|
കൂടാളിക്കാവ് |
പ്രധാനവഴിപാടുകള്‍ ശര്‍ക്കരപായസം,അപ്പം നെയ്യ് വിളക്ക്,രുദ്രാഭിഷേകം,ഗണപതിഹോമം
ദര്‍ശനസമയം എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ ഒന്‍പതര വരെ വൈകുന്നേരം അഞ്ചു മുപ്പതു മുതല്‍ ഏട്ട് മണി വരെ
ഉഷപൂജ ഏഴു മുപ്പതിനു ഉച്ചപൂജ ഒന്പതുമുപ്പതിനു അത്താഴപൂജ രാത്രി ഏഴുമുപ്പതിനു
ആവശ്യമായ റിപ്പയര്‍ അടിയന്തിരമായും ഉത്തരവാദപ്പെട്ടവര്‍ ചെയ്യാന്‍ തീരുമാനിച്ചു
ഉത്സവം വൃശ്ചികം ഒന്ന് മുതല്‍ ഏഴ് വരെ
പശ്ചാത്തല ചരിത്രം:- പണ്ട്
കൂടാളിയിലെ പ്രമാണിമാരായിരുന്ന നാലിടക്കാരില്‍ ചിലര്‍ പേട്ടയില്‍
മൂരികളെ വാങ്ങാന്‍ പോയി തിരിച്ചു വരുമ്പോള്‍ വേട്ടക്കൊരു മകന്‍ ക്ഷേത്രവും
തിറയും കാണാന്‍ ഇടവരികയും അവരുടെ പ്രാര്‍ത്ഥന പ്രകാരം വേട്ട ക്കൊരുമാകാന്‍
കൂടാളിയില്‍ വരാനിടയാവുകയും ചെയ്തു അവര്‍
ക്ഷേത്രപ്രതിഷ്ടനടത്തിപൂജതുടങ്ങുകയും ക്ഷേത്രത്തിനടുത്തുള്ള വയലില്‍
തെയ്യം ഘോഷമായി നടത്തുകയും ചെയ്തു കുറേക്കാലം കഴിഞ്ഞപ്പോള്‍
നാലിടക്കാര്‍ക്ക് ക്ഷേത്രഭരണം തുടരാന്‍ കഴിയാതിരുന്നപ്പോള്‍ അവര്‍ അത്
കൂടാളി താഴത്ത് വീട്ടുകാരെ ഏല്‍പ്പിച്ചു ഇപ്പോഴും കൂടാളി താഴത്ത്
വീട്ടുകാരാണ് ക്ഷേത്ര കാര്യങ്ങള്‍ നോക്കുന്നത്
വേട്ടക്കൊരുമകന്‍ സങ്കല്പം
:-ശിരസ്സ് കുടകിനടുത്ത് നമ്പ് മലയിലും,വയര്‍ ബാലുശ്ശേരികൊട്ടയിലും, പാദം
നിലംബൂരിന്നു അടുത്തുള്ള തൃക്കലങ്ങോട്ടും ആയി സഹ്യ പര്‍വതത്തില്‍
ശയിച്ചുകൊണ്ട് ജനതയെ രക്ഷിച്ചു വരുന്നു പ്രഭാതപൂജ നമ്പ് മലയിലും,ഉച്ചപൂജ
ബാലുശ്ശേരിയിലും,അത്താഴപൂജ തൃക്കലങ്ങോട്ടും ചെയ്തു വരുന്നു കുറുബ്രനാട്
രാജവംശത്തിന്റെയും പ്രജകളുടെയും കുലപരദേവതയാണ് ബാലുശ്ശേരിയിലെ
വേട്ടക്കൊരുമകന്‍ കേരളത്തിലെ പടയാളികളുടെ ആരാധനാമൂര്‍ത്തിയും,കുടുംബ
പരദേവതയും ആണ് വേട്ടക്കൊരു മകന്‍ കൂടാളിയില്‍ താഴത്ത് വീട്ടില്‍
മകരത്തില്‍ തിറയുണ്ട്
ഐതിഹ്യം
