2012, മാർച്ച് 31, ശനിയാഴ്‌ച

ഇടയന്നൂര്‍

മഞ്ഞക്കുന്നു മുത്തപ്പന്‍ മടപ്പുര  ഇടയന്നൂര്‍
റൂട്ട്:- കണ്ണൂര്‍- മട്ടന്നൂര്‍ റൂട്ടില്‍ ഇടയന്നൂര്‍ സ്റ്റോപ്പ്‌ റോഡിന്റെ ഇടത്ത് വശത്തുള്ള കട്ട്‌ റോഡില്‍കൂടി അഞ്ചു മിനുട്ട് നടക്കാനുണ്ട്
kshethraththilekkulla vazhi

പ്രതിഷ്ഠ മുത്തപ്പന്‍ പുന പ്രതിഷ്ഠ കഴിഞു  നൂറ് വര്‍ഷത്തിലധികമായി 

ശനിയാഴ്ചകളില്‍ പൈങ്കുറ്റി ആറ് മുപ്പതിന്  

ഉത്സവം മകരം പതിനാറ്,പതിനേഴ്‌ 
നല്ല കെട്ടിയ ഒരു കുളം സമീപത്തുണ്ട് 

 ഉത്സവദിവസങ്ങളില്‍ മുത്തപ്പന്തെയ്യം സമീപമുള്ള ഇളംബിലാന്‍ഭഗവതി ക്ഷേത്രം  സന്ദര്‍ശിക്കാറുണ്ട് 

2012, മാർച്ച് 29, വ്യാഴാഴ്‌ച

റൂട്ട്: -കണ്ണൂര്‍- മട്ടന്നൂര്‍ റൂട്ടില്‍ കണ്ണൂരില്‍ നിന്നും പതിനേഴ്‌ കിമി  അകലെ  ഇടയന്നുരില്‍ സ്ക്കൂളിന്നു സമീപം 

  പ്രതിഷ്ഠ  ദുര്‍ഗ്ഗ പതിനൊന്നാം നൂറ്റാണ്ട്‌
ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടു വരെ

പ്രധാന വഴിപാടുകള്‍ പുഷ്പാഞ്ജലി ,പായസം ,രക്ത പുഷ്പാഞ്ജലി 
പ്രധാന ദിവസങ്ങള്‍ തുലാം പത്ത്,കുംഭം പതിനാല് മുതല്‍ പതിനാറ്‌ വരെ  
കളിയാട്ടം കുംഭം പതിനാല് -പതിനാറ്‌ 
പൂക്കുട്ടി ശാസ്തപ്പന്‍ ,ചട്ടക്കുട്ടി ശാസ്തപ്പന്‍, ഭൈരവന്‍, ഇളംബിലാന്‍ഭഗവതി, രക്ത ചാമുണ്ടി,കരുവാള്‍ ഭഗവതി,വടക്കിനക്കകത്ത്  ഭഗവതി എന്നീ തെയ്യങ്ങള്‍  
 
ഭരണം സെക്രെട്ടറി ശ്രീ എളംബിലാന്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി

2012, മാർച്ച് 26, തിങ്കളാഴ്‌ച

chennilottu madappura muththappan kshethram

 

റൂട്ട്:- താഴെ ചൊവ്വയില്‍ നിന്ന് രണ്ടു കിമി /ചക്കരക്കല്‍ കാപ്പാട് കണ്ണൂര്‍ റൂട്ടില്‍ ചരപ്പുറം സ്റ്റോപ്പ്‌ .ഊടു വഴിയിലൂടെ    മൂന്നു മിനുട്ട് നടന്നാല്‍ മതി  
പ്രതിഷ്ഠ മുത്തപ്പന്‍ നൂറിലധികം വര്‍ഷം പഴക്കം  
പ്രതിഷ്ടാദിനം മാര്‍ച്ച് പതിനേഴ്‌

വെള്ളിയാഴച്ച   പൈങ്കുറ്റി 
ദേവി,ഗുരു സ്ഥാനങ്ങള്‍
ഗുളികന്‍ സ്ഥാനം ,നാഗത്തറ എന്നിവയുണ്ട് ഗുളികന്‍ തെയ്യം കെട്ടിയാടാറുണ്ട്
കുടുംബ ക്ഷേത്രം  

