണ്ടായ മകനത്രേ വേട്ടക്കൊരുമകന്‍ .പയറ്റ്  പഠിച്ച വേട്ടക്കൊരുമാകനെ ദേവന്മാര്‍ പോലും പേടിച്ചിരുന്നു ദേവന്മാരുടെ അപേക്ഷ പ്രകാരമാന്നു ശിവന്‍ വേട്ടക്കൊരുമകനെ ഭൂമിയില്‍ അയച്ചത്  .കടയൂര്‍ ,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍ ,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല സ്ഥലങ്ങളും സന്ദരശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറ കൂറ ഇല്ലത്തെ  ഒരു സ്ത്രീയുമായി  വേട്ടക്കൊരുമകന്‍  ബന്ധപ്പെടുകയും അതില്‍ ഒരു കുട്ടി ജനിക്കുകയും ചെയ്തു .കാറ കൂറ  നായരുടെ കോട്ട കുറബ്രാതിരി വാന്നോര്‍ ക്യ്യടക്കിയിരിക്കുകയായിരുന്നു .കോട്ട തിരിച്ചുകൊടുക്കാന്‍  വേട്ടക്കൊരുമകന്‍ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാന്നോര്‍ സമ്മതിച്ചെങ്കിലും അതിനുമുന്‍പ്‌ വേട്ടക്കൊരുമാകന്റെ പ്രഭാവം പരീക്ഷിക്കന്നമെന്നു  വാന്നോര്‍ നിശ്ചയിച്ചു  .വേട്ടക്കൊരുമകന്‍ നിശ്ചയിച്ച ദിവസം വേട്ടക്കൊരുമകന്‍ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തെരോരായിരത്തി അറന്നുര്‍തേങ്ങ കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു പൊട്ടിച്ചു .വേട്ടക്കൊരുമാകന്റെ പ്രഭാവം മനസ്സിലാക്കാന്‍ ഇത് മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകന്‍ ദൈവത്തിനു കുറബ്രാതിരി കോട്ടയിലും വന്നോര്‍ സ്ഥാനം നല്‍കി ബഹുമാനിച്ചു .വേട്ടക്കൊരുമകന്‍ പിന്നീട് നെടിയിരുപ്പു സരൂപത്തില്‍ ചെന്ന് സാമൂതിരിയുടെ പടനായകനായ ക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി .ബാലുശ്ശേരി കോട്ടയില്‍ വെച്ചാന്നു വേട്ടക്കൊരുമകന്‍ ഊര്പഴ്സി  ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്ക്ലാവുകയും ചെയ്തത് .

2012 ഒക്‌ടോബർ 20, ശനിയാഴ്‌ച

പഞ്ച മൂര്‍ത്തി ക്ഷേത്രം തെരുര്‍

പഞ്ചമൂര്‍ത്തി ക്ഷേത്രം തെരുര്‍ 

റൂട്ട് :- തെരുര്‍ ശിവക്ഷേത്രത്തില്‍ നിന്ന് വയലില്‍ കൂടി അഞ്ച്മിനുട്ട് നടക്കാനുണ്ട്

ശാസ്തപ്പനും വിഷ്ണുമൂര്‍ത്തിക്കും സംക്രമ    ദിവസം പൂജ 
 കുംഭം മൂന്നിന് ഉത്സവം  തിറ


പതിനെട്ട് വര്‍ഷങ്ങള്‍ പൂജകള്‍ മുടങ്ങിയിരുന്നു എട്ട്‌ വര്‍ഷം മുന്‍പാണ് പുനപ്രതിഷ്ഠ നടന്നത്   
നിത്യവും ദീപാരാധനയുണ്ട്  
പെരുമാട്ട് കുടുംബത്തിന്റെതായിരുന്നു  ഇപ്പോള്‍ കമ്മിറ്റി നടത്തുന്നു

2012 ഒക്‌ടോബർ 19, വെള്ളിയാഴ്‌ച

വിശ്വകര്‍മദേവിക്ഷേത്രം വാരം

വിശ്വകര്‍മദേവിക്ഷേത്രം  വാരം  
റൂട്ട്:- കണ്ണൂരില്‍ നിന്നും ഏഴുകിമി വടക്ക് കിഴക്ക് വാരം സ്റ്റോപ്പ്‌  കടാങ്കോട്ട് road( പത്ത് മിനുട്ട്  )നടന്നാല്‍ മതി ശാസ്ത്താംകോട്ട്‌ശിവക്ഷേത്രത്തില്‍ എത്തി 
   ശാസ്താംകോട്ട്ശിവ ക്ഷേത്രത്തില്‍ നിന്ന് ഇരുന്നൂറ്മീ തെക്ക് 