വേടരൂപിയായ ശിവന്‍ വേടനാരീരൂപംപൂണ്ടപാര്‍വതിയെപുണര്‍ന്നപ്പോള്‍ഉണ്ടായ മകനത്രെ വേട്ടക്കൊരുമകന്‍ പയറ്റ് പഠിച്ച
വേട്ടക്കൊരുമകനെ ദേവന്മാര്‍ പോലും പേടിച്ചിരുന്നു. ദേവന്മാരുടെ അപേക്ഷ
പ്രകാരമാന്നു ശിവന്‍ വേട്ടക്കൊരുമകനെ ഭൂമിയില്‍ അയച്ചത് കടയൂര്‍
,...മാങ്കാവ് ,കംസപ്പള്ളി ,നരയൂര്‍ പുല്ലൂര്‍ ,മണ്ണൂര്‍
,തിരുവന്നാമ്മല,തൃശ്ശൂര്‍ ,തിരുവനന്തപുരം ,കോഴിക്കോട് ,തുടങ്ങിയ പല
സ്ഥലങ്ങളും സന്ദര്‍ശിച്ചു അവസാനം ബാലുശ്ശേരിയിലെ കാറകൂറ ഇല്ലത്തെ ഒരു
സ്ത്രീയുമായി വേട്ടക്കൊരുമകന്‍ ബന്ധപ്പെടുകയും അതില്‍ ഒരു കുട്ടി
ജനിക്കുകയും ചെയ്തു .കാറകൂറ നായരുടെ കോട്ട കുറബ്രാതിരി വാന്നോര്‍
കീഴടക്കിയിരിക്കുകയായിരുന്നു. കോട്ട തിരിച്ചുകൊടുക്കാന്‍
വേട്ടക്കൊരുമകന്‍ ആവശ്യപ്പെട്ടു .കോട്ട തിരിച്ചു കൊടുക്കാമെന്നു വാന്നോര്‍
സമ്മതിച്ചെങ്കിലും അതിനുമുന്‍പ് വേട്ടക്കൊരുമകന്റെ പ്രഭാവം
പരീക്ഷിക്കന്നമെന്നു വാന്നോര്‍ നിശ്ചയിച്ചു .വേട്ടക്കൊരുമകന്‍ നിശ്ചയിച്ച
ദിവസം വേട്ടക്കൊരുമകന്‍ തന്റെ മകനെയുംകൂട്ടി നിശ്ചിത ദിവസം
പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്തു കൊട്ടക്കകത്തെത്തി .ഇരുപത്തിയോരായിരത്തി
അറ നൂറ് തേങ്ങ കാറകൂറ ഇല്ലത്തെ ആ കുട്ടി അര നിമിഷം കൊണ്ടു
പൊട്ടിച്ചു .വേട്ടക്കൊരുമകന്റെ പ്രഭാവം മനസ്സിലാക്കാന്‍ ഇത്
മതിയായിരുന്നു .ബാലുശ്ശേരികോട്ട വാഴുന്ന വേട്ടക്കൊരുമകന്‍ ദൈവത്തിനു
കുറബ്രാതിരി കോട്ടയിലും വന്നോര്‍ സ്ഥാനം നല്‍കി ബഹുമാനിച്ചു.
വേട്ടക്കൊരുമകന്‍പിന്നീട്നെടിയിരുപ്പുസ്വരൂപത്തില്‍ ചെന്ന്സാമൂതിരിയുടെപടനായകനായക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത്
ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി.
ബാലുശ്ശേരികോട്ടയില്‍ വെച്ചാണ് വേട്ടക്കൊരുമകന്‍ ഊര്‍പഴശ്ശി ദൈവത്തെ
കണ്ടുമുട്ടുകയും സുഹൃത്തുക്കള്‍ ആവുകയും ചെയ്തത് .രണ്ട്‌പേരെയും ഒരേ
രൂപത്തിലും ഭാവത്തിലുമാണ് ആരാധിക്കുന്നത്