ചരപ്പുറംശ്രീ മുത്തപ്പന്‍ ക്ഷേത്രം തിലാനൂര്‍ താഴെചൊവ്വ

ചരപ്പുറം ശ്രീമുത്തപ്പന്‍ക്ഷേത്രം തിലാനൂര്‍ 

താഴെചൊവ്വ  

 റൂട്ട്:- താഴെ ചൊവ്വയില്‍ നിന്നും രണ്ടു കിമി (aattadappa roottil) ചക്കരക്കല്‍  കാപ്പാട് കണ്ണൂര്‍ റൂട്ടില്‍ ചരപ്പുറം സ്റ്റോപ്പ്‌

പ്രതിഷ്ഠ മുത്തപ്പന്‍ മുപ്പത്തിയഞ്ചു കൊല്ലത്തെ പഴക്കം 

ദര്‍ശനസമയം രാവിലെ അഞ്ച് മുതല്‍ എട്ടു വരെ വൈകുന്നേരം അഞ്ച് മുതല്‍ എട്ടു വരെ 
ഉത്സവം മാര്‍ച്ച് ഇരുപത്തിയെട്ട്‌ മുതല്‍ ഏപ്രില്‍ ഒന്ന് വരെ 

ഭരണം ക്ഷേത്രകമ്മിറ്റി 

 

 


ശ്രീ ചൊവ്വ ശിവക്ഷേത്രം

ശ്രീ  ചൊവ്വ  ശിവക്ഷേത്രം
റൂട്ട് :-കണ്ണൂര്‍ -തലശ്ശേരി റൂട്ടില്‍ മേലെ ചൊവ്വയില്‍ (കണ്ണൂരില്‍ നിന്നും മൂന്നു കിമി )
വളരെ പഴക്കമുള്ള ശിവ പ്രതിഷ്ഠ കണ്വ  മഹര്‍ഷി നടത്തിയെന്ന് പറയപ്പെടുന്നു   
പണ്ട് കോലത്തിരി രാജാവിന്റെതായിരുന്നു. പിന്നീട് ചിറക്കല്‍ കോവിലകത്തിന്റെതായി മാറി .ശ്രീകോവില്‍,നമസ്കാര മണ്ഡപം, ഉപപ്രതിഷ്ഠകള്‍,കുളംതുടങ്ങിയവയടങ്ങിയതാന്നു ക്ഷേത്രസമുച്ചയം .ഏക ദേശം മൂന്നു ഏക്രയോളം സ്ഥലം വരും 

                                        

.കിഴക്ക് മുഖമായ ശിവനാന്നു പ്രധാന പ്രതിഷ്ഠ. സോപാനത്തിന്നു നാല് പടികള്‍. വ്യളിമുഖം അടിസ്ഥാനമായ ഓവ്. പിരമിഡ് ആകൃതിയുള്ള ഓടിട്ട നമസ്കാര മണ്ടപത്തിനു  നാല് തൂണുകള്‍ .
മുഖ്യ ശ്രീ കോവിലിന്റെ തെക്കായി ഗണപതി പ്രതിഷ്ഠയുണ്ട് .അകത്തെബലിവട്ടത്തില്‍പടിഞ്ഞാറ്മുഖംആയമഹാവിഷ്ണുവിന്റെയും നാഗത്തിന്റെയും ഉപ പ്രതിഷ്ടകളുണ്ട്  

സുബ്രമണ്യന്‍

ഭദ്രകാളി ,അയ്യപ്പന്‍ ,സുബ്രമണ്യന്‍ ,മഹാവിഷ്ണു എന്നീ ഉപ പ്രതിഷ്ഠകള്‍

                                   
 സാധാരണയായി മഹാവിഷ്ണു ഉപപ്രതിഷ്ഠയായി  വരാറില്ല ചുറ്റബലത്തിന്റെ തെക്ക് കിഴക്ക് മുഖംആയഅയ്യപ്പന്‍ . ഇതിനു എട്ടു തൂണുകള്‍ ഉള്ള ഒരു     മണ്ഡപമുണ്ട് 

