മട്ടന്നൂര്‍ മഹാദേവക്ഷേത്രം
പ്രതിഷ്ഠ ദക്ഷിണാ മൂര്‍ത്തി വളരെ പഴയത്
ദര്‍ശന സമയം രാവിലെ ആറ് മുതല്‍ പന്ത്രണ്ട് വരെ വൈകുന്നേരം അഞ്ച് മുതല്‍ എട്ടു വരെ
കണ്ണാടി തറയാണ് ചുറ്റബലത്തിന്റെ സവിശേഷത
പശ്ചാത്തല ചരിത്രം ഖര മഹര്‍ഷി പ്രതിഷ്ഠ
നടത്തി എന്ന് പറയപ്പെടുന്നു പടിഞ്ഞാറ് മുഖമുള്ള അപൂര്‍വ ക്ഷേത്രങ്ങളില്‍
ഒന്ന് നാന്നൂറ് വര്‍ഷത്തില്‍ അധികം പഴക്കം ദക്ഷ വധം കഴിഞ്ഞ് തപസ്വീ
ഭാവംപൂണ്ട ദക്ഷിണാമൂര്‍ത്തിയാണ് പ്രതിഷ്ഠ ആദ്യകാലത്ത് കിഴക്ക്
മുഖമായിരുന്നു
പിന്‍ഭാഗത്ത് കൂടി ശത്രുക്കള്‍ ക്ഷേത്രം തകര്‍ക്കാന്‍ വന്നപ്പോള്‍
പടിഞ്ഞാറ് തിരിഞ്ഞു നിന്ന് തീമഴ പെയ്യിച്ചു ശത്രു സംഹാരം നടത്തുകയും
അതിന്നു ശേഷം പടിഞ്ഞാറ് മുഖമായിരിക്കുകയും ചെയ്തു തീമഴ പെയ്ത
സ്ഥലമായതിനാല്‍ ക്ഷേത്രത്തിനു മുന്നിലുള്ള വയല്‍ തീ പുറത്ത് വയല്‍
എന്നറിയപ്പെടുന്നു കാവല്‍ക്കാരനായ ഭൂതത്താര്‍ ആണ് കൂടുതല്‍ ശക്തന്‍ എന്ന് പറയപ്പെടുന്നു
മഹാവിഷ്ണുവും അയ്യപ്പനും ഉപദേവന്‍മാരാണ് ചുറ്റമ്പലവും,മതിലും പില്‍ക്കാലത്ത്പുതുക്കിപണിഞ്ഞതാണ്
മഹാവിഷ്ണുവും അയ്യപ്പനും ഉപദേവന്‍മാരാണ് ചുറ്റമ്പലവും,മതിലും പില്‍ക്കാലത്ത്പുതുക്കിപണിഞ്ഞതാണ്
മഹാവിഷ്ണുവിന്റെ പ്രതിഷ്ടക്കാണ് പഴക്കം കൂടുതല്‍ കിഴക്ക് മുഖം ,വേറെ തന്നെ നമസ്കാര മണ്ഡപം ഉണ്ട് |
അയ്യപ്പ പ്രതിഷ്ഠ തെക്ക് കിഴക്കാണ്, മുന്നില്‍ പാട്ടുപുര |
നാഗത്തറ |
ഉത്സവം ഫെബ്രുവരി
ഇരുപത്തിയേഴു മുതല്‍ മാര്‍ച്ച് അഞ്ച് വരെ ഉത്സവത്തിനു ആന പാടില്ല
ക്ഷേത്ര കലകള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന പരിപാടികളാണ് ഉത്സവനാളുകളില്‍
ഉണ്ടാവുക
ക്ഷേത്രക്കുളം |
മട്ടന്നൂര്‍ പഞ്ചവാദ്യ സംഘം ഈ ക്ഷേത്രത്തില്‍ രൂപം കൊണ്ടതാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