പ്രതിഷ്ഠ ഭഗവതി ,വേട്ടക്കൊരു മകനും ഊര്‍പഴശ്ശിയും  പതിനെട്ടാം നൂറ്റാണ്ട്

















നിത്യവും ദീപാരാധന
 സംക്രമ പൂജ 

മകരം പത്ത്- പന്ത്രണ്ട് തെയ്യം  
കുഞ്ഞു കുറത്തി ,പൊട്ടന്‍,ഗുളികന്‍,നാഗം എന്നീ സ്ഥാനങ്ങള്‍ 

2012 ഒക്‌ടോബർ 18, വ്യാഴാഴ്‌ച


കാനചേരി    കൂറുംബക്കാവ്   
റൂട്ട്:- കണ്ണൂരില്‍ നിന്നും പന്ത്രണ്ടു  കിമി വലിയന്നൂര്‍ മുണ്ടേരി റൂട്ടില്‍ കാനചെരി  സ്റ്റോപ്പ്‌
പ്രതിഷ്ഠ പതിനാറാം നൂറ്റാണ്ട്






 kanni ,വൃശ്ചികം ഒഴികെയുള്ള സംക്രമ ദിവസങ്ങള്‍ സംക്രമപൂ

ഉത്സവം കുംഭം ഇരുപത്തിരണ്ടു--ഇരുപത്തിയഞ്ച് ,
thaalapppolimaholsavam 
വിഷു 


ഭരണം പ്രസിഡണ്ട്‌ ശ്രീ കാനചെരി കുരുംബ ഭഗവതീ ക്ഷേത്രം ഏചുര്‍

2012 ഒക്‌ടോബർ 17, ബുധനാഴ്‌ച

ശ്രീ ഗുളികന്‍ കോട്ടം

ശ്രീ ഗുളികന്‍ കോട്ടം
റൂട്ട്:- കാഞ്ഞിരോട് തെരു ഗണപതി ക്ഷേത്രത്തിനു സമീപം 
(ഹാജിമൊട്ടമചെരി റോഡില്‍ കാഞ്ഞിരോട് ) 

പ്രതിഷ്ഠ ഗുളികന്‍ പതിമൂന്നാ0 നൂറ്റാണ്ട്‌  



കര്‍ക്കടകം പതിനാറിന്  കര്‍ക്കടക പൂജ


ഭരണം സെക്രട്ടറി ശ്രീ ഗണപതി ക്ഷേത്ര കമ്മിറ്റി കാഞ്ഞിരോട്  

2012 ഒക്‌ടോബർ 16, ചൊവ്വാഴ്ച

ശ്രീ തെരുഗണപതി ക്ഷേത്രം കാഞ്ഞിരോട്

ശ്രീ തെരുഗണപതി ക്ഷേത്രം കാഞ്ഞിരോട്

റൂട്ട്:- കണ്ണൂര്‍ -ഏച്ചുര്‍  -ചാലോട് റൂട്ടില്‍ കുടുക്കിമൊട്ട സ്റ്റോപ്പില്‍ നിന്നും ഒരു കിമി 

പ്രതിഷ്ഠ ഗണപതി പതിമൂന്നാം നൂറ്റാണ്ട്‌ 




എല്ലാദിവസവും രാവിലെയും വൈകുന്നേരവും നട തുറന്നിരിക്കും 

മീനം പതിനഞ്ചിന് നിറമാല 

ശിവരാത്രി പ്രധാനം 

2012 ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ശ്രീ ഏച്ചുര്‍കോട്ടം (കിരാതമൂര്‍ത്തി ക്ഷേത്രം ഏച്ചുര്‍ )

ശ്രീ ഏച്ചുര്‍കോട്ടം (കിരാതമൂര്‍ത്തി ക്ഷേത്രം ഏച്ചുര്‍ )
റൂട്ട് കണ്ണൂര്‍ വലിയന്നൂര്‍ ചെക്കിക്കുളം റൂട്ടില്‍ കോട്ടം സ്റ്റോപ്പ്‌ എട്ടു മിനുട്ട് നടക്കാനുണ്ട് 