ദര്‍ശനസമയം   രാവിലെ അഞ്ചമുപ്പത്‌ മുതല്‍ പണ്ട്രണ്ടുവരെവൈകുന്നേരം  അഞ്ചു മുപ്പത്‌ മുതല്‍ എട്ട്  മുപ്പത് വരെ

പ്രധാന വഴിപാടുകള്‍  രുദ്രാഭിഷേകം ,പുഷ്പാഞ്ജലി ,ജലധാ 

ശിവരാത്രി പ്രധാന ഉത്സവം  

തന്ത്രി എടക്കാട് മുല്ലപ്പള്ളി ഇല്ലം  
പാരമ്പര്യ ശാന്തിക്കാര്‍

2012, മാർച്ച് 17, ശനിയാഴ്‌ച

കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം

കടാങ്കോട്ട് മാക്കം ഭഗവതി ക്ഷേത്രം  

റൂട്ട്:- കണ്ണൂരില്‍ നിന്ന് പന്ത്രണ്ട്‌കിമി തെക്ക് കിഴക്ക്. താഴെ ചൊവ്വ- കൂത്ത്പറമ്പ്   റോഡില്‍ ചാല കിഴക്കെക്കരയില്‍ നിന്ന് അരകിമി തെക്ക്
തെയ്യം നടക്കുന്ന തറവാട് വീട്
കടാങ്കോട്ട് മാക്കം   തിറ

പ്രതിഷ്ഠ മാക്കം ഭഗവതി  പതിനെട്ടാം നൂറ്റാണ്ട് 
പൂജ ദിവസവും വൈകുന്നേരം ആറ് മുതല്‍ ഏഴ് വരെ ദീപാരാധന  
  
ഉത്സവം കുംഭം പതിനാല് പതിനഞ്ച്‌  തിറ
മാക്കത്തിന്റെ തോറ്റം
ഗുളികന്‍
മാക്കവും മക്കളും തിറ 
(ചിത്രങ്ങള്‍ മാതൃഭൂമിയില്‍ നിന്ന് അടിച്ചുമാറ്റിയത്  )
 മാക്കം ഒരു തലയണ മന്ത്രത്തിന്റെ രക്തസാക്ഷി
പയ്യന്നൂരിലെ    കുഞ്ഞിമംഗലത്തെ കടാങ്കോട്ട് തറവാട്ടിലെ പൊന്നോമനയായിരുന്നു മാക്കം .പന്ത്രണ്ട്‌ ആങ്ങളമാരും ഓമനിച്ചു വളര്‍ത്തിയ മാക്കത്തിന് രണ്ട്കുട്ടികള്‍ ആയതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു .നാത്തൂന്മാര്‍ക്ക് ആര്‍ക്കും കുട്ടികളില്ല .അവര്‍ തലയണ മന്ത്രംതുടങ്ങി .മാക്കത്തെ പരമാവധി ഉപദ്രവിക്കാന്‍ ശ്രമിച്ചു  ആദ്യമൊന്നും സഹോദരന്മാര്‍ ഭാര്യമാരുടെ ചൊല്‍പ്പടിക്ക് നിന്നില്ല .ഒരുദിവസം  ആങ്ങളമാര്‍ക്കു കോലത്ത് രാജാവിന്റെ ഓല വന്നു ...പടക്ക് ചെല്ലാന്‍ .നാല്‍പത്തിയൊന്നു ദിവസങ്ങള്‍ക്കു ശേഷം തിരിച്ചു വന്ന അവര്‍ ഭാര്യമാരുടെ കൂടെ ഒരു ദിവസം ചെലവഴിച്ചതിന്റെ പിറ്റേന്ന് മാക്കത്തെയും കൂട്ടി യാത്രയായി .വഴിയില്‍ വെച്ച് ചാല പുതിയ വീട്ടില്‍ വെള്ളം . കുടിക്കാന്‍ കയറി .നല്ലവളായ ആ വീട്ടമ്മ കുട്ടികള്‍ക്ക് പാല്‍ കൊടുത്തു  .തിരിച്ചു വരുമ്പോള്‍ അവിടെ വീണ്ടു കയറാമെന്ന് ആ അമ്മക്ക് മാക്കം വാക്ക് കൊടുത്തു . വീണ്ടും കുറെ  നടന്നതിനുശേഷം  ആങ്ങളമാര്‍ മാക്കത്തെയും മക്കളെയും തലവെട്ടി 
കിണറ്റില്‍ ഇട്ട് കൊന്നു അതാണ്‌ തലയണ മന്ത്രത്തിന്റെ ശക്തി. . അത് കാണാനിടയായ ഒരു മാവിലാനെയും അവര്‍ വധിച്ചു തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു. അന്ന് രാത്രി തന്നെ മാക്കംപ്രതികാര ദുര്‍ഗ്ഗയായി അവതരിച്ചു .തറവാട് വീട്ടില്‍തിരിച്ചെത്തിയ പതിനൊന്നു  ആങ്ങളമാരെയുംപത്നിമാരെയും ചുട്ടുകൊന്നു വീട് അഗ്നിക്കിരയാക്കി

