കൂടാളിക്കാവ് |
പ്രധാനവഴിപാടുകള്‍ ശര്‍ക്കരപായസം,അപ്പം നെയ്യ് വിളക്ക്,രുദ്രാഭിഷേകം,ഗണപതിഹോമം
ദര്‍ശനസമയം എല്ലാ ദിവസവും രാവിലെ ആറ് മുതല്‍ ഒന്‍പതര വരെ വൈകുന്നേരം അഞ്ചു മുപ്പതു മുതല്‍ ഏട്ട് മണി വരെ
ഉഷപൂജ ഏഴു മുപ്പതിനു ഉച്ചപൂജ ഒന്പതുമുപ്പതിനു അത്താഴപൂജ രാത്രി ഏഴുമുപ്പതിനു
ആവശ്യമായ റിപ്പയര്‍ അടിയന്തിരമായും ഉത്തരവാദപ്പെട്ടവര്‍ ചെയ്യാന്‍ തീരുമാനിച്ചു
പശ്ചാത്തല ചരിത്രം:- പണ്ട്
കൂടാളിയിലെ പ്രമാണിമാരായിരുന്ന നാലിടക്കാരില്‍ ചിലര്‍ പേട്ടയില്‍
മൂരികളെ വാങ്ങാന്‍ പോയി തിരിച്ചു വരുമ്പോള്‍ വേട്ടക്കൊരു മകന്‍ ക്ഷേത്രവും
തിറയും കാണാന്‍ ഇടവരികയും അവരുടെ പ്രാര്‍ത്ഥന പ്രകാരം വേട്ട ക്കൊരുമാകാന്‍
കൂടാളിയില്‍ വരാനിടയാവുകയും ചെയ്തു അവര്‍
ക്ഷേത്രപ്രതിഷ്ടനടത്തിപൂജതുടങ്ങുകയും ക്ഷേത്രത്തിനടുത്തുള്ള വയലില്‍
തെയ്യം ഘോഷമായി നടത്തുകയും ചെയ്തു കുറേക്കാലം കഴിഞ്ഞപ്പോള്‍
നാലിടക്കാര്‍ക്ക് ക്ഷേത്രഭരണം തുടരാന്‍ കഴിയാതിരുന്നപ്പോള്‍ അവര്‍ അത്
കൂടാളി താഴത്ത് വീട്ടുകാരെ ഏല്‍പ്പിച്ചു ഇപ്പോഴും കൂടാളി താഴത്ത്
വീട്ടുകാരാണ് ക്ഷേത്ര കാര്യങ്ങള്‍ നോക്കുന്നത്
വേട്ടക്കൊരുമകന്‍ സങ്കല്പം
:-ശിരസ്സ് കുടകിനടുത്ത് നമ്പ് മലയിലും,വയര്‍ ബാലുശ്ശേരികൊട്ടയിലും, പാദം
നിലംബൂരിന്നു അടുത്തുള്ള തൃക്കലങ്ങോട്ടും ആയി സഹ്യ പര്‍വതത്തില്‍
ശയിച്ചുകൊണ്ട് ജനതയെ രക്ഷിച്ചു വരുന്നു പ്രഭാതപൂജ നമ്പ് മലയിലും,ഉച്ചപൂജ
ബാലുശ്ശേരിയിലും,അത്താഴപൂജ തൃക്കലങ്ങോട്ടും ചെയ്തു വരുന്നു കുറുബ്രനാട്
രാജവംശത്തിന്റെയും പ്രജകളുടെയും കുലപരദേവതയാണ് ബാലുശ്ശേരിയിലെ
വേട്ടക്കൊരുമകന്‍ കേരളത്തിലെ പടയാളികളുടെ ആരാധനാമൂര്‍ത്തിയും,കുടുംബ
പരദേവതയും ആണ് വേട്ടക്കൊരു മകന്‍ കൂടാളിയില്‍ താഴത്ത് വീട്ടില്‍
മകരത്തില്‍ തിറയുണ്ട്
വേട്ടക്കൊരുമകന്‍പിന്നീട്നെടിയിരുപ്പുസ്വരൂപത്തില്‍ ചെന്ന്സാമൂതിരിയുടെപടനായകനായക്ഷേത്രപാലകനെ കണ്ടു ചങ്ങാതികളായി .ചമ്ബ്രവട്ടത്ത് ശാസ്താവും കീഴൂര് വൈരജാതനും വേട്ടക്കൊരുമകന്റെ ചങ്ങാതിമാരായി. ബാലുശ്ശേരികോട്ടയില്‍ വെച്ചാണ് വേട്ടക്കൊരുമകന്‍ ഊര്‍പഴശ്ശി ദൈവത്തെ കണ്ടുമുട്ടുകയും സുഹൃത്തുക്കള്‍ ആവുകയും ചെയ്തത് .രണ്ട്‌പേരെയും ഒരേ രൂപത്തിലും ഭാവത്തിലുമാണ് ആരാധിക്കുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