ചോന്നമ്മക്കോട്ടം
ചോന്നമ്മക്കോട്ടം
വൃശ്ചികത്തിലെ കാര്‍ത്തിക ,ഉത്സവ ദിവസങ്ങള്‍ പൂജ
തിറമഹോത്സവം മാര്‍ച്ച് ഇരുപത്തിരണ്ടു ,ഇരുപത്തിമൂന്ന് തീയ്യതികളില്‍
ചോന്നമ്മയുടെ ചരിത്രം( ഒരു ദൈവ കന്നിയുടെ ചരിത്രം )
എരവള്ളികൊലോത്ത് സന്തതി ഇല്ലാത്തതുകൊണ്ട് ഇരുഷി
വനത്തില്‍ ചെന്ന് കൂലോത്തമ്മ തപസ്സിരുന്നു വരംവാങ്ങി തിരിച്ചുപോന്നു .ഋഷി
ജപിച്ച പുഷ്പം ഒരു മാന്‍പേട തിന്നാനിടയായി അതു ഗര്‍ഭം ധരിച്ചു ഒരു
പെണ്‍കുട്ടിയെ പ്രസവിച്ചു .മാന്‍ കുഞ്ഞിനെ ഉപേഷിച്ച് പോയി ഒരു കുറവനും
കുറത്തിയും ഇതിനെ കൂലോത്ത് കൊടുത്തു അവള്‍ ഒരു വികൃതിയായി വളര്‍ന്നു.
അച്ഛനമ്മമാര്‍ അവളെ കോല്‍ കൊണ്ടടിച്ചു അതോടെ അവള്‍ മറുമല
നോക്കിപ്പോയി. വഴിക്കുവെച്ച് തനിക്ക് ഒരുകുടീരം പണിയാന്‍ വിശ്വ
കര്‍മ്മാവിനോട് പറഞ്ഞു .വിശേഷപ്പെട്ട ഒരു ഭവനത്തില്‍ താമസമാക്കി .അവള്‍
തിരണ്ടു .അച്ഛനമ്മമാര്‍ പാല്‍പുങ്ങാന്‍ തയ്യാറാക്കി മകളെ കാണാന്‍പോയി
മകള്‍ വാതില്‍ തുറന്നില്ല .പാല്‍പുങ്ങാന്‍ വാതിലില്‍ വെച്ച് അവര്‍ മടങ്ങി
.അവള്‍അത് ഏടുത്ത്ഏറിഞ്ഞുകളഞ്ഞു.അത്കുട്ടനാടന്‍ വയലില്‍ചെന്നുവീഴുകയും
കുട്ടനാടന്‍ പാല്ചെന്നെല്ലായി മാറുകയും ചെയ്യ്തു. ആ കന്നി അവിടെ നിന്ന്
യാത്ര പുറപ്പെട്ടു .അവള്‍ കരിമ്പനയുടെ മടലില്‍ വസിച്ചു .പുത്രുവാടി
പടനായര്‍ പന മുറിച്ചു വില്ല് ഉണ്ടാക്കാന്‍ ആളെ അയച്ചു .പന മുറിക്കാന്‍
തുടങ്ങിയപ്പോള്‍ ''തീണ്ടല്‍ പാടില്ല മുറിക്കല്ല'' എന്ന അശരീരി കേട്ട്
പേടിച്ചോടി .പടനായര്‍തന്നെ പന മുറിച്ചുതള്ളി.പന്ത്രണ്ട് വില്ലുണ്ടാക്കി
.അവസാനത്തെ വില്ലില്‍ ദൈവകന്നിയുടെ ശക്തിയുണ്ടായി അതു ഉയര്‍ത്താന്‍
കഴിഞ്ഞില്ല പ്രശ്നം മുഖേന ദൈവകന്നിയുടെ പ്രഭാവം മനസ്സില്ലായി രാശിയില്‍
കണ്ടതുപോലെ ആദേവതയുടെ കോലം കെട്ടിയാടിച്ചു .
ഈ പടികളിരുന്നു തെയ്യം കാണാം |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