 

 അതെ രാത്രി പുതിയ വീട്ടിലെ മുത്തശ്ശിക്ക് മാക്കം ഭഗവതിയുടെ ദര്‍ശനം ഉണ്ടായി പുതിയവീട്ടിന്റെ മുറ്റത്തുള്ള ചമ്പക മരത്തിന്റെ അടുത്തുള്ള ശ്രീ കോവിലില്‍ മാക്കം ഭഗവതി കുടികൊള്ളുന്നു എന്ന് വിശ്വാസം   

2012, മാർച്ച് 15, വ്യാഴാഴ്‌ച

കൂവേരി മുച്ചലോട്ടു കാവ്

കൂവേരി മുച്ചലോട്ടു കാവ് 

റൂട്ട് :- തളിപറമ്പില്‍  നിന്നും മണിക്കടവ് റോഡില്‍ പെരുമ്പടവ് വഴി പന്ത്രണ്ട് കിമി 
14kms north east of  Taliparamba via chapparappadavu

പ്രതിഷ്ഠ മുച്ചിലോട്ടു ഭഗവതി 






 ആദിമുച്ചിലോട്ടു കാവുകളില്‍ പ്രസിദ്ധമായ ഒന്ന് 

 മുച്ചിലോട്ട് വാണിയരുടെകുലദൈവമാണ് മുച്ചിലോട്ട് ഭഗവതി .പെരിഞ്ചെല്ലുര്‍   ഗ്രാമത്തില്‍ ജനിച്ച ഒരു ബ്രാമണകന്യക സമുദായത്തില്‍ നിന്നും പുറത്താക്കപ്പെട്ടുഅലഞ്ഞ് തിരിഞ്ഞ് ഒടുവില്‍ കരിവള്ളുര്‍ ശിവക്ഷേത്രത്തിലും രയരമങ്ങലത്ത് ക്ഷേത്രത്തിലും വന്ന് തൊഴുതു മടങ്ങി സ്വയം ഒരുക്കിയ അഗ്നിയില്‍ വിലയം പ്രാപിച്ചു  എന്നാണു ഈ ദേവതയെ കുറിച്ചുള്ള നാട്ടുപഴമ  നിത്യകന്യകയാണെങ്കിലും ഈ ദേവത ഭക്തര്‍ക്ക്‌ മാതാവാണ്    സര്‍വ രോഗ വിനാശകാരിണിയാണ്

ഇരുപതു വര്‍ഷത്തിനു ശേഷം  ഫിബ്രവരി അവസാനവാരം   കൂവേരി     മുച്ചിലോട്ട്കാവില്‍പെരുങ്കളിയാട്ടം തുടങ്ങി

ഫെബ്രു 27ന് വൈകുന്നേരം 3ന് ഐവളപ്പ് മുത്തപ്പന്‍ മടപ്പുരയില്‍നിന്ന് കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു . 29ന് 7ന് നട തുറന്നു . 3ന് മുച്ചിലോട്ട് ഭഗവതിയുടെ തോറ്റം. 6നും 7നും വിവിധ തെയ്യക്കോലങ്ങളുടെ തോറ്റം പുറപ്പാട്. 