പ്രതിഷ്ഠ കിരാതമൂര്‍ത്തി (പഞ്ചലോഹം )
സാളഗ്രം ,ലക്ഷ്മിദേവി ,ഭദ്രകാളി ,ഗുരു,നാഗം,ബ്രമ്മരക്ഷസ്സ്  എന്നീ പ്രതിഷ്ഠകളും 

ദര്‍ശന സമയം രാവിലെ അഞ്ച് മുപ്പത്‌ മുതല്‍ ഒന്‍പതു മുപ്പത് വരെ വൈകുന്നേരം അഞ്ചര മുതല്‍ ഏഴര വരെ 


പ്രധാന വഴിപാടുകള്‍ നെയ്യമൃത്  ,പുഷ്പാഞ്ജലി 

ഉത്സവം കുംഭം സംക്രമം മുതല്‍ ഒന്‍പത് ദിവസങ്ങള്‍ 

പ്രതിഷ്ഠ ദിനം കുംഭം പതിനെട്ടിന് 
വളരെ പഴക്കം പറയപ്പെടുന്നു പയ്യാവൂര്‍ ക്ഷേത്രത്തിലെ ഉത്സവവിഗ്രഹം ഇവിടെയുണ്ടായിരുന്ന ആലോരംബന്‍ കുറുപ്പ് കുടുംബത്തിലെ ഒരംഗവും ഇരുവാങ്കി കുടുംബത്തിലെ ചില അംഗങ്ങളും ചേര്‍ന്ന് ഒരു കാളപ്പുറത്ത് ഇവിടെയുള്ള ഭഗവതീ  ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു
 തന്റെ വീട്ടിനു മുന്‍പിലുള്ള അരയാല്‍ മരത്തില്‍ വയത്തൂര്‍ കാളിയാരുടെ സാന്നിധ്യം അനുഭവപ്പെട്ട കുറുപ്പ് ഒരു പ്രശ്നം വെച്ചു .തന്റെ വീട് ശ്രീകോവില്‍ ആക്കിമാറ്റി .പയ്യാവൂരെ താഴെ കാവിന്റ(വിഗ്രഹം എടുത്ത കാവിന്റെ ) ആകൃതിയായിരുന്നു വീടിനു .
പില്‍ക്കാലത്ത് പൂജകള്‍ ശരിയാംവണ്ണം നടക്കാതായി .ദേവ പ്രശ്നം നടത്തിയപ്പോള്‍ രണ്ടു മുന്‍ തന്ത്രിമാര്‍ ബ്രംമ രക്ഷസ്സായി വിഗ്രഹത്തെ ബാധിച്ചതായി കണ്ടു .1960  ല്‍ ബാധകള്‍ ഒഴിപ്പിച്ച്‌ 1987ല്‍ നവീകരണകലശം നടത്തി .





2012 ഒക്‌ടോബർ 13, ശനിയാഴ്‌ച

കോട്ടം റോഡ്‌ മുത്തപ്പന്‍ ക്ഷേത്രം ഏച്ചുര്‍



          കോട്ടം റോഡ്‌ മുത്തപ്പന്‍ ക്ഷേത്രം ഏച്ചുര്‍ 
റൂട്ട്:- കണ്ണൂര്‍ ചെക്കികുളം റൂട്ടില്‍ കോട്ടം സ്റ്റോപ്പ്‌ 

2009(    ) ല്‍ പണി പൂര്‍ത്തിയായി 
മലയാളം മാസം പത്തിന് തിരുവപ്പന 
പ്രതിഷ്ഠ മുത്തപ്പന്‍  
മാര്‍ച്ച്‌ 24,25(ഉത്സവം )
നിത്യവും ദീപാരാധന 
ശ്രീ രാജീവന്‍ക്ഷേത്രകാര്യങ്ങള്‍  നോക്കുന്നു 

2012 ഒക്‌ടോബർ 11, വ്യാഴാഴ്‌ച

കാപ്പാട്ട് ശിവക്ഷേത്രം

കാപ്പാട്ട് ശിവക്ഷേത്രം 
റൂട്ട്:- കണ്ണൂരില്‍ നിന്ന് എട്ട്കിമി തെക്ക് കിഴക്ക് അഞ്ചരക്കണ്ടി കാപ്പാട്ട് റൂട്ടില്‍ കാപ്പാട്ട് ജങ്ക്ഷനില്‍ നിന്നും അരകിമി തെക്ക് 

പ്രതിഷ്ഠ ദൈവത്താര്‍  
പൂജാസമയം രാവിലെ ആറ് മുതല്‍ പതിനൊന്നു വരെ വൈകുന്നേരം അഞ്ച്മുതല്‍ ഏഴു വരെ 


