പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രം
റൂട്ട്:- കണ്ണൂര്‍- മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കുംഭം സ്റ്റോപ്പില്‍ നിന്നും ഏഴുന്നൂറു മീറ്റര്‍ നടന്നാല്‍ പതിനൊന്നാം നൂറ്റാണ്ടില്‍ പ്രതിഷ്ഠ നടന്ന പൂവത്തൂര്‍ മഹാവിഷ്ണുക്ഷേത്രത്തിലെത്താം |
1872ല്‍ അന്നത്തെ കൂടാളി താഴത്ത് വീട്
കാരണവര്‍ ആയിരുന്ന കുഞ്ഞിക്കേളപ്പന്നംബിയാര് ആണ് ക്ഷേത്രം പുതുക്കി
പണിതത് . ഉപ പ്രതിഷ്ഠ ദുര്‍ഗ്ഗയും ഗണപതിയും ആയിരുന്നു .സമീപ കാലത്ത്
കാരണവര്‍ ക്ഷേത്രഭരണം ജനകീയസമിതിയെ ഏല്പിക്കുകയും അവര്‍ അന്ന പൂര്‍ണേശ്വരീ
പ്രതിഷ്ഠ നടത്തുകയും ചെയ്തു. മകരം ഒന്നിന് നടന്ന പൊങ്കാലയില്‍
ആയിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്തിരുന്നു .
ഉപ പ്രതിഷ്ഠ അന്നപൂര്‍ണേശ്വരി |
പൂവത്തൂര്‍മഹാവിഷ്ണുക്ഷേത്രംപ്രതിഷ്ഠാദിനഉത്സവത്തോടനുബന്ധിച്ച്
ഫെബ്രുവരി ഇരുപത്തിയെട്ട് ചൊവ്വാഴ്ച വൈകിട്ട് ചാലോട് ഗോവിന്ദാംവയല്‍
മഹാവിഷ്ണുക്ഷേത്രം, കുംഭം മഹാദേവക്ഷേത്രം, കൂടാളി ഗണപതിക്ഷേത്രം
എന്നിവിടങ്ങളില്‍നിന്ന് ആരംഭിച്ച പ്രതിഷ്ഠാദിന വിളംബര ഘോഷയാത്ര
ദീപാരാധനയോടെ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