കൂവേരിയിലെ പെരുങ്കളിയാട്ടഭൂമിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ക്ക് ദര്‍ശനപുണ്യമായി മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവര്‍ന്നു.
പെരുങ്കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ അടിച്ചുതെളി തോറ്റം വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്നു. വ്രതശുദ്ധിയോടെ വന്ന വാല്യക്കാര്‍ ക്ഷേത്രമുറ്റത്ത് പ്രവേശിച്ച് മണിക്കിണറില്‍നിന്ന് വെള്ളംകോരി അടിച്ചുതെളിച്ച് ശുദ്ധിവരുത്തി. തുടര്‍ന്ന് മുച്ചിലോട്ട് ഭഗവതിക്ക് അണിയറ കെട്ടി. ഇതോടെ ഭഗവതിയുടെ കോലധാരിയായ സുനില്‍ പെരുവണ്ണാന്‍ അണിയറയില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഭഗവതിയുടെ തോറ്റം പുറപ്പെട്ടു. വൈകുന്നേരം മൂന്നിന് മംഗലം കുഞ്ഞുങ്ങളെയും തോളിലേറ്റി വാല്യക്കാര്‍ ആചാരക്കാരുടെയും കോമരത്തിന്റെയും സാന്നിധ്യത്തില്‍ തിരുമുറ്റം വലംവെച്ചു.ക്കെട്ട്
 നാലുദിവസമായി നടന്ന പെരുങ്കളിയാട്ടത്തിന് രണ്ടു ലക്ഷത്തോളംപേര്‍ പ്രസാദഊട്ടില്‍ പങ്കുചേര്‍ന്നു. രാത്രി 12ന് തിരുമുടിയെടുത്ത് വെറ്റില ആചാരത്തോടുകൂടി കൂവേരി പെരുങ്കളിയാട്ടം സമാപിച്ചു. ഞായറാഴ്ച രാത്രി എട്ടിന് കരിയിടിക്കലും തുടര്‍ന്ന് കരിഞ്ചാമുണ്ഡിയുടെ പുറപ്പാടും ഉണ്ടായി .



2012, മാർച്ച് 14, ബുധനാഴ്‌ച

ചാവശ്ശേരി പാലേരി ഗണപതി ക്ഷേത്രം

       ചാവശ്ശേരി പാലേരി ഗണപതി ക്ഷേത്രം 


റൂട്ട്:- മട്ടന്നൂര്‍ -ഇരിട്ടി റൂട്ടില്‍ ചാവശ്ശേരി സ്റ്റോപ്പില്‍ നിന്നും ഒരു കിമി തെക്ക്  

പ്രതിഷ്ഠ ഗണപതി  

വെള്ളിയാഴ്ച  ബ്രാമണപൂജ സംക്രമദിവസങ്ങളില്‍ ഉത്തരവാദപ്പെട്ട സമുദായ അംഗത്തിന്റെ പൂജ 

കൊടുങ്ങല്ലൂര്‍ ഭഗവതി, ഗുളികന്‍, അന്നപൂര്‍ ണേശ്വരി,പുറന്‍കാലന്‍,പരദേവത എന്നീ സ്ഥാനങ്ങളും 
രവീന്ദ്രനാണ് ഇപ്പോഴത്തെ പൂജാരി

2012, മാർച്ച് 8, വ്യാഴാഴ്‌ച

മക്രേരി വാരപറമ്പത്ത് ശ്രീപോര്‍ക്കിലീ ഭഗവതി ക്ഷേത്രം

മക്രേരി  വാരപറമ്പത്ത് ശ്രീപോര്‍ക്കിലീ  ഭഗവതി  ക്ഷേത്രം 

ചാലില്‍ മുത്തപ്പന്‍ മടപ്പുര

ചാലില്‍ മുത്തപ്പന്‍ മടപ്പുര 
റൂട്ട് :- ചക്കരക്കല്‍ പെരളശ്ശേരി റൂട്ടില്‍ വെള്ളച്ചാല്‍ സ്റ്റോപ്പ്‌ മക്രേരി റൂട്ടില്‍ പത്തുമിനുട്ട് നടക്കുക
പ്രതിഷ്ഠ മുത്തപ്പന്‍ അറുപത്തിയഞ്ച്‌ വര്ഷം പഴക്കം
  