മാവിലായി ദൈവത്താറും ആയി പിണങ്ങി നടന്നകാപ്പാട്ട്ദൈവത്താര്‍ ചങ്ങാട്ട്,ഇടവലത്ത്, കുന്നുമ്മല്‍ എന്നീ വീടുകള്‍ കയറിയിറങ്ങി  തന്റെ പ്രഭാവം ഒരു മാരാര്‍ സ്ത്രീക്ക് കാണിച്ചു കൊടുത്തു 

ഒരു ചെമ്പകത്തിന്റെ മുകളില്‍ പ്രഭാവലയം പലതവണ കണ്ട അവര്‍ മറ്റുള്ളവരോട് വിവരം പറഞ്ഞു ഒരു ദേവ പ്രശ്നത്തിനു ശേഷം ആ മൂന്നു കുടുംബങ്ങളുടെ സഹായത്തോടെ ക്ഷേത്രം പണിതു പ്രതിഷ്ഠ നടത്തി
   ദൈവത്താര്‍ പഞ്ചലോഹവുംവേട്ടക്കൊരുമകന്‍ ശിലയും വിഗ്രഹങ്ങളാണ് 
                  

പുറമെയുള്ള കുഞ്ഞിക്കാവില്‍ പുവനാട്ടിയമ്മക്കും മക്കള്‍ക്കും വാളുകള്‍ വെച്ചിട്ടുണ്ട്   

kunjikkaavu
                 വിഷു ഉത്സവം മേടം 1-4

 KANI-KAANAL AND THEYYAM-KETTI AATTAM are the main items .the most important item is thirayaattam.Of the male kolams,the one of sree Kallaatt Daivaththaar(photo forbidden) is cosidered best and attractive.The other festivals are nira-puththari and Ganapathihomam (on all days)in karkkadakam Navaraathri and mandalam(41days)

 THEYYAM of vettakkorumakan
 (all photos are taken on 16th april)


2012 ഒക്‌ടോബർ 9, ചൊവ്വാഴ്ച

ധര്‍മ്മടം പരീക്കടവ് ശ്രീ കൂറുംബ ഭഗവതി ക്ഷേത്രം

ധര്‍മ്മടം പരീക്കടവ് ശ്രീ കൂറുംബ ഭഗവതി ക്ഷേത്രം  

റൂട്ട്:- കണ്ണൂര്‍ -തലശ്ശേരി റൂട്ടില്‍ മീത്തലെ പീടിക സ്റ്റോപ്പ്‌ .രാജേശ്വരി റോഡില്‍കൂടി പതിനഞ്ച്മിനുട്ട് നടക്കാനുണ്ട് കടല്‍ തീരത്ത്  
പ്രതിഷ്ഠകള്‍ ഭദ്രകാളി,സരസ്വതി

 അരയ സമുദായത്തിന്റെ ക്ഷേത്രം പൂജാരിയും അരയ സമുദായക്കാരനാണ്  തൊള്ളായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മരക്കലത്തില്‍  കടലിലൂടെഒഴുകിയെത്തിയ ദേവതമാര്‍  അണ്ട ല്ലുരിലെ നായനാര്‍ നിര്‍ദേശിച്ച ഇവിടെയുള്ള ഒരു വീട്  സന്ദര്‍ശിക്കുകയും ഇവിടെ തന്നെ പ്രതിഷ്ഠ നേടുകയും ചെയ്തു എന്ന് പരിസര വാസികള്‍ വിശ്വസിക്കുന്നു(സമീപ വാസിയായ മഹേഷ്‌ പറഞ്ഞത്) 

നിത്യപൂജയുണ്ട് നടതുറക്കുന്ന സമയം വൈകീട്ടു അഞ്ച്‌ മുതല്‍ എട്ട് വരെ 
ഉത്സവം മാര്‍ച്ച്‌ ഇരുപത്തിയെട്ട്-ഏപ്രില്‍ മൂന്ന്  

















മലോത്ത് കാവ് മുട്ടന്നൂര്‍

മലോത്ത് ഭഗവതിക്കാവ് മുട്ടന്നൂര്‍   
റൂട്ട്:- മുട്ടന്നൂര്‍ ബസ്‌ സ്റ്റോപ്പില്‍ നിന്നും റോഡ്‌ വഴിയും ഊട് റോഡ്‌  വഴിയായും ഇരുപതു മിനുട്ട് നടക്കാം 