ഉത്സവം മകരം പത്തൊന്‍പതു ,ഇരുപത്
സംക്രമ ദിവസങ്ങളില്‍ സംക്രമപൂജ 
ത്സവദിവസം തെയ്യം വെള്ളത്തോട് ഭഗവതി ,കാരണവര്‍ 
 
ചാലില്‍ കുടുംബക്ഷേത്രം നാല്‍പതുകാരനായ ഷാജി ക്ഷേത്രകാര്യങ്ങള്‍ നോക്കിനടത്തുന്നു  

മരംമുറിയന്‍ചാത്തോത്ത് ശ്രീ വയനാട്ടുകുലവന്‍ ക്ഷേത്രം

മരംമുറിയന്‍ചാത്തോത്ത് ശ്രീ വയനാട്ടുകുലവന്‍ ക്ഷേത്രം

റൂട്ട്:- ചക്കരക്കല്‍-പെരളശ്ശേരി റൂട്ടില്‍ വെള്ളച്ചാല്‍ സ്റ്റോപ്പ്‌. മക്രേരി റൂട്ടില്‍ അഞ്ച്മിനുട്ട് നടക്കുക ഇടത്തോട്ടുള്ള     റോഡില്‍ക്കൂടി പത്ത് മിനുട്ട് നടക്കുക 
പ്രതിഷ്ഠ  വയനാട്ടുകുലവന്‍  നാന്നൂറ് കൊല്ലത്തെ പഴക്കം 
കൂറുംബഭഗവതീ സ്ഥാനം   രണ്ടായിരം കൊല്ലത്തെ പഴക്കം ഭാരവാഹികള്‍ പറയുന്നു 
കൂറുംബ ഭഗവതിക്ക് നിത്യ പൂജയുണ്ട് 
poorththiyalla 

2012, മാർച്ച് 7, ബുധനാഴ്‌ച

കല്ലിയാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം

 


റൂട്ട്:-  ഇരിക്കൂറില്‍നിന്നും ബ്ലാത്തൂര്‍റൂട്ടില്‍ കല്ലിയാട് യു .പി സ്കൂള്‍ 
സ്റ്റോപ്പില്‍ നിന്നും അര കിമി 

പ്രതിഷ്ഠ  മുച്ചിലോട്ട്ഭഗവതി





 പൂജ സംക്രമ ദിവസങ്ങളിലും,വിശേഷ ദിവസങ്ങളിലും നിവേദ്യ പൂജ 

ഉത്സവം മകരം പതിനേഴ്‌ മുതല്‍ ഇരുപത്‌വരെ തെയ്യം  

2012, മാർച്ച് 6, ചൊവ്വാഴ്ച

  ഐവര്‍കുളം കോവില്‍

റൂട്ട്:- കണ്ണൂര്‍ ഏച്ചുര്‍ മൂന്നുപെരിയ റൂട്ടില്‍ ഐവര്‍ കുളം സ്റ്റോപ്പില്‍ നിന്നും അഞ്ചു മിനിറ്റ് നടന്നാല്‍ മതി  
പ്രതിഷ്ഠ സുബ്രമണ്യന്‍  നൂറിലധികം വര്‍ഷം പഴക്കം 

രേഖപ്പെടുത്താത്ത ചരിത്രം 
                            പണ്ട് ഇവിടെഒരു ഇല്ലമുണ്ടായിരുന്നതിന്റെ അവശിഷ്ടമുണ്ടായിരുന്നു. ഒരു പ്രശ്നം വെപ്പിനുശേഷമാന്നു  ക്ഷേത്ര നിര്‍മ്മതി നടന്നത്. പഴനി ആണ്ടവന്റെ പരമ ഭക്തയായിരുന്ന ദേവി ആയിരുന്നു പൂജാരിണി. ഇവര്‍ മുന്‍പ്‌ ധാരാളം പേരെ പഴനിയിലേക്ക് കാല്‍ നടയായി നയിച്ചിരുന്നു. അക്കാലത്ത് ഏപ്പോഴും ഇവിടെ ഭക്തരുടെ തിരക്കായിരുന്നു. അതെ കാലഘട്ടത്തില്‍ തന്നെ പ്രശസ്നനായ ബാലാനന്ദ സ്വാമിയും ഇവിടെയുണ്ടായിരുന്നു.  സ്വാമികള്‍ മഹായോഗിയായിരുന്നു.  വെള്ളിത്തിന്നു മീതെ പത്മാസനത്തില്‍   ഇരുന്നു കൊണ്ട് പുഴ കടന്നിരുന്നു. പൂജകള്‍ ഇപ്പോള്‍ നടത്തുന്നത് പിന്മുറക്കാരനായ ശ്രീ കോവില്‍ ബാലനാന്നു. പഴയ കാലത്തെ പ്രമുഖ നടനായിരുന്ന ശ്രീ ബാലന്‍ കലാസപര്യ ഉപേക്ഷിച്ചാന്നു പൂജാദികള്‍ നടത്തുന്നത്.  
പൂജ രാവിലെ സുബ്രമണ്യ പൂജയും വൈകുന്നേരം ദീപാരാധനയും
  
നവരാത്രിയാന്നു പ്രധാന ആഘോഷം  

ഇത് ഒരു കുടുംബ ക്ഷേത്രമാന്നു  

വയത്തൂര്‍ കാലിയാര്‍ ക്ഷേത്രം ഉളിക്കല്‍

വയത്തൂര്‍ കാലിയാര്‍  ക്ഷേത്രം ഉളിക്കല്‍
റൂട്ട് _ ഇരിട്ടി -ഉളിക്കല്‍ റോഡില്‍ വയത്തൂര്‍ ഹൈസ്കൂള്‍ സ്റ്റോപ്പ്‌ 

പശ്ചാത്തലം ശിവന്റെയും പാര്‍വതിയുടെയും സ്വയംഭൂ വിഗ്രഹങ്ങളുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍ ഒന്ന് അജ്ഞാതനായ ഒരു ശിവഭക്തന്‍ രണ്ട്പേര്‍ തന്റെ ജപമുറിയില്‍ കടന്നതായി കണ്ടു .ഒരക്ഷരം പോലും ഉരിയാടാതെ തിരിച്ചു പോകുന്നതും കണ്ടു .അവരെപിന്തുടെര്‍ന്നെങ്കിലുംപെട്ടെന്ന്അവരെകാണാതാവുകയും അതിനു പകരം രണ്ടു ശിലകള്‍ കാണുകയും ചെയ്തു .ദൈവിക സാന്നിധ്യം മനസ്സിലാക്കിയ ആ ശിവഭക്തന്‍ അവിടെ പണിത ക്ഷേത്രമാന്നിതെന്നു ഐതിഹ്യം പാശുപതാസ്ത്രലബ്ധിക്കായി  തപസ്സ്ചെയ്യുന്ന അര്‍ജുനനെ അനുഗ്രഹിക്കാന്‍ പാര്‍വതീ സമേതനായി കിരാതരൂപത്തില്‍  കുടകിലെ കാലിയാര്‍ മലയില്‍ നിന്നും ഇവിടെ വന്ന ശിവപാര്‍വതിമാര്‍ പയ്യാവൂരിലേക്ക് പോയി എന്ന് സങ്കല്പം .ആദിമൂലസ്ഥാനം കുടകിലായതിനാല്‍ കുടക് വംശജര്‍ക്ക് ഈ ദേവസ്ഥാനവുമായിബന്ധമുണ്ട് .ഈ ക്ഷേത്രത്തിന്റെപരമാധികാരികള്‍പണ്ട്കുടകുരാജാക്കന്മാരായിരുന്നു

 കര്‍ണാടക അതിര്‍ത്തിക്ക് അടുത്തായതുകൊണ്ട് കൂടുതല്‍ ഭക്തരും കര്‍ണാടകയില്‍ നിന്നാണ്.ഈ ക്ഷേത്രത്തിനു വെളിച്ചപ്പാട് ഉണ്ട്.
മുഖ്യപ്രതിഷ്ഠ കിരാതമൂര്‍ത്തിയായ ശിവന്‍ 
ദര്‍ശനസമയം രാവിലെ ആറ്മുതല്‍ പന്ത്രണ്ട്‌വരെ 
വൈകുന്നേരം ആറ് മുതല്‍ എട്ട് വരെ 