മാര്‍ച്ച് ഇരുപത്തിമൂന്ന് ഇരുപത്തിനാല് ഉത്സവം  




മുട്ടന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം

മുട്ടന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം  

റൂട്ട്:- കണ്ണൂര്‍-   ഇരിക്കൂര്‍  റൂട്ട് മുട്ടന്നൂര്‍ സ്റ്റോപ്പ്‌  അഞ്ചു മിനുട്ട് നടക്കാനുണ്ട്  






പ്രതിഷ്ഠ   ശ്രീകൃഷ്ണന്‍ ,വേട്ടക്കൊരുമകനും ഊര്‍പഴശ്ശിയും (തുല്യ പ്രാധാന്യം

ഗണപതി, ശാസ്താവ് ,  വനദുര്‍ഗ്ഗ   എന്നീ ഉപ ദേവതകളും 


മുന്‍പ് മുന്നൂറിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരട്ട ശ്രീകൊവിലുകള്‍ഉണ്ടായിരുന്ന ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു അത് നശിച്ചു പോയി സമീപത്തുള്ള (മൂന്നു കിമി അകലെയുള്ള) മലോക്കാവില്‍ സ്വര്‍ണ പ്രശ്നം വെച്ചപ്പോള്‍ ഇവിടെയും വിളക്ക്  വെക്കണമെന്ന ധാരണയായി പതിനൊന്നു വര്‍ഷങ്ങള്‍ കൊണ്ട് ക്ഷേത്രം ഇപ്പോഴുള്ള രൂപത്തിലായി  സമീപ വാസിയായ വേണു മാസ്റ്റര്‍  

ഇതിന്പിറകിലുള്ള സജീവ സാന്നിധ്യമായിരുന്നു  
മഹോത്സവം മെയ്‌   പത്ത്  മുതല്‍  മൂന്ന് ദിവസങ്ങള്‍ 

2012 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

പാലയാട് കയനാടത്ത് കാവുള്ള പുതിയപുരയില്‍ ശ്രീ ഭഗവതി ക്ഷേത്രം

പാലയാട് കയനാടത്ത് കാവുള്ള പുതിയപുരയില്‍ ശ്രീ ഭഗവതി ക്ഷേത്രം 

റൂട്ട്:- തലശ്ശേരി-അണ്ടല്ലുര്‍കാവ് റൂട്ടില്‍ കയനാടത്ത് കാവ് സ്റ്റോപ്പ്‌ കണ്ണൂരില്‍ നിന്ന് തലശ്ശേരി റൂട്ടില്‍ മീത്തലെ പീടിക സ്റ്റോപ്പ്‌ അണ്ടല്ലുര്‍ കാവ് റൂട്ടില്‍    കയനാടത്തുകാവ് സ്റ്റോപ്പ്‌

ഗുരു, ഭഗവതി, ശാക്തേയ ദേവി  എന്നീ പ്രതിഷ്ഠകള്‍ 

പ്രധാന വഴിപാടുകള്‍ പൂയ്യവെക്കല്‍,നിറമാല, നിറവിളക്ക്,മുഴുനിറവിളക്ക് ,ഗുളികന്‍ പൂയ്യ,ഗുളികന് തേങ്ങമുട്ട്



തിറകള്‍  ശാസ്തപ്പന്‍, ഭൈരവന്‍, ഗുളികന്‍ കാരണവര്‍, നാഗ രാജാവ് ,നാഗ ഭഗവതി ശ്രീ പോര്‍ക്കിലീ ഭഗവതി

കോട്ടയം രാജാവിന്റെയും ചിറക്കല്‍ തമ്പുരാന്റെയും ആരാധനാ മൂര്‍ത്തികള്‍ അണ്ടല്ലൂര്‍ കാവിന്റെ പരിസരത്തില്‍ പറ്റാത്തത് കൊണ്ട് അവിടെ നിന്ന് ഒരു കി.മി മാറി പ്രതിഷ്ഠകള്‍.തിറതുടര്‍ച്ചയായി നടത്താന്‍ തുടങ്ങിയിട്ട് പതിമൂന്നു കൊല്ലങ്ങള്‍ കഴിഞ്ഞു  

ഉത്സവം മീനം ഇരുപത്തിനാല് -ഇരുപത്തിയേഴ്

പ്രതിഷ്ഠ ദിനം മീനം ഇരുപത്തി നാല്