പ്രധാന വഴിപാടുകള്‍ നിറമാല, വലിയവട്ടളം   പ്രഥമന്‍
വിശേഷ ദിവസങ്ങള്‍ ഉത്സവം ധനു ഇരുപത്തിയെട്ടു മുതല്‍ മകരം പന്ത്രണ്ട്‌ വരെ ഊട്ടുല്‍സവം ,മകരം പതിമൂന്നു തെയ്യം
വയത്തൂരപ്പാ ക്ഷമിക്കണം
 ശിവരാത്രി
മേടം പന്ത്രണ്ട്‌ വരെ വിഷുമഹോല്‍സവം ,കര്‍ക്കടകത്തില്‍ നിറ , പുത്തരി
മണ്ഡലകാലം 

2012, മാർച്ച് 5, തിങ്കളാഴ്‌ച

മക്രേരി അമ്പലം


മക്രേരി അമ്പലം  
റൂട്ട് :-കണ്ണൂരില്‍ നിന്നും പതിനെട്ട്കിമി തെക്കുകിഴക്ക്‌ ഓടക്കടവ് റോഡില്‍ (ചക്കരക്കല്‍ -മൂന്നു പെരിയ റൂട്ടില്‍ വെളച്ചാല്‍ സ്റ്റോപ്പില്‍നിന്നും രണ്ടു കിമി അകലെ )

 പെരളശ്ശേരിയില്‍ വിഗ്രഹവുമായി താമസിച്ചെത്തിയ  ഹനുമാനെ ആശ്വസിപ്പിക്കാന്‍   പറ്റിയ സ്ഥലത്ത് പ്രതിഷ്ഠ നടത്താന്‍ ശ്രീരാമന്‍ ഉപദേശിച്ചു .ഹനുമാന്റെ സാന്നിധ്യം എന്നും അവിടെ ഉണ്ടാകുമെന്നും രാമന്‍ പറഞ്ഞു. മര്‍ക്കടന്‍ പ്രതിഷ്ഠ നടത്തിയതുകൊണ്ട് മാര്‍ക്കടശ്ശേരി എന്ന് ആ സ്ഥലത്തിനു പേര്‍ കിട്ടി . മര്‍ക്കടശ്ശേരി  കാലക്രമേണ മക്രേരി ആയി മാറി.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ടത്തിന്റെ  ബാക്കിയാണ് ഇപ്പോള്‍ കാണാനുള്ളത്  
  ഹനുമാന്‍  വാല്‍  കൊണ്ട്ടിച്ചുണ്ടായതാണ്  ചിറ എന്നാണു സങ്കല്‍പ്പം 

സുബ്രമണ്യനാണ്  പ്രധാന പ്രതിഷ്ഠ 
 മഹാവിഷ്ണുവിന്റെ മൂന്നു പ്രതിഷ്ഠകള്‍. 

പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം ഭക്തര്‍ക്ക്‌ ഇപ്പോഴും അനുഭവപ്പെടുന്നു 

മുഖ്യ വഴിപാടുകള്‍ അവല്‍ നിവേദ്യം ,ശര്‍ക്കരപ്പായസം 
ക്ഷേത്രത്തിനു ഹനുമല്‍ ഭക്തനായ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സമര്‍പ്പണം    
 ദര്‍ശനസമയം രാവിലെ  അഞ്ച്മുപ്പത് മുതല്‍ പത്ത് വരെ വൈകുന്നേരം അഞ്ച് മുപ്പത്‌മുതല്‍ എട്ട് മുപ്പത്‌ വരെ 



 മകരത്തിലെ തൈപ്പൂയമാണ് പ്രധാന ആഘോഷം 

ഒരുകാലത്ത് ചുമരുകള്‍ കൊത്ത് പണികളാലും  ചിത്രങ്ങളാലും സമ്പന്നമായിരുന്നു